കൊല്ലം: പിണറായിയുടെ ‘നവോത്ഥാന കേരള’ത്തിലെ വനവാസി കോളനികളില്‍ അവിവാഹിതരായ അമ്മമാരുടെ എണ്ണം വര്‍ധിക്കുന്നു. സാമൂഹ്യനീതി വകുപ്പിന്റെ കണക്കുപ്രകാരം ആയിരത്തിലധികം അമ്മമാരാണ് ഇന്ന് വനവാസി മേഖലകളില്‍ അച്ഛനില്ലാത്ത കുട്ടികളുമായി കഴിയുന്നത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട്, പാലക്കാട് എന്നീ ജില്ലകളിലാണ് ഇത്തരത്തിലുള്ള അമ്മമാര്‍ ഏറ്റവും കൂടുതലുള്ളത്. വയനാട്ടില്‍ മാത്രം 330 സംഭവങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. തിരുവനന്തപുരം-90, കൊല്ലം-102, പത്തനംതിട്ട-45, പാലക്കാട്-75 എന്നിങ്ങനെയാണ് സര്‍ക്കാര്‍ കണക്കുകള്‍. മറ്റിടങ്ങളിലെ കണക്കുകള്‍ ലഭ്യമല്ല. എന്നാല്‍, മറ്റ് ജില്ലകളിലും അന്‍പതിലധികം അമ്മമാര്‍ അവിവാഹിതരായുണ്ടെന്ന് വനവാസി മേഖലയിലെ സംഘടനാ പ്രതിനിധികള്‍ പറയുന്നു.
പതിനെട്ട് വയസില്‍ താഴെയുള്ള പെണ്‍കുട്ടികളുടെ കാര്യങ്ങളിലേ പോക്സോ ചുമത്തി തുടര്‍നടപടികള്‍ ഉണ്ടാകാറുള്ളൂ. മേഖലയിലെ സാമൂഹ്യപശ്ചാത്തലം പഠന വിഷയമാക്കി അങ്കണവാടി ജീവനക്കാരെ ഉപയോഗിച്ച് വകുപ്പ് അനൗപചാരികമായി എടുത്ത കണക്ക് മാത്രമാണ് സര്‍ക്കാരിന്റെ പക്കലുള്ളത്.
എടുത്ത കണക്കുകളിലും മാനദണ്ഡങ്ങളില്‍ അവ്യക്തതയുണ്ട്. ഇതിനാല്‍ ഇവരുടെ പുനരധിവാസം അടക്കമുള്ള കാര്യങ്ങള്‍ക്ക് കാലതാമസമെടുക്കും. ചിലര്‍ കുറെക്കാലം ഒന്നിച്ച് താമസിക്കുകയും പിന്നീട് ബന്ധം ഉപേക്ഷിച്ച് മാറിത്താമസിച്ച് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ട്. മാറിത്താമസിക്കുന്നവര്‍ ആ സമയത്ത് അവിവാഹിതരായ അമ്മമാരുടെ ഗണത്തിലാണ് ഉള്‍പ്പെടുന്നത്. ഇതാണ് കണക്കുകളില്‍ അന്തരമുണ്ടാകാന്‍ കാരണം.
വ്യക്തമായ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തില്‍ വിവരശേഖരണം നടത്തിയാലേ കൃത്യമായ കണക്കുകള്‍ ലഭ്യമാകൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: