ലക്‌നൗ: ഉത്തര്‍പ്രദേശിലെ പുരബ്ദ്വാര ഗ്രാമത്തില്‍ തീപിടിത്തം ഉണ്ടായതിനെ തുടര്‍ന്ന് തീ കെടുത്താനുള്ള ശ്രമങ്ങള്‍ക്ക് നേതൃത്വം ന്‍ല്‍കി കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി.
തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്നതിനിടെയാണ് ഗ്രാമവാസികളെ സഹായിക്കാന്‍ സ്മൃതി രംഗത്തിറങ്ങിയത്. കുഴല്‍ക്കിണറില്‍നിന്ന് വെള്ളമെടുക്കാന്‍ അവര്‍ സഹായിക്കുന്നതിന്റെയും തീ കെടുത്താനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിന്റെയും ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു.
തീപിടിത്തത്തില്‍ നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്ന ഗ്രാമീണരെ ആശ്വസിപ്പിക്കാനും അവര്‍ സമയം കണ്ടെത്തി.
















