ഇസ്ലമാബാദ്: നൂറ് ഇന്ത്യന്‍ മീന്പിടത്തക്കാരെ പാക്കിസ്ഥാന് ഇന്ന് വിട്ടയയ്ക്കുമെന്ന് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍ തടവില്‍ കഴിയുന്ന 360 പേരെ നാലു ഘട്ടങ്ങളിലായി വിട്ടയക്കാനാണ് തീരുമാനമെന്ന് പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസല്‍ അറിയിച്ചു. ഏപ്രില്‍ 15, 22 തീയതികളില്‍ നൂറ് വീതം ഇന്ത്യക്കാരെയും 29ന് ബാക്കിയുള്ള 60 പേരെയും വിട്ടയയ്ക്കും. നൂറു പേരെ ഇന്ന് കനത്ത സുരക്ഷയില്‍ കറാച്ചി കന്റോണ്‍മെന്റ് റെയില്‍വേ സ്റ്റേഷനിലെത്തിച്ച് ഇവിടെ നിന്ന് അല്ലാമാ ഇക്ബാല്‍ ലാഹോര്‍ എകസ്്പ്രസില് ലാഹോറിലേക്കും അവിടെ നിന്ന് വാഗാ അതിര്‍ത്തിയിലേക്കും എത്തിക്കും. ഇവരെ വാഗാ അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉദ്യോഗസസ്ഥര്‍ക്ക് കൈമാറും.
്അന്താരാഷ്ട്ര സുദ്രാതിര്ത്തി ലംഘിച്ച് പാക് നിയന്ത്രണ മേഖലയില്‍ കടന്നുകയറിയതിനാണ് ഇവരെ തടവിലാക്കിയത്. എത്ഥി എന്ന പാക് സന്നദ്ധസംഘടനയാണ് യാത്രാച്ചെലവിനുള്ള പണം നല്‍കുന്നത്.
ഏപ്രില്‍ അഞ്ചിനാണ് ഇന്ത്യന്‍ തടവുകാരെ വിട്ടയയ്ക്കുമെന്ന് പാക്കിസ്ഥാന് അറിയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: