ബറേലി: കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് . കോണ്‍ഗ്രസിനെ ഗ്രീന്‍ വൈറസ് ബാധിച്ചിരിക്കുകയാണെന്ന് യോഗി പറഞ്ഞു. ബറേലിയില്‍ തെരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ എത്തിയപ്പോള്‍ അദ്ദേഹത്തിന് ചുറ്റും പച്ചക്കൊടി മാത്രമാണ് കാണാനുണ്ടായിരുന്നതെന്നും യോഗി പറഞ്ഞു.
മുന്‍ പ്രധാനമന്ത്രി മന്മോഹന് സിംഗിനെയും അദ്ദേഹം വിമര്‍ശിച്ചു. രാജ്യത്തെ വിഭവങ്ങളുടെ ഉപഭോക്താവ് മുസ്ലിംങ്ങളാണെന്ന് മന്മോഹന് സിംഗ് മുന്‍പൊരിക്കല്‍ പറഞ്ഞുവെന്നും യോഗി കൂട്ടിച്ചേര്‍ത്തു.
മുസ്ലിം ലീഗ് വൈറസാണെന്നും കോണ്‍ഗ്രസിനെ അത് ബാധിച്ചിരിക്കുകയാണെന്നും വയനാട്ടില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ വൈറസ് രാജ്യം മുഴുവന്‍ വ്യാപിക്കും യോഗി ആദിത്യനാഥ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: