സമസ്തിപ്പൂര്‍: ആസാമിലും മറ്റും സൈന്യത്തിന് നല്‍കിയിട്ടുള്ള പ്രത്യേകാധികാരം (അഫ്‌സ്പ) നീക്കില്ലെന്ന് ബിജെപി അധ്യക്ഷന്‍ അമിത് ഷാ. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട കാര്യമാണത്.
വീണ്ടും അധികാരത്തില്‍ വന്നാലും അത് നീക്കില്ല. അത് എടുത്തു കളയുമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ പറയുന്നത്. രാഹുലിനും അത് ജീവിതത്തില്‍ ഒരിക്കലും സാധ്യമല്ല. തെരഞ്ഞെടുപ്പ് യോഗത്തില്‍ അമിത് ഷാ പറഞ്ഞു.
















