Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തുടങ്ങിയവര്‍ പലരും മുങ്ങി, എങ്കിലും ദേശീയമാകാന്‍ മോഹം

ബിബിന്‍ വൈശാലി by ബിബിന്‍ വൈശാലി
Apr 26, 2019, 02:34 am IST
in Kerala

കൊച്ചി: രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ വനിതാ സിനിമാപ്രവര്‍ത്തകരുടെ സംഘടനയില്‍ തുടക്കക്കാര്‍ പലരുമില്ല. സംഘടന ദേശീയ തലത്തിലാക്കാന്‍ ആസൂത്രണം നടത്തുമ്പോഴാണ് പ്രാദേശിക സംഘടയിലെ വന്‍ ചോര്‍ച്ച. 

വിപ്ലവമുന്നേറ്റമെന്ന് പറഞ്ഞ്, നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടായിരുന്നു വിമന്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യുസിസി) ആരംഭിച്ചത്. വിവാദങ്ങള്‍ക്കൊടുവില്‍ നടന്‍ ദിലീപിനെ സിനിമാ സംഘടനയായ ‘അമ്മ’യില്‍ നിന്ന് പുറത്താക്കിയതോടെ ഡബ്ല്യുസിസി ചര്‍ച്ചകളില്‍ ഇടം നേടി. സംഘടനയുടെ ശ്രമഫലമായി സിനിമാ രംഗത്തെ സ്ത്രീകളുടെ പ്രശ്‌നം പഠിക്കാന്‍ ജസ്റ്റിസ് ഹേമ കമ്മീഷനെ സര്‍ക്കാര്‍ നിയമിച്ചു.

പ്രമുഖ നടിമാരുടേയും അണിയറപ്രവര്‍ത്തകരുടേയും നേതൃത്വത്തില്‍ ആരംഭിച്ച സംഘടനനടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ മാത്രം ശ്രദ്ധചെലുത്തുന്നുവെന്ന പരാതികളുയര്‍ന്നിരുന്നു. ഇതില്‍ അമ്മയുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്ന അഭിനേത്രികളും ഡബ്ല്യുസിസിക്കെതിരെ പരസ്യമായി രംഗത്തുവന്നു. പൊന്നമ്മബാബു, ലക്ഷ്മി, സിദ്ദിഖ്, ഇടവേള ബാബു തുടങ്ങിയവരെല്ലാം ഡബ്ല്യുസിസിക്കെതിരെ സംസാരിച്ചു.

നടിമാരായ പാര്‍വ്വതി, പത്മപ്രിയ, റിമ കല്ലിങ്കല്‍, രേവതി, മഞ്ജുവാര്യര്‍, സജിത മഠത്തില്‍, സംവിധായിക അഞ്ജലി മേനോന്‍, ബീന പോള്‍ തുടങ്ങിയ വന്‍ താരനിരയായിരുന്നു ഡബ്ല്യുസിസിയുടെ തുടക്കത്തില്‍. എന്നാല്‍, ചിലരുടെ താല്‍പര്യങ്ങള്‍ക്ക് വഴങ്ങി, അമ്മ പ്രസിഡന്റ് മോഹന്‍ലാലിനെതിരെയും സംഘടന സംസാരിച്ചു തുടങ്ങിയതോടെ മുന്‍നിര നായികമാരുടേതുള്‍പ്പെടെയുള്ളവരുടെ സിനിമകള്‍ പ്രേക്ഷകര്‍ കാണാതായി, പൊട്ടിത്തുടങ്ങി. അപകടം മണത്ത നായികമാര്‍ പത്രസമ്മേളനങ്ങളില്‍ നിന്ന് വിട്ടുനിന്നതോടെ സംഘടനയുടെ ശക്തികുറഞ്ഞു. പാര്‍വ്വതി മാത്രം സംഘടനയില്‍ ഉറച്ചു നിന്നു. ഇക്കാരണത്താല്‍ പല സിനിമകളില്‍ നിന്നും പാര്‍വ്വതിയെ ഒഴിവാക്കിയതായും പ്രചാരണമുയര്‍ന്നു. മാറ്റി നിര്‍ത്തിയാല്‍ സ്വന്തമായി ചിത്രമെടുക്കുമെന്ന് പറയേണ്ട അവസ്ഥയില്‍വരെ പാര്‍വ്വതിയെ എത്തിച്ചു. 

ഇതിനിടെ, രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ദേശീയതലത്തില്‍ വനിതകളുടെ സംഗമം സംഘടിപ്പിക്കാനൊരുങ്ങുകയാണ് ഡബ്ല്യുസിസി. ആദ്യഘട്ടത്തില്‍ കര്‍ണാടക, തമിഴ്‌നാട്, തെലങ്കാന എന്നിവിടങ്ങളിലെ പ്രവര്‍ത്തകരെ എത്തിക്കാനും ശ്രമം നടക്കുന്നു. ഡബ്ല്യുസിസിയുടെയും സഖി വിമന്‍ റിസോഴ്‌സ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. സിനിമാരംഗത്ത് പൊതുവിലും, പ്രാദേശിക തലത്തിലും ‘ബെസ്റ്റ് പ്രാക്ടീസസ് മാനുവല്‍’ തയാറാക്കാനും സമ്മേളനം ലക്ഷ്യമിടുന്നു. അടുത്ത വര്‍ഷത്തോടെ സജ്ജമാക്കാനുദ്ദേശിക്കുന്ന മാനുവലിനെക്കുറിച്ചുള്ള പ്രാരംഭ ചര്‍ച്ചകളും സമ്മേളനത്തിലുണ്ടാകും.

മലയാള സിനിമയിലെ മുഴുവന്‍ വനിതാപ്രവര്‍ത്തകരേയും ഒരുമിച്ച് നിര്‍ത്താനാകാത്തവര്‍ക്ക് ദേശീയതലത്തിലുള്ള പുതിയ നീക്കം എത്രത്തോളം വിജയിപ്പിക്കാനാകുമെന്നാണ് സിനിമാലോകം ഉറ്റുനോക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എംഎൽഎമാരിൽ 47 പേരും പിന്തുണച്ചത് കെ.സിയെ; എംഎൽഎമാരുടെ പിന്തുണ വ്യക്തമാക്കുന്ന രഹസ്യ പട്ടിക പുറത്ത്

വേ ഫെംഗെ, ലി ഷാങ്ഫു
World

ചൈനയില്‍ മുന്‍ പ്രതിരോധമന്ത്രിമാര്‍ക്ക് വധശിക്ഷ

Kerala

ആറ്റിങ്ങലിൽ ക്ഷേത്രത്തിൽ വൻ കവർച്ച; കാണിക്ക വഞ്ചികൾ കവർന്നു

Kerala

വിഡി സതീശനെ മുഖ്യമന്ത്രിയാക്കണം; രാഹുല്‍ ഗാന്ധിക്ക് കത്തയച്ച് ആറാട്ടണ്ണന്‍: കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ വഴിയേ പോകുന്നവർ വരെ നിർദ്ദേശിക്കുന്നു

Samskriti

മാന്നാര്‍ തൃക്കുരട്ടി മഹാദേവ ക്ഷേത്രം: ഇതിഹാസ കഥാ ശില്‍പങ്ങള്‍-2

പുതിയ വാര്‍ത്തകള്‍

ശിവാംശ സംഭവന്‍ ഹനുമാന്‍

അസന്‍സോളില്‍ അമ്പലം തുറക്കുമ്പോള്‍… തുരുമ്പിച്ച പൂട്ടുകള്‍ക്കിപ്പുറം, ഒരു ജനതയുടെ പ്രാര്‍ത്ഥന ഉണരുകയാണ്

ട്രംപിന് തിരിച്ചടി: അധികാരപരിധിക്ക് പുറത്ത്; 10 ശതമാനം ആഗോള ഇറക്കുമതി തീരുവ യുഎസ് കോടതി റദ്ദാക്കി

കൊച്ചിയിൽ കത്തിമുനയിൽ ആൺസുഹൃത്തിനു മുന്നിൽ വെച്ച് മണിക്കൂറുകളോളം കൂട്ട ബലാത്സംഗം: എംബിഎക്കാരി പൂർണനഗ്നയായി ഓടി രക്ഷപെട്ടു

‘ബിജെപി ഹിന്ദു പാർട്ടി ആണെങ്കിൽ കോൺഗ്രസ്‌ മുസ്ലിം പാർട്ടിയാണ്, രാജ്യത്ത് കോൺഗ്രസിനെ പൂർണമായും മുസ്ലിം ലീഗ് വിഴുങ്ങിക്കഴിഞ്ഞു’- ജിതിൻ ജേക്കബ്

സോമനാഥും ഭാരത ചൈതന്യവും!

തുടരും, എന്‍ഡിഎയുടെ വിജയക്കുതിപ്പ്…

മമതയുടെ തീക്കളിയില്‍ മറഞ്ഞിരിക്കുന്നത്

കേരളത്തിലെ 84 ശതമാനം എംഎൽഎമാർക്കും ക്രിമിനൽ പശ്ചാത്തലം: എഡിആർ റിപ്പോർട്ട്

ലോകകപ്പ് ഫുട്‌ബോള്‍ 2026 ഭാരതത്തിലെ സംപ്രേഷണം: ഇനിയും തീരുമാനമായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.