Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജനഹൃദയങ്ങള്‍ കീഴടക്കിയ മുന്നേറ്റം…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2019, 06:46 am IST
in India

ഒരു നിശ്ശബ്ദ വിപ്ലവമായിരുന്നു അത്… വിവാദങ്ങള്‍ക്കും പ്രകടനപരതയ്‌ക്കും ചെവികൊടുക്കാതെ ജനക്ഷേമം മാത്രം മുന്നില്‍ക്കണ്ട് നടത്തിയ അഞ്ചു വര്‍ഷത്തെ തേരോട്ടം. അതിന്റെ ഫലം നരേന്ദ്ര മോദിക്കും എന്‍ഡിഎയ്‌ക്കും ജനങ്ങള്‍ നല്‍കി. വീണ്ടും വ്യക്തമായ ഭൂരിപക്ഷം.

റഫാലും ആള്‍ക്കൂട്ടക്കൊലയുമടക്കം വിവാദങ്ങളുടെ മേമ്പൊടിയില്‍ മോദിയെയും എന്‍ഡിഎയും തളയ്‌ക്കാമെന്ന കോണ്‍ഗ്രസിന്റെയും മറ്റു പ്രതിപക്ഷ കക്ഷികളുടെയും നീക്കം വോട്ടര്‍മാര്‍ക്കു മുന്നില്‍ പാളി. വിവാദങ്ങളല്ല, ജനപക്ഷ നടപടികളാണ് തങ്ങള്‍ക്ക് പഥ്യമെന്ന് അവര്‍ ആവര്‍ത്തിച്ചു. എങ്ങനെയും മോദിയെ താഴെയിറക്കുകയെന്ന ചിന്തയില്‍ ജനങ്ങളെ മറന്ന പ്രതിപക്ഷത്തിനുള്ള തിരിച്ചടി പോളിങ് ബൂത്തില്‍ അവര്‍ നല്‍കി. 

വാക്കുകള്‍ കൊണ്ട് അമ്മാനമാടുകയായിരുന്നില്ല, മോദി. സാധാരണക്കാര്‍ക്കായി നിരവധി പദ്ധതികളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നടപ്പാക്കിയത്. ഗ്രാമീണ സ്ത്രീകള്‍ക്ക് പാചകവാതക കണക്ഷന്‍ നല്‍കുന്ന പദ്ധതിയാണ് ഇതിലേറെ ശ്രദ്ധേയം. ഗ്രാമീണ ജനതയുടെ മനസ് കണ്ടറിഞ്ഞ് തനി ഗ്രാമീണനായി അവിടെ മോദി. കര്‍ഷകര്‍ക്ക് വര്‍ഷം 7,000 രൂപ അവരുടെ അക്കൗണ്ടില്‍ നല്‍കുന്ന പദ്ധതി കര്‍ഷകര്‍ക്കും മോദിയെയും എന്‍ഡിഎയെയും പ്രിയങ്കരമാക്കി. 

രാജ്യത്തെ ജനങ്ങള്‍ക്ക് ആരോഗ്യ പരിരക്ഷയൊരുക്കുന്ന ആയുഷ്മാന്‍ ഭാരത്, കുറഞ്ഞവിലയ്‌ക്ക് മരുന്നുകള്‍ ലഭ്യമാക്കുന്ന ജന്‍ഔഷധി തുടങ്ങിയവ ജനങ്ങള്‍ക്ക് ആശ്വാസമേകി. സബ്‌സിഡിത്തുക ബാങ്ക് അക്കൗണ്ടിലേക്കു മാറ്റിയതോടെ അത് കൃത്യമായ കൈകളില്‍ എത്തുന്നുവെന്ന് ഉറപ്പിക്കാനും മോദി സര്‍ക്കാരിനായി. അസംഘടിത മേഖലയെ ലക്ഷ്യമിട്ടുള്ള അടല്‍ പെന്‍ഷന്‍ യോജന വാര്‍ധക്യത്തിലെ സാമ്പത്തിക അവശതയ്‌ക്കൊരു പരിഹാരമായി. 

പതിനെട്ട് മുതല്‍ 70 വയസ് വരെയുള്ളവര്‍ക്കുള്ള പ്രധാനമന്ത്രി സുരക്ഷാ ബീമാ യോജന, 18നും 50 വയസിനുമിടയിലുള്ളവര്‍ക്ക് സേവിങ്‌സ് ബാങ്ക് അക്കൗണ്ടെടുത്താല്‍ ഇന്‍ഷുറന്‍സ് ലഭ്യമാക്കുന്ന പ്രധാനമന്ത്രി ജീവന്‍ ജ്യോതി ബീമ യോജന, അപ്രതീക്ഷിത കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയുണ്ടാകുന്ന കാര്‍ഷിക നഷ്ടത്തിനുള്ള സഹായം കൃഷി ആംദാനി ബീമ യോജന, രാജ്യത്തെ ഗ്രാമങ്ങളില്‍ ജലസേചനമെത്തിക്കുന്ന പ്രധാനമന്ത്രി ഗ്രാമ സിന്‍ചായി യോജന, ഗ്രാമീണ ജനതയ്‌ക്ക് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കുന്ന ദീനദയാല്‍ ഉപാധ്യായ ഗ്രാമ ജ്യോതി യോജന, പത്ത് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ പേരില്‍ രക്ഷിതാക്കള്‍ക്ക് അക്കൗണ്ട് തുടങ്ങാനുള്ള സുകന്യ സമൃദ്ധി യോജന… അങ്ങനെ എണ്ണിയാലൊടുങ്ങാത്ത പദ്ധതികള്‍ മോദിയെ ജനങ്ങളുടെ കണ്ണിലുണ്ണിയാക്കി. 

ലോകത്തെ ഏറ്റവും വലിയ ശുചീകരണ പദ്ധതിയായ സ്വച്ഛ് ഭാരത് അഭിയാനിലൂടെ ഇന്ത്യന്‍ ജനതയില്‍ ശുചീകരണ ബോധം വളര്‍ത്താനും മോദിക്കായി. എല്ലാ വീടുകളിലും കക്കൂസുകളെന്ന പദ്ധതി ഉത്തരേന്ത്യന്‍ ഗ്രാമീണ സ്ത്രീകളെ എന്‍ഡിഎയുടെ ഭാഗമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആശുപത്രിയില്‍ അനസ്‌തേഷ്യ നല്‍കിയതിനെ തുടര്‍ന്ന് ഒന്നര വയസുകാരന്‍ മരിച്ചു, നഷ്ടമായത് 6 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ദമ്പതികള്‍ക്ക് ലഭിച്ച കുട്ടിയെ

Entertainment

ഏഴ് ചെക്ക് കേസുകള്‍! ബോളിവുഡ് നടന്‍ രാജ്പാല്‍ യാദവിന് മൂന്ന് മാസം തടവ് , ഏഴു കോടിയിലധികം രൂപ പിഴ

Mollywood

തന്റെ മാതൃഭാഷ ഇംഗ്ലീഷാണെന്ന് നടി ലെന

India

വിചാരണയുടെ വേഗതയെ ഒച്ചുപോലും ചോദ്യം ചെയ്‌തേക്കാം! ബിസിനസ് കേസുകളിലെ കാലതാമസത്തെ വിമര്‍ശിച്ച് സുപീം കോടതി

Kerala

സാമ്യം ചൂണ്ടിക്കാട്ടിയത് വായനക്കാര്‍, തനിക്ക് ഉത്തരവാദിത്തമില്ല-കെ ആര്‍ മീരയുടെ വക്കീല്‍ നോട്ടീസിന് ഹരിത സാവിത്രിയുടെ മറുപടി

പുതിയ വാര്‍ത്തകള്‍

വിജയ് സര്‍ക്കാരിന്‌റെ തീരുമാനത്തിന് ഉപാധികളോടെ അനുമതി നല്‍കി മദ്രാസ് ഹൈക്കോടതി

സാക്ഷാല്‍ ശ്രീകൃഷ്‌ണൻ ദ്വാരകയില്‍ പൂജിച്ചിരുന്ന ശത്രുഘ്ന സ്വാമിയുടെ വിഗ്രഹമുള്ള ക്ഷേത്രം കേരളത്തില്‍ എവിടെ എന്നറിയാമോ?

പാലാ നഗരസഭ: ‘പൊതുശത്രു’വായ പുളിക്കക്കണ്ടത്തെ വീഴ്‌ത്താന്‍ എല്‍ഡിഎഫിന്‌റെ സഹായം തേടി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍

മലപ്പുറത്ത് അധ്യാപകന്റെ മര്‍ദ്ദനമേറ്റ അഞ്ചാം ക്ലാസുകാരിയുടെ കൈ എല്ല് പൊട്ടി, കേസെടുത്ത് പൊലീസ്

നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ രോഗി കുഴഞ്ഞുവീണു മരിച്ചതില്‍ വിദഗ്‌ദ്ധ സംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍, സുരക്ഷാ ജീവനക്കാരനെ മാറ്റി

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

കോണ്‍ഗ്രസ് എംഎല്‍എ മോശമായി പെരുമാറിയെന്ന് ഡോക്ടര്‍മാര്‍, ഒപി ബഹിഷ്‌കരിച്ച് പ്രതിഷേധം

പൂനെ നഗരത്തെ ഭക്തിസാന്ദ്രമാക്കി ആചാര്യസംഗമം

എഐയില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തലെ ഏറ്റവും സ്മാര്‍ടായ അതിര്‍ത്തി സുരക്ഷാ സംവിധാനം ഇന്ത്യ ഏര്‍പ്പെടുത്തുമെന്ന് അമിത് ഷാ

കോറോ ഹെല്‍ത്ത്: ചര്‍ച്ചയില്‍ തീരുമാനമായില്ല, കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.