ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ലോകത്തെ രണ്ടാമത്തെ നേതാവ്. ജനങ്ങള്‍ ഏറ്റവുമധികം പിന്തുടരുന്ന രണ്ടാമത്തെ ലോക നേതാവാണ് മോദി. ഒന്നാമന്‍ മുന്‍ യുഎസ് പ്രസിഡന്റ് ബരാക് ഒബാമ. ഫേസ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ വേദികളിലായി മോദിയെ 110 ദശലക്ഷത്തിലേറെ പേര്‍ പിന്തുടരുന്നു. ഓണ്‍ലൈന്‍ സാന്നിധ്യം പഠിക്കുന്ന സാസ്, സെംറഷ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഇതേക്കുറിച്ച് പഠനം നടത്തിയത്.
ഒബാമയ്‌ക്ക് 182 ദശലക്ഷം ഫോളോവേഴ്‌സുണ്ട്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ (96 ദശലക്ഷം) മറികടന്നാണ് മോദി രണ്ടാമതെത്തിയതെന്ന് സെംറഷ് ഇന്റര്‍നാഷണല്‍ പാര്‍ട്ട്ണര്‍ ഷിപ്പ് മേധാവി ഫെര്‍ണാണ്ടോ ആന്‍ഗുലോ പറഞ്ഞു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലിന് 12 ദശലക്ഷം ഫോളോവേഴ്‌സാണ് ഫേസ്ബുക്കിലും ട്വിറ്ററിലുമായുള്ളത്.















