ലണ്ടന്‍: ഇന്ത്യയിലേക്ക് നാടുകടത്തുന്നതിനെതിരെ വിവാദ വ്യവസായി വിജയ് മല്ല്യ യുകെ ഹൈക്കോടതിയില്‍ വീണ്ടും അപ്പീല്‍ നല്കി. 9000 കോടി രൂപയുടെ തട്ടിപ്പും കള്ളപ്പണം വെളുപ്പിക്കല്‍ കേസുമാണ് മല്ല്യക്കെതിരെയുള്ളത്. കഴിഞ്ഞ വെള്ളിയാഴ്ച സമര്‍പ്പിച്ച അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് വീണ്ടും അപ്പീല്‍ നല്‍കിയത്.
മല്ല്യയെ ഇന്ത്യയിലേക്ക് നാട് കടത്തുവാനുള്ള വെസ്റ്റ്മിന്‍സ്റ്റര്‍ കോടതിയുടെ ഉത്തരവില്‍ യുകെ ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ഫെബ്രുവരിയില്‍ ഒപ്പുവെച്ചിരുന്നു. ഇതിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്കാന് അനുമതി തേടിക്കൊണ്ട് മല്ല്യ അപേക്ഷ നല്‍കിയിരുന്നു.
എന്നാല്‍ ജസ്റ്റിസ് വില്ല്യം ഡേവിസ് അപേക്ഷ തള്ളുകയും വീണ്ടും അപ്പീല്‍ നല്കാന് ഒരാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തു. തുടര്‍ന്നാണ് മല്യ വീണ്ടും അപ്പീല്‍ നല്‍കിയത്. ഏതാനും ദിവസങ്ങള്‍ക്കകം അപ്പീലില്‍ വാദം കേള്‍ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: