ന്യൂദല്‍ഹി: ആര്‍ബിഐ റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചു. ഇതോടെ 6.25 ശതമാനത്തില്‍ നിന്ന് 6 ശതമാനമായി റിപ്പോ നിരക്ക് മാറി. ആര്‍ബിഐ ഉന്നതതല സംഘത്തിന്റെ മൂന്ന് ദിവസം നീണ്ടുനിന്ന യോഗത്തിന് ശേഷമാണ് നിരക്ക് കുറച്ചത്.
റിവേഴ്സ് റിപ്പോ നിരക്ക് ആറു ശതമാനത്തില്‍ നിന്നും 5.75 ശതമാനമാക്കി. റിസര്‍വ് ബാങ്ക് വാണിജ്യ ബാങ്കുകള്‍ക്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശയായ റിപ്പോ നിരക്കാണ് .25 ശതമാനം കുറച്ചത്. റിപ്പോ നിരക്ക് കുറച്ചതോടെ ഭവന വാഹന വായ്പകളുടെ പലിശ നിരക്കുകള്‍ കുറയും.
രണ്ടാം തവണയാണ് ആര്‍ബിഐ വായ്പാ നിരക്ക് കുറയ്ക്കുന്നത്. ഇതോടെ ഭവനവാഹന വായ്പകള്‍ ഉള്‍പ്പടെയുള്ളവയുടെ പലിശ നിരക്കുകള്‍ കുറയും. ഫെബ്രുവരിയിലും റിപ്പോ നിരക്ക് കാല് ശതമാനം കുറച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: