Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കഥയറിയാതെ ആട്ടം കാണുന്നവര്‍

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Jun 6, 2026, 09:34 am IST
inArticle

മുന്നണിയുടെ ഐക്യത്തിനും നല്ല രീതിയിലുള്ള മുന്നോട്ടുപോക്കിനും സിപിഐ തയ്യാറാണ്. അതേപോലെ സിപിഎമ്മും തയ്യാറാകണമെന്നാണ് സിപിഐയുടെ നിലപാട്. എല്‍ഡിഎഫ് എന്നത് ഇടതുപക്ഷത്തിന്റെയും ജനാധിപത്യത്തിന്റെയും മുന്നണിയാണെന്നും ആ വാക്കുകളുടെ അര്‍ഥം ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് കഴിയണമെന്നുമാണ് സിപിഐ നേതാവ് ബിനോയ് വിശ്വം പറയുന്നത്. മുന്നണിയുടെ ഐക്യത്തിനും നല്ല രീതിയിലുള്ള മുന്നോട്ടുപോക്കിനും സിപിഐ തയ്യാറാണ്. അതേപോലെ സിപിഎമ്മും തയ്യാറാകണമെന്നാണ് സിപിഐയുടെ നിലപാട്. ബിനോയ് വിശ്വം ചര്‍ച്ചയ്‌ക്കുശേഷം പ്രതികരിച്ചത് അങ്ങനെയാണ്. എല്‍ഡിഎഫ് എന്നത് ഇടതുപക്ഷത്തിന്റെയും ജനാധിപത്യത്തിന്റെയും മുന്നണിയാണെന്നും, ആ വാക്കുകളുടെ അര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ സിപിഎമ്മിന് കഴിയണമെന്നുമാണ് സിപിഐ നേതാവ് ബിനോയ് വിശ്വം പറയുന്നത്.

അതെങ്ങനെ ശരിയാകും എന്നാണ് സിപിഐ സെക്രട്ടറി ചോദിക്കുന്നത്. കോടിയേരി ഉപനേതാവായത് സിപിഎം വലിയ പാര്‍ട്ടിയായപ്പോഴാണ്. ഇന്നത് മാറിയില്ലെ. സിപി
എം ചെറിയപാര്‍ട്ടിയല്ലെ? സിപിഐ അതിലും ചെറിയതാണെന്നതൊക്കെ നേര് തന്നെ. എന്നാലും ഉപനേതാവ് സ്ഥാനം കിട്ടിയേതീരൂ എന്നാണ് സിപിഐയുടെ വാശി. അഥവാ അത് കിട്ടിയില്ലെങ്കിലും മുന്നണിവിടുമെന്നൊന്നും പറയുന്നില്ല. വിട്ടിട്ടെങ്ങോട്ട് പോകാനെന്ന ചിന്തയാകും സിപിഎമ്മിന്?

യുഡിഎഫിലേക്ക് പോയിട്ടെന്ത് കാര്യം. ഒരു ചുക്കും ചുണ്ണാമ്പും നടക്കുമെന്ന് തോന്നുന്നില്ല. ബംഗാളില്‍ കാണുന്നില്ലെ? സിപിഎം പോലും രക്ഷപ്പെടുന്നില്ല. ഇനി സിപിഐ ചെന്നാലും രക്ഷപ്പെടാനൊക്കില്ല. ഇന്‍ഡി മുന്നണിയില്‍ ചെന്ന് നോക്കിയതല്ലെ. സിപിഐയും സിപിഎമ്മുമുണ്ട്. എന്നിട്ടും രക്ഷപ്പെട്ടില്ല. കരഞ്ഞുകൊണ്ടിരിക്കുക തന്നെ. കഴുത കാമം കരഞ്ഞുതീര്‍ക്കുക എന്നുകേട്ടതല്ലെ. ഇതുപോലെ, എമ്മനും തൊമ്മനും കമ്യൂണിസ്റ്റല്ല, ചേലാട്ടച്ചു പണ്ടേ അല്ല എന്ന് എത്രകാലം വിളിച്ചതാണ്. പുതിയ കൂട്ടുവരുമ്പോള്‍ കാലത്തിനൊത്ത് കോലം കെട്ടും. കഥയറിയാതെ ആട്ടം കാണുന്നവര്‍ വേറെയും പാര്‍ട്ടിയിലുണ്ട്. അക്കൂട്ടത്തില്‍ കൂട്ടാം കെ.ടി. ജലീലിനേയും. കൂട്ടത്തില്‍ ഭാര്യയേയും പെടുത്തിയിരിക്കുന്നു. മത തീവ്രവാദത്തിന് വിശദീകരണം പോലും ചേര്‍ക്കേണ്ട ആവശ്യമില്ല. മതമാണ്, മതമാണ് പ്രശ്‌നമെന്ന് ഊണിലും ഉറക്കത്തിലും ഉരുവിടുന്ന വിദ്വാന്‍ ഇനി സിപിഎമ്മിന് സ്വന്തം.

‘മതങ്ങളുടെയും മതചിഹ്നങ്ങളുടെയും പവിത്രത ജീവിതത്തില്‍ പകര്‍ത്താതെ അവയെ ചൂഷണോപാധിയാക്കി സാധാരണ ജനങ്ങളെ പറ്റിച്ച് ധനസമ്പാദനം നടത്തുകയും അധികാരം കയ്യാളുകയും ആഡംബരത്തില്‍ ആറാടുകയും ചെയ്യുന്ന വിദ്വേഷ പ്രചാരകരോടുള്ള വിയോജിപ്പു കൂടിയാണ് എന്റെയും സഹധര്‍മ്മിണിയുടെയും പാര്‍ട്ടി പ്രവേശം എന്നാണ് ജലീലിന്റെ വിശദീകരണം. പാര്‍ട്ടി വലിയ പ്രതിസന്ധികളെ അഭിമുഖീകരിക്കുമ്പോള്‍ പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്ന നിസ്വാര്‍ത്ഥരായ ലക്ഷക്കണക്കിന് സഖാക്കള്‍ക്കൊപ്പം അവരില്‍ ഒരാളായി നില്‍ക്കാതെ മാറി നിന്നാല്‍ സമൂഹത്തോട് ചെയ്യുന്ന കൊടിയ അപരാധമാകും അത്, എന്ന് ജലീല്‍ കുറിപ്പില്‍ പറയുന്നു.

ഇനി സഹയാത്രികനല്ല, പാര്‍ട്ടിയുടെ ഭാഗം എന്ന് ഉറപ്പിച്ചുപറയുന്ന ജലീല്‍ പൊതുജീവിതത്തില്‍ വലിയ താങ്ങും തണലും നല്‍കിയ പാര്‍ട്ടിയാണ് സി.പി.ഐ(എം) എന്നാണ് സാക്ഷ്യപ്പെടുത്തുന്നത്. സഹയാത്രികനായിരിക്കെ പാര്‍ട്ടി സെക്രട്ടറിയായ പിണറായി വിജയന്‍ നയിച്ച രണ്ട് സംസ്ഥാന ജാഥയിലും, ഗോവിന്ദന്‍ മാസ്റ്റര്‍ നയിച്ച ഒരു ജാഥയിലും ഈയുള്ളവനെ അംഗമാക്കിയ സി.പി.ഐ(എം) എന്നിലര്‍പ്പിച്ച വിശ്വാസം വളരെ വലുതാണ്. ഒരാളുടെയും പിന്നാലെ നടക്കാതെയും ഒരാളെക്കൊണ്ടും ശുപാര്‍ശ ചെയ്യിക്കാതെയും മലപ്പുറം ജില്ലയില്‍ നിന്ന് തുടര്‍ച്ചയായി 4 പ്രാവശ്യം എം.എല്‍.എയും അഞ്ചുവര്‍ഷം മന്ത്രിയുമാക്കിയ പാര്‍ട്ടിയോട് എക്കാലവും ഞാന്‍ കടപ്പെട്ടിരിക്കുമെന്നാണ് സാക്ഷ്യപ്പെടുത്തുന്നത്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തെ തുടര്‍ന്ന് വിമര്‍ശന ശരങ്ങള്‍ ഒരുപാട് ഏറ്റുവാങ്ങേണ്ടി വന്ന സി.പി.ഐ(എം), വലതുപക്ഷ പിന്തിരിപ്പന്‍മാരാലും വര്‍ഗീയ ശക്തികളാലും നഖശിഖാന്തം എതിര്‍ക്കപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. വര്‍ഗീയ ഫാസിസ്റ്റുകള്‍ ഫണം വിടര്‍ത്തി ആടുന്ന വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ മുഴുവന്‍ ജനങ്ങളുടെയും ഒരു പൊതു പ്ലാറ്റ്‌ഫോമൊരുക്കി ആശയ രംഗത്തും കര്‍മ്മ മേഖലയിലും അക്ഷരാര്‍ത്ഥത്തില്‍ പൊരുതി നില്‍ക്കുന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളാണ്. ഇടതുപക്ഷ ചേരി ദുര്‍ബലമായാല്‍ ആത്യന്തികമായി നഷ്ടം സംഭവിക്കുക ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമാണെന്ന സത്യം പകല്‍വെളിച്ചം പോലെ വ്യക്തമാണത്രെ. ഈ പരമാര്‍ത്ഥം മനസ്സിലാകാത്ത ഒരേ ഒരു മാന്യനേയുള്ളൂ. അതാണ് ജലീല്‍. കൂട്ടത്തില്‍ ഭാര്യയും. രണ്ടുപേരും ഇനി ഒന്നിച്ച് സിപിഎമ്മിനെ ബലപ്പെടുത്തും. അതിനിടിയിലാണ് സിപിഐ ഇടങ്കോലിടാന്‍ വരുന്നത്.

ബംഗാളില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദുര്‍ബലമായപ്പോള്‍ ഉണ്ടായ ടി.എം.സിയുടെ ആയുസ്സ് വെറും 15 വര്‍ഷമാണ്. ഇപ്പോള്‍ അവിടം ഭരിക്കുന്നത് ബിജെപിയാണ്. സമാന സാഹചര്യം കേരളത്തില്‍ ഉണ്ടാകാതിരിക്കാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഊര്‍ജസ്വലതയോടെ നിലനില്‍ക്കണമെന്നാണ് ജലീല്‍ വിശ്വസിക്കുന്നത്. ആ ചിന്ത എന്തേ സിപിഐയ്‌ക്ക് ഇല്ലാതെ പോയി എന്നാണ് ജലീലിന്റെ സംശയം.

Tags: CPM-CPI battlebinoy viswamCPM State Secretary MV Govindan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

മാസപ്പടി കേസ് : ഇ ഡി ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടിനെക്കുറിച്ച് അറിയില്ലെന്ന് സിപിഐ

Kerala

കേന്ദ്രകമ്മിറ്റി നിലപാടുകളെ തള്ളി; വിശദീകരണ യോഗങ്ങള്‍ പിണറായിയെ ന്യായീകരിക്കാന്‍ മാത്രം; പാര്‍ട്ടിയില്‍ വിമര്‍ശനം

Editorial

ഇടത് മുന്നണിയിലെ അടിമ-ഉടമ തര്‍ക്കം

Main Article

കമ്യൂണിസ്റ്റുകളുടെ ഈ തര്‍ക്കം അത്ര നിസ്സാരമല്ല

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു, അധികൃതരുടെ വീഴ്ചയെന്ന് ആരോപണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.