ന്യൂദല്‍ഹി: റഫാല്‍ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീം കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. രണ്ട് മണിക്കാണ് ഹര്‍ജി സുപ്രീം കോടതിയില്‍ ലിസ്റ്റ് ചെയ്തിരുന്നത്. ഹര്‍ജിക്കാരില്‍ ഒരാളായ പ്രശാന്ത് ഭൂഷന്‍ വാദം തുടങ്ങിയപ്പോള്‍ രാഹുല്‍ ഗാന്ധിക്കെതിറെയുള്ള കോടതി ലക്ഷ്യ ഹര്‍ജി എന്ത് കൊണ്ട് ഇന്ന് ലിസ്റ്റ് ചെയ്തില്ലെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു.
അത് വേറെ വാദം കേള്‍ക്കാന്‍ കോടതി കഴിഞ്ഞ തവണ ഉത്തരവിട്ടിരുന്നു എന്നായിരുന്നു മറുപടി. എന്നാല്‍ റഫാല്‍ പുനപരിശോധാ ഹര്‍ജിയും രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യ കേസും ഒരുമിച്ച് കേള്‍ക്കാനാണ് നിര്‍ദ്ദേശം നല്‍കിയതെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. തുടര്‍ന്നാണ് കേസ് വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്.















