വാഷിങ്ടണ്‍: 2019-20 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ലോക ബാങ്ക്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 7.2 ശതമാനമായിരുന്നു ആഭ്യന്തര വളര്‍ച്ചാ നിരക്ക്. നിക്ഷേപത്തില്‍ തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധനവ്, മെച്ചപ്പെട്ട കയറ്റുമതി, കുറഞ്ഞ ചെലവ് എന്നിവയുടെ അടിസ്ഥാനത്തിലാണ് ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ രാജ്യം വളര്‍ച്ച കൈവരിക്കുമെന്ന് ലോക ബാങ്കിന്റെ പ്രതീക്ഷ.
കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ആദ്യ മൂന്ന് മാസത്തെ കണക്കുകള്‍ പ്രകാരം വലിയ തോതിലുള്ള വളര്‍ച്ചാ നിരക്കായിരുന്നു രേഖപ്പെടുത്തിയിരുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 7.5 ശതമാനം വളര്‍ച്ച കൈവരിക്കുന്നതോടെ രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ വില ഏകീകരിക്കപ്പെടും. നാണയപ്പെരുപ്പം നാല് ശതമാനമാകുമെന്നും ലോക ബാങ്ക് വ്യക്തമാക്കി. കൂടാതെ സാമ്പത്തിക പ്രശ്നങ്ങള്‍ കുറയുമെന്നും ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: