Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രതിരോധം ശക്തിപ്പെടുത്തുന്നു, രാജ്യത്തെസംരക്ഷിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2019, 03:06 pm IST
in India

• അതിര്‍ത്തി സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലാത്ത നയം സ്വീകരിച്ചു. മുടങ്ങികിടന്നിരുന്നതും ഇഴഞ്ഞുനീങ്ങിയിരുന്നതുമായ പ്രതിരോധ പദ്ധതികള്‍ വേഗത്തിലാക്കി. ആയുധങ്ങള്‍ മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഭാരതത്തില്‍ നിര്‍മ്മിക്കുന്നതിന് അനുമതി. അത്യന്താധുനിക ആയുധങ്ങള്‍ സൈന്യത്തിന് നല്‍കുന്നതിനുളള നടപടികള്‍ ആരംഭിച്ചു.

• ഓപ്പറേഷന്‍ അര്‍ജുന്‍- പാക് പ്രകോപനത്തിന് മറുപടിയായി ഇന്ത്യന്‍ അതിര്‍ത്തിക്കു സമീപം താമസിക്കുന്ന പാക് സൈന്യത്തിലെയും ചാരസംഘടനയിലേയും ഉന്നത ഉദ്യോഗസ്ഥരുടെ വീടുകളും കൃഷിയിടങ്ങളും ആക്രമിച്ച് വന്‍ നാശംവിതച്ചു.

• ഓപ്പറേഷന്‍ ചക്രവ്യൂഹ് – കരമാര്‍ഗമോ കടല്‍മാര്‍ഗമോ ആകാശമാര്‍ഗമോ ഭീകരര്‍ ഭാരതത്തില്‍ പ്രവേശിക്കുന്നത് തടയുന്നതിനായി പാക്കിസ്ഥാനുമായുളള അതിര്‍ത്തിയില്‍ ഒരുക്കുന്ന സുരക്ഷാസംവിധാനം.  അത്യാധുനിക റഡാറുകളും സെന്‍സറുകളും ക്യാമറകളും ഒപ്റ്റിക്കല്‍ ഫൈബറുകളും ആധുനിക തോക്കുകളും ഇതിന്റെ ഭാഗമാണ്.  ഇസ്രയേലിന്റെ സുരക്ഷാസംവിധാനത്തെ അടിസ്ഥാനമാക്കിയാണിത്.

• ഓപ്പറേഷന്‍ ഗോള്‍ഡന്‍ നോസ് – പാര്‍ലമെന്റിനെ ഭീകരാക്രമണങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ ആവിഷ്‌കരിക്കുന്ന പദ്ധതി. 

• ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയിലെ കന്നുകാലിക്കടത്ത് അവസാനിപ്പിച്ചു.

• ഭാരത-ബംഗ്ലാദേശ് (23 കി.മീ) ഭാരത-പാക് (80 കി.മീ) അതിര്‍ത്തികളില്‍ വേലി നിര്‍മ്മിച്ചു. ഭാരത-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ 218 കി.മീ.-ല്‍ ശക്തികൂടിയ ലൈറ്റുകള്‍. 

• ബംഗ്ലാദേശ് അതിര്‍ത്തിയില്‍ ആദ്യ സ്മാര്‍ട്ട് വേലി പ്രവര്‍ത്തനസജ്ജമായി.  ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തി പൂര്‍ണമായി അടയ്‌ക്കാന്‍ തീരുമാനം. ആസാം അതിര്‍ത്തിയില്‍ 48 കി.മീ. ആണ് പ്രവര്‍ത്തന സജ്ജമായത്.  നുഴഞ്ഞുകയറ്റവും കാലിക്കടത്തും ഒഴിവാകും.  സി.സി.ടി.വി., തെര്‍മല്‍ ഇമേജ് സെന്റര്‍, രാത്രിക്കാഴ്ച നല്‍കുന്ന ക്യാമറ, ഭൂഗര്‍ഭ നിരീക്ഷണ സെന്‍സറുകള്‍, ലേസര്‍ വേലികള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനമാണിത്.

• ത്രിപുര-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ കമ്പിവേലി സ്ഥാപിക്കാന്‍ കഴിയാത്ത ചതുപ്പ്          പ്രദേശങ്ങളിലും നദിയിലും ലേസര്‍ അധിഷ്ഠിത അതിരുകള്‍ സ്ഥാപിക്കാന്‍ ആരംഭിച്ചു.

• മ്യാന്‍മര്‍ അതിര്‍ത്തിയിലെ നാഗാ ഭീകരക്യാമ്പുകളില്‍ മൂന്നു തവണ മിന്നലാക്രമണം നടത്തി അനവധി ഭീകരവാദികളെ വധിച്ചു.

• ഓപ്പറേഷന്‍ ഓള്‍ ഔട്ട് – കരസേനയും അര്‍ദ്ധസൈനികവിഭാഗങ്ങളും ജമ്മു-കാശ്മീര്‍   പോലീസുമായുളള മെച്ചപ്പെട്ട സഹപ്രവര്‍ത്തനത്തിലൂടെ നുഴഞ്ഞുകയറ്റക്കാര്‍ക്ക് ശക്തമായ തിരിച്ചടി നല്‍കുന്നു.  2017 ല്‍ ആരംഭിച്ചു.  

ഭീകരരുടെ ഈറ്റില്ലമായിരുന്ന ജമ്മു-കാശ്മീരിലെ ബാരാമുളള ജില്ലയെ ഭീകരവിമുക്ത ജില്ലയായീ പ്രഖ്യാപിച്ചു.  24.01.2019 ന് ഒളിച്ചു കഴിഞ്ഞിരുന്ന 3 ഭീകരരെകൂടി കൊലപ്പെടുത്തിയാണ് നേട്ടം കൈവരിച്ചത്. 

• 5 വര്‍ഷം കൊണ്ട് 917 ഭീകരരെ വധിച്ചു.  2018 ല്‍ 276 ഭീകരരെ വധിച്ചു (8 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന എണ്ണം)

• സര്‍ജിക്കല്‍ സ്‌ട്രൈക്ക്- ഉറി സൈനിക ക്യാമ്പ് ആക്രമിച്ചതിന് പകരമായി 2016 സെപ്റ്റംബര്‍ 29 ന് പാക്ക് അധിനിവേശ കാശ്മീരില്‍ ഭാരതസൈന്യം മിന്നലാക്രമണം നടത്തി. അനവധി പാക് ഭീകര താവളങ്ങള്‍ തകര്‍ക്കുകയും തീവ്രവാദികളെ വധിക്കുകയും ചെയ്തു.

• എയര്‍ സ്‌ട്രൈക്ക്-  പുല്‍വാമ ഭീകരാക്രമണത്തിന് പകരമായി ജെയ്‌ഷെ മുഹമ്മദിന്റെ     ബലാകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ  തീവ്രവാദ പരിശീലന കേന്ദ്രങ്ങള്‍ 2019 ഫെബ്രുവരി 26 ന് 12-ഓളം മിറാഷ് യുദ്ധ വിമാനങ്ങളുപയോഗിച്ച് തകര്‍ത്തു.  48 വര്‍ഷത്തിനു ശേഷമാണ് പാക് മണ്ണില്‍ വ്യോമാക്രണം നടത്തിയത്. 

• ഇന്ത്യന്‍ വ്യോമാതിര്‍ത്തി കടന്ന പാക്കിസ്ഥാന്റെ എഫ്-16 യുദ്ധവിമാനം ഭാരത വ്യോമസേന തകര്‍ത്തു.  ഒരു വിലപേശലിനും തയ്യാറല്ല എന്ന ഇന്ത്യയുടെ  ശക്തമായ താക്കീതും അന്താരാഷ്‌ട്ര തലത്തിലുളള സമ്മര്‍ദ്ദവും കാരണം പാക്കിസ്ഥാന്‍ സേനയുടെ കസ്റ്റഡിയിലായ വിങ് കമാന്‍ഡര്‍ അഭിനന്ദനെ ഭാരതത്തിന് കൈമാറി.  

• ഭാരത-പാക്ക് അതിര്‍ത്തിയില്‍ ലേസര്‍ മതില്‍ നിര്‍മ്മിച്ചുതുടങ്ങി * ഇന്ത്യന്‍ സൈനികര്‍ക്ക് ആധുനിക രീതിയിലുളള ബങ്കറുകള്‍.  * വാഗാ അതിര്‍ത്തിയില്‍ ബുളളറ്റ് പ്രൂഫ് സ്‌ക്രീനുകള്‍.

• പാക്കിസ്ഥാന്‍ ആക്രമണങ്ങളില്‍ നിന്ന് ജമ്മുമേഖലയിലെ അതിര്‍ത്തി ഗ്രാമവാസികള്‍ക്ക്    സുരക്ഷയൊരുക്കാന്‍ നിയന്ത്രണരേഖയിലും രാജ്യാന്തര അതിര്‍ത്തിയിലുമായി 14,460      ഭൂഗര്‍ഭ ബങ്കറുകള്‍ നിര്‍മ്മിക്കുന്നു. 415.73 കോടി രൂപയാണ് ചെലവ്. ഒന്നരലക്ഷം പേര്‍ക്ക് സുരക്ഷയൊരുക്കുന്നു.

• ജമ്മു-കാശ്മീരില്‍ തീവ്രവാദികളെ നേരിടാന്‍ ആദ്യമായി എന്‍.എസ്.ജി. കമാന്‍ഡോസിനെ വിന്യസിച്ചു.

• അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് ശക്തമായി തിരിച്ചടി (17.01.2019).  5 പാക് സൈനികരെ വധിച്ചു. 7 ബങ്കറുകളും തകര്‍ത്തു

• ഭാരത-ചൈന അതിര്‍ത്തിപ്രദേശത്ത് താമസിക്കുന്നവക്ക് സശസ്ത്ര സീമാ ബെല്‍ എന്നറിയപ്പെടുന്ന സൈനികപരിശീലനം വീണ്ടും ആരംഭിച്ചു. * ചൈനീസ് കടന്നുകയറ്റം തടയാന്‍ 12,000 ഐ.റ്റി.ബി.പി. ഭട•ാരെ അതിര്‍ത്തിയില്‍ വിന്യസിക്കാന്‍ തീരുമാനിച്ചു. ചൈനീസ്  അതിര്‍ത്തിയില്‍ 2000 കിലോ മീറ്റര്‍ റോഡും മറ്റ് അടിസ്ഥാന സൗകര്യങ്ങളും നിര്‍മ്മിക്കുന്നു.

• ചൈന, പാക്കിസ്ഥാന്‍ അതിര്‍ത്തികളിലെ ഭടന്‍മാരുടെ ആയുധബലം വര്‍ദ്ധിപ്പിക്കുന്നതിന് 41,000 ലൈറ്റ് മെഷീന്‍ തോക്കുകളും 3.5 ലക്ഷം കാര്‍ബൈനുകളും ഉള്‍പ്പെടെ 9,435 കോടിരൂപയുടെ പദ്ധതിക്ക് അംഗീകാരം നല്‍കി.

• ചൈനീസ് അതിര്‍ത്തിയില്‍ പുതിയ 50 സൈനിക പോസ്റ്റുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചു. ചൈനീസ് അതിര്‍ത്തിയിലെ സൈനികര്‍ക്ക് ചൈനീസ് ഭാഷാപഠനം ഏര്‍പ്പെടുത്താനും      തീരുമാനം.

• സൈനിക നീക്കം വേഗത്തിലാക്കാന്‍ ചൈന അതിര്‍ത്തിയില്‍ 44 റോഡുകളും പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ 2100 ഉപറോഡുകളും നിര്‍മ്മിക്കാന്‍ പദ്ധതി. 

• അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി 13,072 വീടുകളും 100 ബാരക്കുകളും നിര്‍മ്മിക്കാന്‍ അനുമതി.

• ഭാരതസൈനികര്‍ക്ക് ബുളളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിക്കുന്ന പദ്ധതി വേഗത്തിലാക്കി. അഞ്ചു വര്‍ഷം കൊണ്ട് 2,35,000 ബുളളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കൈമാറി.  

• സമുദ്രതീരം വഴിയുളള ഭികരരുടെ നുഴഞ്ഞുകയറ്റം തടയാന്‍ കേന്ദ്രസര്‍ക്കാരിനു കീഴില്‍ കോസ്റ്റര്‍ ബോര്‍ഡര്‍ പോലീസ് എന്ന പുതിയ സേനാ വിഭാഗം രൂപീകരിക്കുന്നു.

• കഠിനമായ വ്യായാമം ആവശ്യമായി വരുന്ന സൈനികവിഭാഗങ്ങളിലെ സൈനികര്‍ക്ക് ശീതികരിച്ച ജാക്കറ്റ് നല്‍കാന്‍ തീരുമാനിച്ചു. സൈനികര്‍ കൂടുതല്‍ ക്ഷീണിതരാകുന്നത് ഒഴിവാക്കാനാണിത്.

• അരുണാചല്‍പ്രദേശിലെ അതിര്‍ത്തിയില്‍ സമുദ്രനിരപ്പിന് 11,000 അടി മുകളില്‍ പുതിയ വ്യോമതാവളം. ഗുജറാത്തില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കടുത്ത് ബനസ്‌കന്ത ജില്ലയിലെ ദീസക്ക് സമീപം പുതിയ വ്യോമസേനാതാവളം നിര്‍മ്മിക്കുന്നതിനുളള പദ്ധതിക്ക് അംഗീകാരം

• നാവികസേനയ്‌ക്കായി രാജ്യത്തെ വിവിധ കേന്ദ്രങ്ങളിലായി പുതിയ 34 കപ്പലുകള്‍         നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. നാവികസേനയുടെ കപ്പലുകള്‍ക്ക് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് വാര്‍ഫില്‍ ബെര്‍ത്തിംഗ് സൗകര്യം ലഭിച്ചു. ദക്ഷിണ നാവികമേനയ്‌ക്ക് കൂടുതല്‍ സുരക്ഷ      ഉറപ്പാക്കാന്‍ സഹായകമാകും.

• 40000 കോടി മുടക്കി കരസേനയ്‌ക്ക് ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനം. 8 ലക്ഷം തോക്കുകള്‍, 7 ലക്ഷം അസോള്‍ട്ട് റൈഫിളുകള്‍, 44000 മെഷീന്‍ ഗണ്‍, 44600 കാര്‍ബൈനുകള്‍.

• നാവികസേനയ്‌ക്ക് 21,000 കോടി മുതല്‍ മുടക്കില്‍ 111 യൂട്ടിലിറ്റി ഹെലികോപ്റ്ററുകളും 24 മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകളും വാങ്ങാന്‍ തീരുമാനം

• കാംപ്‌ബെല്‍ ബേ നാവികകേന്ദ്രത്തിന്റെ നീളം 3050 അടിയില്‍ നിന്നും 10000 അടിയാക്കാന്‍ തീരുമാനം. നിരീക്ഷണ വിമാനം ഐഎന്‍എസ് ബാസ് ഇതോടെ ഇവിടെ ഇറക്കാന്‍ കഴിയും.

• വെടിയുണ്ടകളെ പ്രതിരോധിക്കുന്ന ബാലിസ്റ്റിക് ഹെല്‍മറ്റ് ഇന്ത്യയില്‍ നിര്‍മ്മിച്ചു തുടങ്ങി.  7500 ഓളം സൈന്യത്തിന് കൈമാറി. 1.6 ലക്ഷം ഹെല്‍മറ്റാണ് നിര്‍മ്മിക്കുന്നത്.

• ഇന്ത്യുയുടെ സ്‌കോര്‍പീന്‍ ശ്രേണിയിലുളള 6 അന്തര്‍വാഹിനികളില്‍ 3 എണ്ണം കമ്മീഷന്‍ ചെയ്തു. ഐഎന്‍എസ് കാല്‍വരി, ഐഎന്‍എസ് ഖണ്‌ഡേരി, ഐഎന്‍എസ് കരഞ്ജ്.

• സുഖോയ് വിമാനങ്ങളില്‍ നിന്ന് ബ്രഹ്മോസ് മിസൈല്‍ വിക്ഷേപണം വിജയം. കരയില്‍   നിന്നും വിമാനത്തില്‍ നിന്നും യുദ്ധക്കപ്പലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും      വിക്ഷേപിക്കാവുന്ന മിസൈലായി ബ്രഹ്മോസ് മാറി. ഒരു വിമാനത്തില്‍ 5 ബ്രഹ്മോസ് മിസൈല്‍ ഘടിപ്പിക്കാനുളള പരീക്ഷണങ്ങള്‍ ആരംഭിച്ചു.

• അഗ്നി-5 മിസൈലിന്റെ 6-ാം പരീക്ഷണം വിജയം. ശത്രുരാജ്യത്തിന്റെ ക്രൂയിസ് മിസൈലുകളെ തകര്‍ക്കാന്‍ കഴിയുന്ന അഡ്വാന്‍സ്ഡ് എയര്‍ ഡിഫന്‍സ് സൂപ്പര്‍ സോണിക് ഇന്റര്‍സെപ്റ്റര്‍ മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.

• ലക്‌നൗ-ആഗ്ര അതിവേഗപാതയില്‍ 16 യുദ്ധ വിമാനങ്ങളിറക്കി കരുത്ത് തെളിയിച്ച് വ്യോമസേന. പ്രകൃതി ദുരന്തം, യുദ്ധം എന്നിവ ഉണ്ടാകുമ്പോള്‍ അടിയന്തിരമായി സാധന സാമഗ്രികള്‍ എത്തിക്കാനും ജനങ്ങളെ രക്ഷപ്പെടുത്താനും.

• ഭാരതം ആഭ്യന്തരമായി വികസിപ്പിച്ച ഭാരം കുറഞ്ഞ ഗ്ലൈഡ് ബോംബ് വിജയകരമായി        പരീക്ഷിച്ചു.ഡി.ആര്‍.ഡി.ഒ യ്‌ക്കാണ് ചുമതല.

• അമേരിക്കയുടെ പ്രതിഷേധത്തെ മറികടന്ന് റഷ്യയില്‍ നിന്ന് എസ്-400 ട്രയംഫ് മിസൈല്‍ സംവിധാനം വാങ്ങാന്‍ തീരുമാനിച്ചു. 

• ബ്രഹ്മപുത്ര നദിയ്‌ക്ക് കുറുകെ ഇന്ത്യയിലെ ഏറ്റവും വലിയ പാലമായ ധോല- സാദിയ പാലം നിര്‍മ്മാണം പൂര്‍ത്തിയായതോടെ അരുണാചലിലെ അതിര്‍ത്തി പ്രദേശങ്ങളിലേയ്‌ക്ക് സൈന്യത്തിന് വളരെ വേഗത്തില്‍ എത്തിച്ചേരാന്‍ സാധിക്കും.

• പാക്-ചൈന അതിര്‍ത്തികളില്‍ ദ്രുതഗതിയിലുളള സൈനിക നീക്കം ലക്ഷ്യമിട്ട് 14.2 കി.മീ. നീളമുളള സോജില തുരങ്ക നിര്‍മ്മാണത്തിന് തുടക്കം കുറിച്ചു. തുരങ്കം പൂര്‍ത്തിയാകുമ്പോള്‍ ശൈത്യകാലത്ത് മറ്റു  പ്രദേശങ്ങളില്‍ നിന്ന് കശ്മീര്‍, ശ്രീനഗര്‍, ലേ തുടങ്ങിയ പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു പോകുന്ന അവസ്ഥ ഒഴിവാക്കാനാകും. 

• ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ 61 തന്ത്രപ്രധാന റോഡുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. റോഡുകളുടെ നിര്‍മ്മാണം വേഗത്തിലാക്കാന്‍ ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന് കൂടുതല്‍ അധികാരം നല്‍കി.

• കാശ്മീരിലെ പൂഞ്ച് ജില്ലയില്‍ കലായ് പാലം ഉദ്ഘാടനം ചെയ്തു. ഈ പ്രദേശത്തേയ്‌ക്കുളള സൈനിക നീക്കം വേഗത്തിലാകും.

• ചൈനയെ പ്രതിരോധിക്കാന്‍ ആന്‍മാനില്‍ മൂന്നാമതൊരു നാവികത്താവളം സ്ഥാപിക്കാന്‍ തീരുമാനം.

• തന്ത്രപ്രധാന മേഖലകളിലുളള ദേശീയ പാതകളില്‍ യുദ്ധവിമാനങ്ങള്‍ ഇറങ്ങാനുളള എയര്‍സ്ട്രിപ്പുകള്‍ നിര്‍മ്മിക്കാന്‍ തീരുമാനം. (29 എണ്ണം)

• ഭാരതസേനയുടെ ആദ്യ മിസൈല്‍ വാഹക ഹെലികോപ്റ്റര്‍ എല്‍.സി.എച്ച്. വികസിപ്പിച്ചു.

• സേനാ കമാന്‍ഡോ വിഭാഗങ്ങളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുന്ന ജോയിന്റ് സ്‌പെഷ്യല്‍   ഓപ്പറേഷന്‍ ഡിവിഷന്‍ രൂപീകരിക്കാന്‍ തീരുമാനിച്ചു

• സൈബര്‍യുദ്ധം നേരിടുന്നതിനായി കര,നാവിക, വ്യോമ സേനകളില്‍ നിന്നുളള 1,000 പേരെ ഉള്‍പ്പെടുത്തി സൈബര്‍ കമാന്‍ഡ് രൂപീകരിക്കാന്‍ തീരുമാനിച്ചു.

• പി.എസ്.എല്‍.വി. സി-44 ഉപയോഗിച്ച് സൈനിക ആവശ്യങ്ങള്‍ക്കുളള ഉപഗ്രഹം മൈക്രോസ്‌കോറ്റ്-ആര്‍, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ആദ്യ ഉപഗ്രഹം കലാംസാറ്റ് എന്നിവ വിക്ഷേപിച്ചു

• ഇന്ത്യന്‍ വ്യോമസേനയ്‌ക്കായുളള വാര്‍ത്താ വിനിമയ ഉപഗ്രഹം ഏടഅഠ-7 എ വിക്ഷേപിച്ചു

• ഇസ്രോയും ആഭ്യന്തര മന്ത്രാലയവും കൈകോര്‍ത്ത് അതിര്‍ത്തി രക്ഷയ്‌ക്ക് മാത്രമായി പുതിയ ഉപഗ്രഹം വിക്ഷേപിക്കാന്‍ തീരുമാനം.

• അസംപ്ഷന്‍ ദ്വീപില്‍ ഇന്ത്യന്‍ നാവിക താവളം നിര്‍മ്മിക്കാന്‍ ഇന്ത്യയുടെയും സീഷല്‍സിന്റെയും തീരുമാനം

• മാരുതി ജിപ്‌സിക്ക് പകരം സൈന്യത്തിന്റ വാഹനമായി ടാറ്റ സഫാരി ഏര്‍പ്പെടുത്തി.

• ബുന്ദേല്‍ഖണ്ഡില്‍ (UP) പ്രതിരോധവ്യവസായ ഇടനാഴിക്കായി 20,000 കോടി രൂപയുടെ പദ്ധതി.

• ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച ആദ്യ ഐ.എസ്.എ. അംഗീകാരമുളള ബുളളറ്റ് പ്രൂഫ് ജാക്കറ്റ് പുറത്തിറക്കി.  ഇറക്കുമതി ഇല്ലാതാകുന്നതോടെ 20,000 കോടി രൂപ ലാഭിക്കും. 1.58 ലക്ഷം ഹെല്‍മറ്റും തദ്ദേശീയമായി നിര്‍മ്മിക്കുന്നു.

• ഇന്ത്യന്‍ കരസേനയിലെ ആര്‍മി എയര്‍ഡിഫന്‍സ് ടീമിലെ ഓഫീസര്‍മാര്‍ക്ക് മിസൈല്‍ പ്രതിരോധ സംവിധാനത്തില്‍ ഇസ്രായേല്‍ പരിശീലനം.

• വിംഗ് മെന്‍ പദ്ധതി – യുദ്ധസാഹചര്യങ്ങളില്‍ വ്യോമസേന യുദ്ധവിമാനങ്ങള്‍ക്കൊപ്പം ഡ്രോണുകളെ അകമ്പടിയായി അയയ്‌ക്കുന്ന പദ്ധതി.  

• പുല്‍വാമയില്‍ സി.ആര്‍.പി.എഫ്. ജവാന്‍മാരുടെ നേരെയുണ്ടായ ഭീകരാക്രമണത്തെ തുടര്‍ന്ന് 24-ഓളം വിഘടനവാദി നേതാക്കള്‍ക്കും 155-ഓളം രാഷ്‌ട്രീയ നേതാക്കള്‍ക്കും നല്‍കിയിരുന്ന സുരക്ഷ പിന്‍വലിച്ചു. വ്യാപാരരംഗത്ത് പാക്കിസ്ഥാന് നല്‍കിയിരുന്ന അഭിമതരാജ്യ പദവി റദ്ദാക്കി.  പാക്കിസ്ഥാനില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന ഉല്പന്നങ്ങള്‍ക്ക് കസ്റ്റംസ് തീരുവ 200 ശതമാനം ഉയര്‍ത്തി. അര്‍ധസൈനിക വിഭാഗങ്ങളിലെ എല്ലാ ഉദ്യോഗസ്ഥര്‍ക്കും ജമ്മുവിനും ശ്രീനഗറിനുമിടയില്‍ ജോലി, സ്ഥലമാറ്റം, അവധി എന്നിവയ്‌ക്കായുളള വിമാന യാത്രയ്‌ക്ക് അനുമതി നല്‍കി.

• ജമ്മു-കാശ്മീര്‍ ജമാ അത്തെ-ഇസ്ലാമിയെ നിരോധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.