Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നവോത്ഥാനത്തിന്റെ തലയെടുപ്പ്

കെ.എന്‍.ആര്‍. നമ്പൂതിരിbyകെ.എന്‍.ആര്‍. നമ്പൂതിരി
May 17, 2019, 03:55 am IST
inVicharam

അതൊരു വരവുതന്നെയായിരുന്നു. അശ്വമേധം കഴിഞ്ഞ ചക്രവര്‍ത്തിയുടെ സഭാപ്രവേശം പോലെ. കാനനവാസം കഴിഞ്ഞ ശ്രീരാമചന്ദ്രന്റെ അയോധ്യാപ്രവേശം പോലെ. പാണ്ഡവദൂതനായി എത്തിയ ഭഗവാന്‍ കൃഷ്ണന്റെ കൗരവ സഭാപ്രവേശം പോലെ…… നെയ്തലക്കാവിലമ്മയുടെ  തിടമ്പേറ്റി തലയെടുപ്പോടെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ ആ വരവായിരുന്നു വരവ്; ഇതിനൊക്കെ പരിഹാരം കാണാതടങ്ങുമോ എന്ന മട്ടില്‍. 

വടക്കുംനാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുരവാതില്‍ രാമചന്ദ്രന്‍ തുറന്നത്, തിരയടിക്കുന്നൊരു മഹാസാഗരത്തിനു മുന്നിലേയ്‌ക്കാണ്. ക്ഷേത്രമൈതാനം നിറഞ്ഞുതുളുമ്പിയ പതിനായിരങ്ങള്‍ നിര്‍വൃതിയിലാണ്ടു. അവരുടെ ഹൃദയമിടിപ്പിനും ധമനികളിലെ രക്തപ്രവാഹത്തിനും ഒരേ താളമായിരുന്നു. ആവേശത്തിന്റെ കൊടുമുടിയില്‍ തലയ്‌ക്കുമുകളില്‍ ഉയര്‍ത്തിവീശിയ കൈകളുടെ ചലനത്തിനും ഒരേ താളം. മതിമറന്ന് ആടിക്കളിച്ചപ്പോള്‍ അവരാരും അവരുടെ ജാതിയോ മതമോ അന്വേഷിച്ചില്ല. അവര്‍ക്കിടയില്‍ ആരും ദളിതരേയും സവര്‍ണനേയും അവര്‍ണനേയും തിരഞ്ഞില്ല. അതു പൂരത്തിന്റെ നഗരമായിരുന്നു. കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായ തൃശൂര്‍നഗരം. രാമചന്ദ്രന്‍ തലയിലേറ്റിയ തിടമ്പില്‍, അനുഗ്രഹഭാവത്തില്‍ വിളങ്ങിയ ഭഗവതിയുടെ രൂപം ആ താളങ്ങളെല്ലാം ആവാഹിച്ചെടുത്തു. ജനസമുദ്രത്തിന്റെ ഒരേ മനസ്സായ പ്രര്‍ഥനയായിരുന്നു അതില്‍ നിറയെ. അവരുടെ സിരകളിലേയ്‌ക്കു താന്‍ പകര്‍ന്ന ആവേശത്തിന്റെ ഊര്‍ജം എത്രയെന്നു രാമചന്ദ്രന്‍ അറിഞ്ഞിട്ടുണ്ടാവില്ല. അവന്‍ ഒരു നിമിത്തം മാത്രമായിരുന്നല്ലോ. ഒരു സമൂഹത്തിന്റെ ഉണര്‍വിന്റെ ഊര്‍ജമായിരുന്നു അത്. ശബരിമലയില്‍നിന്നു സംഭരിച്ച ഊര്‍ജം പൂരപ്പറമ്പിലെ വിജയത്തിന് ഇന്ധനമായി. ഉണര്‍ന്നെഴുനേറ്റ സ്വത്വബോധത്തിന്റെ തലയെടുപ്പാണു രാമചന്ദ്രന്റെ വരവില്‍ കണ്ടത്. 

ശബരിമലയിലെ പ്രഭവസ്ഥാനത്തുനിന്ന് അതു തൃശൂരിലെ വടക്കുന്നാഥന്റെ മണ്ണിലെത്തി ജ്വലിച്ചുനിന്നു. സ്വന്തം നിലപാട്, തന്റേടത്തോടെ നിവര്‍ന്നുനിന്നു പറയാനും പറഞ്ഞതില്‍ ഉറച്ചുനിന്നു പൊരുതാനും, ശരിയെന്ന് ഉറപ്പുള്ളതിനായി വര്‍ണ, വര്‍ഗചിന്ത വെടിഞ്ഞ് ഒന്നായി അണിനിരക്കാനും പഠിച്ച സമൂഹത്തിന്റെ ആത്മാഭിമാനത്തിന്റെ തലയെടുപ്പ്. പൂരവിളംബരം ഫലത്തില്‍ ഒരു ജനതയുടെ നവോത്ഥാന വിളംബരംകൂടിയായി. മതിലുകള്‍ക്കും മായാവേഷങ്ങള്‍ക്കും അധികാരദണ്ഡിനുമപ്പുറം തലയുയര്‍ത്തിനില്‍ക്കുന്ന നിശ്ചയദാര്‍ഢ്യം. ഇനി ചരിത്രത്തില്‍ അതു രേഖപ്പെടുത്തപ്പെട്ടു കിടക്കും. ഒപ്പം തെച്ചിക്കോട്ടുകാവു രാമചന്ദ്രന്‍ എന്ന ഗജവീരനും. അവനും നവോത്ഥാന നായകന്റെ പരിവേഷമായി. ‘കാണാകുന്ന ചരാചര ജീവിയെ നാണം കൈവിട്ടു കൂപ്പി സ്തുതിക്കണം’ എന്നു ജ്ഞാനപ്പാനയില്‍ പറയുന്നുണ്ടല്ലോ.  

അയ്യപ്പനു ശരണം വിളിച്ചവരെ ജയിലിലടച്ചവര്‍ക്കു മുന്നിലേയ്‌ക്ക്, പൊന്നമ്പലവാസന്റെയും പതിനെട്ടാം പടിയുടേയും ചിത്രം പതിച്ച മുത്തുക്കുടകള്‍ ആനപ്പുറത്ത് എഴുന്നള്ളിക്കാനുള്ള ചങ്കൂറ്റം ഹൈന്ദവ സമൂഹത്തിനു കൈവന്നിരിക്കുന്നു. ദേ, ഇതാണു നവോത്ഥാനം എന്ന ഉറച്ച പ്രഖ്യാപനം അതിലുണ്ടായിരുന്നു. അയ്യനു മുന്നിലെ തോല്‍വി വടക്കുംനാഥന്റെ മണ്ണില്‍ വിജയമാക്കാനിറങ്ങിയവര്‍ അതു കണ്ടു പകച്ചിട്ടുണ്ടാകും. പൂത്തിറങ്ങിയ പൂരത്തിന്റെ മേളക്കൊഴുപ്പിലും താളത്തിലും ലയിച്ചവരുടെ തലയ്‌ക്കുമുകളില്‍ ആടിക്കളിച്ച വിരലുകളുടെ ചലനം ഒരു മുന്നറിയിപ്പായിരുന്നു. ഉണര്‍ന്ന ജനതയാണു ഞങ്ങള്‍ എന്ന മുന്നറിയിപ്പ്. 

ശരണം വിളിയും പൂരവും മേളവും നാമജപവും ഒരുമയുടെ ഹൃദയതാളമായിക്കഴിഞ്ഞു. ഒരു ആനയുടെ മദപ്പാടിന്റെ പേരുപറഞ്ഞ് സമൂഹത്തിന്റെ ആചാരത്തേയും പാരമ്പര്യത്തേയും പൈതൃകത്തേയും ചവിട്ടിമെതിക്കാനാവില്ലെന്ന കരുത്തുറ്റ പ്രഖ്യാപനമാണവിടെ മുഴങ്ങിയത്. ആ ശബ്ദത്തിനു തളര്‍ച്ച വരാത്തിടത്തോളം കാലം ഈ സമൂഹത്തിന്റെ ശിരസ്സ് ഉയര്‍ന്നുതന്നെ നില്‍ക്കും. നില്‍ക്കണം.

‘സിദ്ധികാലം കഴിവോളമീവണ്ണം

ശ്രദ്ധയോടെ വസിക്കേണമേവരും’

വാലറ്റം:

നവമാധ്യമങ്ങളിലെ ചില കമന്റുകളുടെ ചുവടുപിടിച്ചു കുറിക്കട്ടെ: ഒരു ഞെട്ടലിന്റെ അങ്കലാപ്പില്‍ രണ്ടുപേരുടെ മരണത്തിനു കാരണക്കാരനായ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കാമെങ്കില്‍, ആദ്യം വിലക്കേണ്ടത് അധികാരത്തിന്റെ ബലത്തില്‍ നൂറുകണക്കിന് ആളുകളെ വെട്ടിയും കുത്തിയും പ്രളയത്തില്‍ മുക്കിയും കൊന്ന രാഷ്‌ട്രീയ പ്രസ്ഥാനത്തേയല്ലേ?

[email protected]

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

Kerala

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

India

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

Vicharam

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

മുസ്ലിം കുടുംബത്തിന്റെ പശ്ചാത്തലത്തിൽ നിന്നാണ് ഞാൻ വരുന്നത് ; എതിർപ്പുകൾ വക വയ്‌ക്കാതെ മമ്മി എനിക്കു വേണ്ടി നിന്നു

ജന്മഭൂമിയിലെ നിയോവിറ്റ ഫീച്ചര്‍ വിദേശ ആശുപത്രികളിലും

എനിക്ക് അച്ഛനെ ഫ്ലൈറ്റിൽ കയറ്റണമെന്നുണ്ടായിരുന്നു , സ്നേഹിച്ച് കൊതി തീർന്നില്ല ; ബിജു മേനോൻ

കെ. കുഞ്ഞിക്കണ്ണന്റെ അന്ത്യാഞ്ജലിക്കും രാഷ്‌ട്രീയം?: മരണത്തെ ആദരിക്കുന്ന കേരളത്തിന്റെ പാരമ്പര്യത്തിന് രാഷ്‌ട്രീയത്തിന്റെ നിറം കലരുന്നു

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

യൂറോപ്യൻ സൈന്യത്തെ ഉക്രെയ്‌നിലേക്ക് അയയ്‌ക്കുന്നത് റഷ്യയുമായുള്ള യുദ്ധത്തിന് സമാനം : കർശന മുന്നറിയിപ്പ് നൽകി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.