തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്ത നല്ല കാര്യങ്ങളെ അവഗണക്കാന് കഴിയില്ലെന്ന് എസ്എന്‍ഡിപിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. കഴിഞ്ഞ അഞ്ചു വര്‍ഷം നരേന്ദ്ര മോദി സര്‍ക്കാര്‍ നടപ്പാക്കിയ പദ്ധതികള്‍ അവതരിപ്പിക്കുന്ന ‘നരേന്ദ്രമോദി ക്രിയേറ്റീവ് ഡിസറപ്ടര്‍, ദി മേക്കര്‍ ഓഫ് ന്യൂ ഇന്ത്യ’ എന്ന പുസ്തകത്തിന്റെ ഇംഗ്ലീഷ് പതിപ്പ് സ്വീകരിക്കുമ്പോഴാണ് വെള്ളാപ്പള്ളി അഭിപ്രായം പങ്കുവച്ചത്.
പുസ്തകം പുറത്തിറക്കിയ ബിജെപി പ്രസിദ്ധീകരണ വിഭാഗം നാഷണല്‍ കോ-കണ്‍വീനര്‍ ആര്. ബാലശങ്കറിനെ വെള്ളാപ്പള്ളി അഭിനന്ദിച്ചു.മലയാളം പരിഭാഷയായ ‘നരേന്ദ്രമോദി – ഉടച്ചു വാര്ക്കലിന്റ പെരുന്തച്ചന് – നവഭാരത ശില്പി’ ഇന്ന് വൈകിട്ട് അഞ്ചു മണിക്ക് തിരുവനന്തപുരത്ത് ഹസന് മരയ്ക്കാര്‍ ഹാളില്‍ മാതാ അമൃതാനന്ദമയി കൈമനം മഠാധിപതി ശിവാമൃത ചൈതന്യ പ്രകാശനം ചെയ്യും. ആദ്യകോപ്പി ഒ. രാജഗോപാല്‍ എംഎല്‍എയ്ക്ക് നല്‍കും. സി.വി. ആനന്ദബോസ്, പ്രിയദര്ശന്, പി. അശോക് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ദല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ബാലശങ്കര്‍ നിലവില്‍ ബിജെപിയുടെ പരിശീലന വിഭാഗത്തിന്റെയും കോ–കണ്‍വീനറാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: