Saturday, June 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

ചിരാഗ് പാസ്വാന്‍ (കേന്ദ്ര ഭക്ഷ്യ സംസ്‌കരണ, വ്യവസായ മന്ത്രി) by ചിരാഗ് പാസ്വാന്‍ (കേന്ദ്ര ഭക്ഷ്യ സംസ്‌കരണ, വ്യവസായ മന്ത്രി)
Jun 6, 2026, 09:18 am IST
in Main Article

ഭക്ഷ്യസംവിധാനങ്ങളുടെ പരിവര്‍ത്തന പാതയിലെ നിര്‍ണായക വഴിത്തിരിവിലാണ് ഇപ്പോള്‍ ദക്ഷിണേഷ്യ. സമ്പന്നമായ കാര്‍ഷിക-ജൈവവൈവിധ്യമുണ്ടായിട്ടും കൃഷിയിടം മുതല്‍ ഉപഭോക്താവ് വരെയുള്ള ശൃംഖലയില്‍ വന്‍തോതില്‍ മൂല്യനഷ്ടം സംഭവിക്കുന്നുണ്ട്. കര്‍ഷകര്‍ക്കും തൊഴില്‍മേഖലയ്‌ക്കും പോഷകാഹാര ലഭ്യതയ്‌ക്കും വലിയൊരു അവസരമാണ് ഇതിലൂടെ നഷ്ടമാകുന്നത്.

ഭാരതം ഈ വൈരുദ്ധ്യത്തിന്റെ വ്യക്തമായ ഉദാഹരണമാണ്. ഐക്യരാഷ്‌ട്രസഭയുടെ ഭക്ഷ്യ-കാര്‍ഷിക സംഘടനയുടെ കണക്കനുസരിച്ച്, ലോകത്ത് ഏറ്റവുമധികം പാലും പയറുവര്‍ഗങ്ങളും ഉല്പാദിപ്പിക്കുന്നതും പഴം-പച്ചക്കറി ഉല്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ളതും ഭാരതമാണ്. എങ്കിലും വിളവെടുപ്പാനന്തര കൈകാര്യം ചെയ്യല്‍, സംഭരണം, ഗതാഗതം, സംസ്‌കരണം എന്നിവയിലെ പോരായ്‌മകള്‍ മൂലം വലിയ ഭക്ഷ്യനഷ്ടം നേരിടുന്നു.

ഇത് സുസ്ഥിര വികസന ലക്ഷ്യങ്ങളിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിയെ തടസ്സപ്പെടുത്തുന്നു. കേവലം കാര്യക്ഷമതയില്ലായ്‌മ മാത്രമല്ല, വലിയൊരു സാമ്പത്തിക നഷ്ടം കൂടിയാണിത്. നഷ്ടപ്പെടുന്ന ഓരോ ടണ്‍ ഭക്ഷണവും കര്‍ഷകരുടെ വരുമാന നഷ്ടത്തെയും യുവാക്കളുടെ തൊഴില്‍ നഷ്ടത്തെയുമാണ് സൂചിപ്പിക്കുന്നത്. ഈ നഷ്ടത്തെ മൂല്യമാക്കി മാറ്റുകയെന്നതാണ് ദക്ഷിണേഷ്യയുടെ സുപ്രധാന മുന്‍ഗണന.

സാമ്പത്തിക പാലം: കൃഷിയിടങ്ങളെ വിപണികളുമായും, കര്‍ഷകരെ വ്യവസായങ്ങളുമായും, പ്രാദേശിക ഉല്പാദനത്തെ ആഗോള മൂല്യശൃംഖലകളുമായും ബന്ധിപ്പിക്കുന്ന സാമ്പത്തിക പാലമാണ് ഭക്ഷ്യസംസ്‌കരണം.

അളവില്‍ നിന്ന് മൂല്യത്തിലേക്ക്
ഉല്പാദനം വര്‍ധിപ്പിക്കുന്നതിലും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിലുമാണ് കാര്‍ഷിക നയങ്ങള്‍ പതിറ്റാണ്ടുകളായി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. എന്നാല്‍ അടുത്ത ഘട്ടം കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിലും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലുമുള്ള മൂല്യസൃഷ്ടിയിലാണ്.

ലക്ഷ്യം 2030: ഭാരതത്തിലെ ആകെ കാര്‍ഷികോല്പാദനത്തിന്റെ 17 ശതമാനം മാത്രമാണ് നിലവില്‍ സംസ്‌കരിക്കപ്പെടുന്നത്. ഈ മേഖലയുടെ പൂര്‍ണ സാധ്യത പ്രയോജനപ്പെടുത്താന്‍ 2030-ഓടെ ഇത് 25 ശതമാനമായി ഉയര്‍ത്തണം.

നേട്ടങ്ങള്‍: സംസ്‌കരണം ഉല്പന്നങ്ങളുടെ ആയുസ്സ് വര്‍ധിപ്പിക്കുകയും, ഭക്ഷ്യസുരക്ഷ മെച്ചപ്പെടുത്തുകയും, പുതിയ ആഭ്യന്തര-കയറ്റുമതി വിപണികള്‍ തുറക്കുകയും ചെയ്യുന്നു. ഉല്പാദക രാജ്യങ്ങളില്‍ തന്നെ സാമ്പത്തിക മൂല്യം നിലനിര്‍ത്തുന്നത് കര്‍ഷകര്‍ക്കും ഗ്രാമീണ സമ്പദ്വ്യവസ്ഥയ്‌ക്കും ഒരുപോലെ ഗുണം ചെയ്യും.

വിപണി അധിഷ്ഠിത മൂല്യശൃംഖല രൂപീകരണം
ഈ പരിവര്‍ത്തനത്തിന് ഉല്പാദനം, സംഭരണം, സംസ്‌കരണം, ചരക്കുനീക്കം, വിപണി പ്രവേശം എന്നിവയുള്‍പ്പെടെയുള്ള മൂല്യശൃംഖലയിലുടനീളം ഏകോപിത നിക്ഷേപം ആവശ്യമാണ്. ഗുണനിലവാരം, സുരക്ഷ, സുതാര്യത, കുറഞ്ഞ ചെലവ് എന്നിവയെക്കുറിച്ചുള്ള ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ നിറവേറ്റാന്‍ കൂടുതല്‍ സംയോജിതമായ സമീപനം അനിവാര്യമാണ്.

ആഗോളതലത്തില്‍ പോഷകസമ്പുഷ്ടമായ പ്രത്യേക ഭക്ഷണങ്ങളിലേക്ക് താല്പര്യം മാറുന്ന സാഹചര്യത്തില്‍, ദക്ഷിണേഷ്യയിലെ കാര്‍ഷിക വൈവിധ്യത്തിന് വലിയ സാധ്യതയുണ്ട്. ഇവിടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ മെച്ചപ്പെടുത്താനും മത്സരശേഷി കൂട്ടാനും ഡിജിറ്റല്‍ പരിഹാരങ്ങള്‍ക്ക് സാധിക്കും.

ഇതില്‍ പൊതുനിക്ഷേപങ്ങള്‍ സ്വകാര്യമേഖലയുടെ പങ്കാളിത്തത്തെ ഉത്തേജിപ്പിക്കുന്നതാകണം. ആവശ്യമായ തോതില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാന്‍ മികച്ച വ്യാപാര അന്തരീക്ഷം, അപകടസാധ്യതകളുടെ ലഘൂകരണം, ഫലപ്രദമായ പൊതു-സ്വകാര്യ പങ്കാളിത്തം എന്നിവ അനിവാര്യമാണ്.

ഭാരതത്തിന്റെ പ്രധാന നയങ്ങള്‍
ഭാരതം ഇതിനകം തന്നെ ചില മുന്‍നിര പദ്ധതികളിലൂടെ ഈ മേഖലയ്‌ക്ക് ശക്തമായ അടിത്തറയിട്ടിട്ടുണ്ട്:
പ്രധാനമന്ത്രി കിസാന്‍ സമ്പദ യോജന: അടിസ്ഥാന സൗകര്യ വികസനത്തിന്.
പിഎം സൂക്ഷ്മ ഭക്ഷ്യ സംസ്‌കരണ സംരംഭകത്വ ഔദ്യോഗികവല്‍ക്കരണം: ചെറുകിട സംരംഭങ്ങളെ പിന്തുണയ്‌ക്കാന്‍.
ഉല്പാദനാധിഷ്ഠിത പ്രോത്സാഹന പദ്ധതി: വന്‍കിട വ്യവസായങ്ങള്‍ക്ക് ആഗോള മത്സരശേഷി നല്‍കാന്‍.

ഗ്രാമീണ മേഖലകളില്‍ തൊഴിലവസരങ്ങള്‍
ഭക്ഷ്യസംസ്‌കരണം കേവലം സാമ്പത്തിക കാര്യക്ഷമത മാത്രമല്ല, ലക്ഷക്കണക്കിന് ആളുകളുടെ ഉപജീവനമാര്‍ഗം കൂടിയാണ്. ദക്ഷിണേഷ്യയില്‍ വര്‍ധിച്ചുവരുന്ന യുവ തൊഴില്‍ ശക്തിയെ പൂര്‍ണ്ണമായി ഉള്‍ക്കൊള്ളാന്‍ കൃഷിക്ക് മാത്രം സാധ്യമല്ല.
വികേന്ദ്രീകൃത തൊഴിലവസരങ്ങള്‍: ഉല്പാദന കേന്ദ്രങ്ങള്‍ക്ക് സമീപം വ്യവസായങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ ചരക്കുനീക്കം, പാക്കേജിങ്, ഭക്ഷ്യസാങ്കേതികവിദ്യ എന്നിവയില്‍ ഗ്രാമീണ മേഖലകളില്‍ വികേന്ദ്രീകൃത തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനാകുന്നു.
സംരംഭകത്വം: സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്ക് വളരാനും ആധുനിക മൂല്യശൃംഖലകളുമായി സംയോജിക്കാനും ഇത് വഴിയൊരുക്കുന്നു.
ഗ്രാമീണ മേഖലകളിലും സ്ത്രീകള്‍ക്കും യുവാക്കള്‍ക്കുമിടയിലും അര്‍ത്ഥപൂര്‍ണമായ തൊഴിലവസരങ്ങള്‍ വന്‍തോതില്‍ സൃഷ്ടിക്കുന്നതിലാണ് ഈ മേഖലയുടെ യഥാര്‍ത്ഥ വിജയം.

ആഗോള വിപണിയിലെ മത്സരം
ഭക്ഷ്യസംസ്‌കരണ ഉല്പന്നങ്ങളുടെ കയറ്റുമതിയിലെ വളര്‍ച്ച ആഗോള വിപണിയില്‍ ഭാരതത്തിന്റെ സാന്നിധ്യം ശക്തമാക്കുന്നു. പുതിയ വ്യാപാരക്കരാറുകള്‍ വരുന്ന സാഹചര്യത്തില്‍, രാജ്യം അസംസ്‌കൃത ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ നിന്ന് സംസ്‌കരിച്ച മൂല്യവര്‍ധിത ഉല്പന്നങ്ങളുടെ കയറ്റുമതിയിലേക്ക് മാറേണ്ടതുണ്ട്.

സുരക്ഷിതവും പോഷകസമ്പുഷ്ടവും സുസ്ഥിരവുമായി ഉല്പാദിപ്പിച്ചതുമായ ഭക്ഷണമാണ് ആഗോള ഉപഭോക്താക്കള്‍ ഇപ്പോള്‍ തേടുന്നത്. ഇതിനായി സാങ്കേതികവിദ്യ, സുതാര്യതാ സംവിധാനങ്ങള്‍, ബ്രാന്‍ഡിങ് എന്നിവയിലെ ഉയര്‍ന്ന നിക്ഷേപം നിര്‍ണായകമാണ്.

സുസ്ഥിരതയും ദക്ഷിണേഷ്യന്‍ നേതൃത്വവും
ഭക്ഷ്യനഷ്ടം കുറയ്‌ക്കുന്നത് ഭൂമി, ജലം, ഊര്‍ജ സ്രോതസ്സുകള്‍ എന്നിവയ്‌ക്കുമേലുള്ള സമ്മര്‍ദം ലഘൂകരിക്കും. ഒപ്പം, കാര്‍ഷിക ഉപോല്പന്നങ്ങളെ പുതിയ ഉല്പന്നങ്ങളാക്കി മാറ്റുന്ന നൂതനാശയങ്ങള്‍ പരിസ്ഥിതി ആഘാതം കുറയ്‌ക്കുന്നതിനൊപ്പം പുതിയ സാമ്പത്തിക അവസരങ്ങളും സൃഷ്ടിക്കുന്നു. വിഭജിക്കപ്പെട്ട വിതരണ ശൃംഖലകളും ഉയര്‍ന്ന വിളവെടുപ്പാനന്തര നഷ്ടവും ദക്ഷിണേഷ്യന്‍ രാജ്യങ്ങള്‍ പൊതുവായി നേരിടുന്ന വെല്ലുവിളികളാണ്. എന്നാല്‍ ഈ പൊതു പരിമിതികളാണ് കൂട്ടായ പരിഹാരങ്ങള്‍ക്കുള്ള അവസരമൊരുക്കുന്നത്.

‘സാപ്ലിങ്’ പോലുള്ള പ്രാദേശിക വേദികളും അതിന് കീഴിലുള്ള ‘അണ്‍ലോക്കിംഗ് വാല്യൂ’ സംവാദവും മേഖലയിലെ നയരൂപകര്‍ത്താക്കളെയും വ്യവസായ പ്രമുഖരെയും ഒരുമിച്ച് കൊണ്ടുവരുന്നു. ഉല്പാദനത്തിലും നയപരമായ നൂതനാശയങ്ങളിലും മുന്‍പന്തിയിലുള്ള ഭാരതത്തിന് ഈ പ്രാദേശിക പരിവര്‍ത്തനത്തില്‍ നിര്‍ണായക പങ്കുവഹിക്കാനുണ്ട്.

നയങ്ങള്‍ പ്രവൃത്തിപഥത്തിലേക്ക്
വിതരണ ശൃംഖലയിലുടനീളം മൂല്യം നഷ്ടപ്പെടുത്തുന്നത് അവസാനിപ്പിച്ച്, ഓരോ ഘട്ടത്തിലും മൂല്യവര്‍ധന ഉറപ്പാക്കുന്ന ആധുനിക ശൃംഖലകള്‍ കെട്ടിപ്പടുക്കുക.

വെറും അസംസ്‌കൃത ഉല്പന്നങ്ങളുടെ കയറ്റുമതിക്കാരായി തുടരാതെ, മൂല്യമേറിയ സുസ്ഥിര ഭക്ഷ്യോല്പന്നങ്ങളുടെ ആഗോള നേതാക്കളാവുക.

കൃഷിയിടങ്ങള്‍ മുതല്‍ കമ്പനികള്‍ വരെയും, പ്രാദേശിക വിപണികള്‍ മുതല്‍ ആഗോള മൂല്യശൃംഖലകള്‍ വരെയുമുള്ള ഭക്ഷ്യസംവിധാനങ്ങളുടെ പരിവര്‍ത്തനം ദക്ഷിണേഷ്യയുടെ സാമ്പത്തിക ഭാവി നിര്‍ണയിക്കും.

ശരിയായ നയങ്ങളും നിക്ഷേപങ്ങളും പങ്കാളിത്തവും ഒത്തുചേരുമ്പോള്‍ ദക്ഷിണേഷ്യയ്‌ക്ക് ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക് മുന്നേറാനാവും.

ഈ ലക്ഷ്യത്തോടെ സര്‍ക്കാരുകളെയും വ്യവസായങ്ങളെയും ലോകബാങ്ക് ഗ്രൂപ്പ് ഉള്‍പ്പെടെയുള്ള വികസന പങ്കാളികളെയും ഒരുമിച്ചുനിര്‍ത്തി സംഘടിപ്പിക്കുന്ന അടുത്ത ‘സാപ്ലിംഗ്’ ഉന്നതതല നയ സംവാദത്തെ ഭക്ഷ്യസംസ്‌കരണ വ്യവസായ മന്ത്രാലയം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.

 

Tags: procurement and processingstoragefood loss to food leadershipopportunity for South AsiaTRANSPORTATIONChirag paswan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തെറ്റിദ്ധരിപ്പിക്കുന്ന വിവരണം, പ്രതിപക്ഷത്തിന് എതിരെ ആഞ്ഞടിച്ച് ചിരാഗ് പാസ്വാന്‍

India

രാഹുലിൻ്റേത് ഹൃദയമല്ല, വെറും ഒരു കല്ലാണ്…വന്ദേമാതരം ചൊല്ലുന്ന ആരെയും വർഗീയവാദികളായി മുദ്രകുത്തുന്നു : പ്രതിപക്ഷത്തെ മുൾമുനയിൽ നിർത്തി രാജേഷ് വർമ്മ

News

ഭാരത് ടാക്‌സി വൻ വിജയത്തിലേക്ക്; 51000 ഡ്രൈവർമാർ രജിസ്റ്റർ ചെയ്തു

India

‘ അച്ഛന് വൃക്ക വേണമെങ്കിൽ സഹോദരൻ നൽകട്ടെ ‘ ; വിവാഹിതയായ സ്ത്രീകൾക്ക് ഉപദേശവുമായി ചിരാഗ് പാസ്വാൻ

India

” എന്റെ അനുഗ്രഹങ്ങൾ എന്റെ മകനോടൊപ്പമുണ്ട് ” ; തിരഞ്ഞെടുപ്പിലെ പടുകൂറ്റൻ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ച് ചിരാഗ് പാസ്വാന്റെ അമ്മ റീന പാസ്വാൻ

പുതിയ വാര്‍ത്തകള്‍

ആലുവ വൈഎംസിഎയില്‍ തപസ്യ സുവര്‍ണ ജൂബിലി സമാപനത്തോടനുബന്ധിച്ച അക്ഷരോത്സവം ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ ആര്‍. സഞ്ജയന്‍ ഉദ്ഘാടനം ചെയ്യുന്നു. കെ.വി. രാജീവ്, വെണ്ണല മോഹന്‍, ലക്ഷ്മി നാരായണന്‍, പ്രേംകുമാര്‍, പ്രൊഫ. പി.ജി. ഹരിദാസ്, കെ.ടി. രാമചന്ദ്രന്‍ എന്നിവര്‍ സമീപം

വന്ദേമാതരത്തിന് നേരേയുള്ളത് ഭാരതാത്മാവിനെതിരേയുള്ള മാനസിക കലാപം: ആര്‍. സഞ്ജയന്‍

കോഴിക്കോട് ബൈപ്പാസിൽ ഇരുചക്രവാഹനങ്ങൾക്കും ഓട്ടോകൾക്കും നിരോധനം കര്‍ശനമാക്കി

കഥയറിയാതെ ആട്ടം കാണുന്നവര്‍

വാഗ്ദാന ലംഘനത്തിന് മറയോ ധവളപത്രം?

ഭക്ഷ്യനഷ്ടത്തില്‍ നിന്ന് ഭക്ഷ്യനേതൃത്വത്തിലേക്ക്; ദക്ഷിണേഷ്യക്ക് അവസരമാകുന്ന ഭക്ഷ്യസംസ്‌കരണം

വുവുസേലയ്‌ക്കും ചായം പൂശുന്നതിനും വിലക്ക്; കളി കാണാനെത്തുന്നവര്‍ക്കായി ഫിഫയുടെ കോഡ് ഓഫ് കണ്ടക്ട്

നവകേരള യാത്രയ്‌ക്കിടെയുണ്ടായ ‘രക്ഷാപ്രവര്‍ത്തനം’; പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതി വീണ്ടും പരിഗണിക്കും

കൊണ്ടോട്ടിയില്‍ ട്രാവലറും ടിപ്പർ ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർ മരിച്ചു; അഞ്ച് പേരുടെ നില ഗുരുതരം

ഭാരത ക്രിക്കറ്റ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലും കോച്ച് ഗൗതം ഗംഭീറും പരിശീലനത്തിനിടെ

ഭാരതം ഇന്ന് കളത്തില്‍; അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ് മത്സരം രാവിലെ 9.30ന്

പരിഗണനയിലുണ്ട് ദൈവശരീരങ്ങള്‍; തെയ്യക്കാരുടെ ദേഹരക്ഷയ്‌ക്ക് പദ്ധതിയൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.