തിരുവനന്തപുരം: ഡോ. കെ.സി അജയകുമാര്‍ മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്ത ‘നരേന്ദ്രമോദി ഉടച്ചുവാര്‍ക്കലിന്റെ പെരുന്തച്ചന്‍’ എന്ന പുസ്തകത്തിന്റെ പ്രകാശനം ഇന്ന് വൈകുന്നേരം 5 ന് തിരൂവനന്തപുരം വിവേകാനന്ദ സെന്റിനറി മെമ്മോറിയല്‍ ഹാളില്‍ നടക്കും.
സ്വാമി ശിവാമൃത ചൈതന്യ, ഒ. രാജഗോപാല്‍ എംഎല്‍എ, ഡോ. സി.വി. ആനന്ദബോസ്, പ്രിയദര്‍ശന്‍, കെ.വി. രാജശേഖരന്‍, എന്‍.ഇ. ബാലകൃഷ്ണമാരാര്‍ എന്നിവര്‍ പങ്കെടുക്കും. ഡോ. ബാലശങ്കര്‍ എഴുതിയ ‘നരേന്ദ്രമോദി, ദി ക്രിയേറ്റീവ് ഡിസ്റെപ്റ്റര്‍’ എന്ന രചന മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്തതാണീ ഗ്രന്ഥം.
ഇതോടൊപ്പം മനസ്സിൽ തൊട്ടു പറഞ്ഞത് (മന്‍ കീ ബാത്തിന്റെ 2017, 2018, 2019 ജനുവരി, ഫെബ്രുവരി) എന്ന ഗ്രന്ഥത്തിന്റെയും പ്രകാശനം നടക്കും. വിവര്‍ത്തനം ഡോ.കെ.സി അജയകുമാര്‍ തന്നെയാണ്. പ്രസിദ്ധീകരണം നിര്‍വഹിച്ചത് കോഴിക്കോട് പൂര്‍ണാ പബ്ലിക്കേഷന്‍സാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: