ന്യൂയോര്‍ക്ക്: ആമസോണ്‍ ഉടമ ജെഫ് ബെസോസും ഭാര്യ മക്കെന്‍സി ബെസോസും തമ്മിലുള്ള വിവാഹബന്ധം വേര്‍പ്പെടുത്താനുള്ള കേസ് ഒത്തുതീര്‍പ്പായി. രണ്ട് ലക്ഷം കോടി രൂപയാണ് ആമസോണ്‍ ഉടമ ഭാര്യക്ക് നഷ്ടപരിഹാരം നല്‍കേണ്ടി വന്നത്. പണം വാങ്ങിയ മക്കെന്‍സി, തന്റെ പേരിലുണ്ടായിരുന്ന 75 ശതമാനം ഓഹരികളും ഭര്‍ത്താവിന് വിട്ട് നല്കി.
ഇതോടെ ചരിത്രത്തില്‍ ഏറ്റവും വലിയ തുക ജീവനാംശം കൈപ്പറ്റുന്നയാളായി മക്കെന്‍സി ബെസോസ്.
വാഷിംഗ്ടണ്‍ പോസ്റ്റ്, ബഹിരാകാശ പര്യവേക്ഷണ കമ്പനിയായ ബ്ലൂ ഒറിജിന്‍ എന്നീ കമ്പനികളിലെ മുഴുവന്‍ ഓഹരിയും ആമസോണിലുള്ള ഓഹരിയുടെ വോട്ടിങ് അവകാശവും മക്കെന്‍സി ഭര്‍ത്താവിന് തിരികെ നല്കി.
ആമസോണില്‍ 4 ശതമാനം ഓഹരിയാണ് മക്കെന്സിക്കുള്ളത്. ജെഫ് ബെസോസാണ് ഏറ്റവും കൂടുതല്‍ ഓഹരികള്‍ ഉള്ളയാള്‍, 12 ശതമാനം. നഷ്ടപരിഹാര തുക ലഭിക്കുന്നതോടെ ലോകത്തെ ഏറ്റവും വലിയ മൂന്നാമത്തെ ധനികയാകും മക്കെന്‍സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: