Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

സ്‌കൈലാബ് പോലൊരു പാര്‍ട്ടി

ഉത്തരന്‍byഉത്തരന്‍
May 15, 2019, 05:28 am IST
inVicharam

കേരളാ കോണ്‍ഗ്രസിനെക്കുറിച്ച് കെ.എം.മാണിയുടെ ശക്തമായ ഒരു പ്രയോഗമുണ്ട്. ‘വളരുംതോറും പിളരുകയും പിളരുംതോറും വളരുകയും ചെയ്യുന്ന പാര്‍ട്ടി’. ഇത് അക്ഷരം പ്രതിശരിയായതാണ് ചരിത്രം. ഇപ്പോള്‍ ഒരു പിളര്‍പ്പിന്റെ വക്കോളമെത്തിയ കേരളാ കോണ്‍ഗ്രസിലെ മൂപ്പിളമതര്‍ക്കത്തിന് താല്ക്കാലികശമനം വന്നോ എന്ന സംശയം ഉയര്‍ന്നിരിക്കുകയാണ്.

കെ.എം. മാണിയുടെ ചരമത്തെ തുടര്‍ന്ന് ഒഴിവുവന്ന ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയായിരുന്നു ഒടുവിലത്തെ തകര്‍ക്കം. ചെയര്‍മാനായി മാണിയുടെ മകന്‍ ജോസ് കെ മാണിയെ നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് ഒന്‍പത് ജില്ലാ പ്രസിഡന്റുമാര്‍ രംഗത്തുവന്നു. വര്‍ക്കിംഗ് ചെയര്‍മാന്‍ പി.ജെ. ജോസഫിനെ ചെയര്‍മാനാക്കണമെന്ന് മറുവിഭാഗവും. ഒടുവില്‍ ജോസഫിനെ താല്‍ക്കാലിക ചെയര്‍മാനായി നിശ്ചയിച്ചതായാണ് പുറത്ത് പ്രചരിക്കുന്ന വാര്‍ത്ത. യുഡിഎഫ് നേതൃത്വത്തിന്റെ ഇടപെടല്‍ മൂലമാണിത് സംഭവിച്ചതെന്ന് പറയപ്പെടുന്നു. ഏതായാലും പാലാ ഉപതെരഞ്ഞെടുപ്പുവരെ പിളര്‍പ്പ് ഒഴിവാക്കുകയാണ് ലക്ഷ്യം. പാലയില്‍ ജയിച്ചാലും തോറ്റാലും പിളര്‍പ്പ് ഒഴിവാക്കാനാകുമെന്ന് ഒരു ഉറപ്പുമില്ല. അത് ആ പാര്‍ട്ടിയുടെ പിറവിദോഷമാണെന്ന കാര്യത്തില്‍ സംശയമില്ല.

മുഖ്യമന്ത്രിയായിരുന്ന ആര്‍. ശങ്കറും ആഭ്യന്തരമന്ത്രിയായിരുന്ന പി.ടി. ചാക്കോയും തമ്മിലുടലെടുത്ത തകര്‍ക്കമാണ് കേരള കോണ്‍ഗ്രസ് രൂപീകരണത്തിലെത്തിയത്. രണ്ടുപേരും കോണ്‍ഗ്രസുകാരായിരുന്നെങ്കിലും സാമുദായിക ചേരിതിരിവാണ് തര്‍ക്കത്തിനടിസ്ഥാനം. പക്ഷേ കേരളാ കോണ്‍ഗ്രസ് പിതൃത്വം പി.ടി. ചാക്കോയ്‌ക്കില്ല. ശങ്കര്‍ മന്ത്രിസഭയ്‌ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസപ്രമേയം 1964 സപ്തമ്പറിലാണുണ്ടായത്. പ്രമേയ ചര്‍ച്ചയില്‍ റിബല്‍ കോണ്‍ഗ്രസുകാരും പ്രസംഗിച്ചു. റിബല്‍ കോണ്‍ഗ്രസുകാരെ പരിഹസിച്ചുകൊണ്ട് ശങ്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞത് ഇങ്ങനെ, ”ഒരു വിരല്‍ മുറിഞ്ഞുവീണാല്‍ കുറച്ചുനേരം അത് പിടയ്‌ക്കും. പിന്നെ നിശ്ചലമാകും. ഒരു വിരല്‍ പോയാല്‍ ശരീരത്തിന് ഒന്നും സംഭവിക്കില്ല.”

പി.കെ. കുഞ്ഞ് അവതരിപ്പിച്ച പ്രമേയം രണ്ട് ദിവസം ചര്‍ച്ചചെയ്ത് വോട്ടിനിട്ടപ്പോള്‍ 50ന് എതിരെ 73 വോട്ടുകിട്ടി. അങ്ങനെ ശങ്കറിന്റെ മന്ത്രിസഭ വീണു. അന്ന് മുറിഞ്ഞ വിരലാണ് കേരളാ കോണ്‍ഗ്രസ്. അത് 45 വര്‍ഷമായി പിടഞ്ഞുകൊണ്ടേയിരിക്കുന്നു. പിറവിക്ക് ഹേതുവായ പി.ടി. ചാക്കോയുടെ മകന്‍ പി.സി. തോമസ് കേരളാ കോണ്‍ഗ്രസ് വിട്ട് സ്വന്തം പാര്‍ട്ടി ഉണ്ടാക്കി പാര്‍ലമെന്റിലേക്ക് വിജയിച്ചു, കേന്ദ്രമന്ത്രിയുമായി. ആദ്യ ചെയര്‍മാന്‍ കെ.എം. ജോര്‍ജിന്റെ മകന്‍ ഫ്രാന്‍സിസ് ജോര്‍ജും പാര്‍ലമെന്റ് അംഗമായി. പി.സി. തോമസ്  എന്‍ഡിഎയിലാണ്. ഫ്രാന്‍സിസ് ജോര്‍ജ് ഇടതുമുന്നണിയിലും. സ്വന്തമായി കേരളാ കോണ്‍ഗ്രസുണ്ടാക്കി നല്ല പ്രകടനം നടത്തിയ പി.സി. ജോര്‍ജ്ജ് എംഎല്‍എ ഒടുവില്‍ എന്‍ഡിഎയിലാണ്. സ്ഥാപക നേതാക്കളിലൊരാളായ ആര്‍. ബാലകൃഷ്ണപിള്ളയും ഇടതുമുന്നണിയില്‍ സ്ഥാനം കണ്ടെത്തി.

കേരളാ കോണ്‍ഗ്രസില്‍ പ്രമാണിയായിരുന്ന കെ.എം. മാണിയുടെ പാര്‍ട്ടി യുഡിഎഫിലാണ്. അത് ഒരിക്കല്‍ പിളര്‍ന്നുപോയി പി.ജെ. ജോസഫ് തിരിച്ചെത്തി വലുതായപ്പോഴാണ് ഒന്നുകൂടി പിളര്‍ന്നാലോ എന്ന ചിന്തയിലെത്തി നില്‍ക്കുന്നത്. അങ്ങനെ പിളര്‍ന്നും വളര്‍ന്നും പിന്നെയും പിളരാന്‍ കൊതിക്കുന്ന പാര്‍ട്ടി കേരളത്തിന് മാത്രമല്ല, രാജ്യത്തിനാകെ കൗതുകമാണ്.

സൗരയൂഥത്തിലെ ഗുരുത്വാകര്‍ഷണ വ്യതിയാനങ്ങളെക്കുറിച്ച് പഠിക്കുന്നതിന് അമേരിക്കയുടെ സ്‌പെയിസ് സ്റ്റേഷനായിരുന്നു സ്‌കൈലാബ്. 1973 ല്‍ ഭൂപരിക്രമണപഥത്തിലേക്ക് പോയ സ്‌കൈലാബിന് 75 ടണ്‍ ഭാരമുണ്ടായിരുന്നു. ആദ്യ രണ്ടുവര്‍ഷം ബരിഹാകാശ സഞ്ചാരികള്‍ സ്‌കൈലാബിനെ കണ്ടിട്ടുണ്ട്. ആറുവര്‍ഷത്തികനം സ്‌കൈലാബ് പൊട്ടിത്തെറിച്ച് പലഭാഗങ്ങളില്‍ പതിച്ചു. അതുപോലെയാണ് കേരളാ കോണ്‍ഗ്രസ് എന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റപ്പെടുത്താനാവില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.