ഇസ്ലാമാബാദ്: തടവു ശിക്ഷ പൂര്‍ത്തിയാക്കിയ 360 ഇന്ത്യക്കാരെ പാക്കിസ്ഥാന് ഉടന്‍ മോചിപ്പിക്കും. ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്രം പാക്കിസ്ഥാന് കത്തയച്ച സാഹചര്യത്തിലാണിത്. മനുഷ്യത്വപരമായ സമീപനമാണ് പാക്കിസ്ഥാന് കൈക്കൊണ്ടതെന്നും ആദ്യത്തെ നൂറു തടവുകാരെ തിങ്കളാഴ്ച വിട്ടയക്കുമെന്നും വിദേശകാര്യ വക്താവ് ഡോ. മുഹമ്മദ് ഫൈസല്‍ അറിയിച്ചു. 360 തടവുകാരില്‍ 305 പേര് മത്സ്യബന്ധനത്തൊഴിലാളികളാണ്. 55 പേര് മറ്റുള്ളവരും. നൂറു പേര് വീതമുള്ള രണ്ടും മൂന്നും സംഘങ്ങെള ഏപ്രില്‍ 15, 22 തീയതികളിലും 60 പേരുള്ള നാലാം സംഘത്തെ ഏപ്രില്‍ 29നും വിട്ടയക്കും,
തടവു കാലാവധി കഴിഞ്ഞ നാനൂറോളം പേരെ വിട്ടയക്കാന്‍ അഭ്യര്‍ഥിച്ച് ഈ മാസം രണ്ടിനാണ് ഇന്ത്യ പാക്കധികൃതര്ക്ക് കത്തെഴുതിയത്.ഇവരില്‍ പലരും തടവു കാലാവധി പൂര്‍ത്തിയാക്കിയിട്ട് നാലും അഞ്ചും വര്‍ഷം കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: