ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദിയടക്കം നാട്ടിലുള്ള സകലരെയും പരിഹസിക്കുകയും പുച്ഛിക്കുകയും ചെയ്യുന്ന യൂട്യൂബറാണ് ധ്രുവ് രാത്തി . എന്നാൽ ഇപ്പോൾ തന്നെ പരിഹസിച്ചതിന്റെ പേരിൽ ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തന്നെ പൂട്ടിച്ചിരിക്കുകയാണ് ധ്രുവ് രാത്തി . ശിവം കുമാർ എന്ന വ്ലോഗറുടെ ‘beyondberry07’ എന്ന അക്കൗണ്ടാണ് ധ്രുവ് രാത്തിയും അനുയായികളും ചേർന്ന് പൂട്ടിച്ചത്.
പകർപ്പവകാശ ലംഘനമുണ്ടെന്ന പേരിൽ ധ്രുവ് രാത്തിയുടെ ടീമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചതെന്നാണ് ശിവം കുമാർ പറയുന്നത് . അക്കൗണ്ട് നീക്കം ചെയ്ത സമയത്ത് 40,000-ത്തിലധികം ഫോളോവേഴ്‌സ് അക്കൗണ്ടിലുണ്ടായിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ധ്രുവ് രാത്തിയുടെ ചിത്രവും ചില ക്ലിപ്പുകളും ഉപയോഗിച്ച് ശിവം ധ്രുവ് രാത്തിയുടെ ഒരു ട്രോൾ വീഡിയോ സൃഷ്ടിച്ചു. ഓഡിയോ ഒഴിവാക്കിയാണ് വീഡിയോ നിർമ്മിച്ചത്. എന്നാൽ അത് ആക്ഷേപഹാസ്യമായി അംഗീകരിക്കുന്നതിന് പകരം, ധ്രുവ് രാത്തിയുടെ ടീം പകർപ്പവകാശത്തിൽ പേരിൽ റിപ്പോർട്ടുമായി എത്തി . തുടർന്നാണ് ശിവമിന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് താൽക്കാലികമായി പൂട്ടിയത്.
ഏകദേശം രണ്ട് മാസം മുമ്പ്, ധ്രുവ് രതീയുടെ ‘എഐ ഫിയസ്റ്റ’ സംരംഭം തുറന്നുകാട്ടുന്ന ഒരു വീഡിയോയ്‌ക്കും ഭീഷണികൾ ഉണ്ടായതായി യൂട്യൂബർ അഭിഷേക് ശർമ്മ പറഞ്ഞു.











