Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാഹുല്‍ വിഡ്ഢിത്തം അലങ്കാരമാക്കുന്നു

കെ. കുഞ്ഞിക്കണ്ണന്‍byകെ. കുഞ്ഞിക്കണ്ണന്‍
Apr 2, 2019, 08:50 pm IST
inKerala

എത്ര തമാശ വിളമ്പിയാലും ജനങ്ങള്‍ ആസ്വദിക്കും. അതേസമയം നിരന്തരം വിഡ്ഢിത്തം പറഞ്ഞാലോ ജനം പുച്ഛിച്ചുതള്ളും. വയനാട്ടിലേക്ക് മത്സരത്തിനെത്തുന്ന രാഹുല്‍ പറഞ്ഞ ന്യായം വിഡ്ഢിത്തം എന്നേ വിശേഷിപ്പിക്കാനാവൂ. കുറെക്കാലമായി ദക്ഷിണേന്ത്യയെ കേന്ദ്രസര്‍ക്കാര്‍ അവഗണിക്കുകയാണത്രെ. നരേന്ദ്രമോദി ദക്ഷിണേന്ത്യയോട് ശത്രുതാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്നും ദേശാഭിമാനി പപ്പുമോന്‍ എന്ന് വിശേഷിപ്പിച്ച രാഹുല്‍ അഭിപ്രായപ്പെട്ടിരിക്കുന്നു. ഏതൊരു നേതാവിനും അബദ്ധം പറ്റിയേക്കാം. എന്നാല്‍ അബദ്ധമേ പറ്റു എന്നാകുമ്പോള്‍ എന്തുപറയും? 

അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോഴും നരേന്ദ്രമോദി ഭരിച്ചപ്പോഴും ദക്ഷിണേന്ത്യയ്‌ക്ക് അവഗണന പല്ലവി പാടേണ്ടിവന്നിട്ടില്ല. എന്നാല്‍ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ കാലത്തും അവഗണനമാത്രമായിരുന്നു. നിരവധി സമരങ്ങള്‍ അതിന്റെ പേരില്‍ നടന്നിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സഖ്യകക്ഷിയായി ഇപ്പോള്‍ മാറിയ സിപിഎമ്മിന്റെ താത്വികാചാര്യന്‍ ഇഎംഎസ് മുഖ്യമന്ത്രിയായപ്പോഴാണ് കേന്ദ്രത്തിനെതിരെ ശക്തമായ സമരമുണ്ടായത്. ‘കേരളത്തില്‍ ഭരണവും കേന്ദ്രത്തിനെതിരെ സമരവും’ എന്ന സിദ്ധാന്തം അവതരിപ്പിച്ച ഇഎംഎസില്‍ ഒതുങ്ങിയില്ല ആക്ഷേപം. 

ഇന്ദിരാഗാന്ധി ഭരിച്ചപ്പോഴാണ് കേന്ദ്ര അവഗണന തുടര്‍ന്നാല്‍ പഞ്ചാബ് മോഡല്‍ സമരമെന്ന് ആര്‍. ബാലകൃഷ്ണപിള്ള പ്രസ്താവിച്ചത്. വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ എ.കെ.ആന്റണിയും മോദി അധികാരത്തിലെത്തിയപ്പോള്‍ ഉമ്മന്‍ ചാണ്ടിയും മുഖ്യമന്ത്രി ആയിരുന്നല്ലൊ. ഈ പ്രധാനമന്ത്രിമാര്‍ കേരളത്തെ അവഗണിച്ചു എന്ന് തൊട്ടടുത്തിരുന്ന ആന്റണി പറഞ്ഞോ? അവരുടെ ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി ആരോപിച്ചോ? അവഗണിച്ചില്ലെന്ന് മാത്രമല്ല നല്ല പരിഗണന ലഭിച്ചു എന്നാണ് ഇരുവരും പലതവണ പ്രസ്താവിച്ചത്.

യുപിഎ പത്ത് വര്‍ഷം ഭരിച്ച പ്പോള്‍ കേരളത്തില്‍നിന്നും എട്ട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു. ഒരു മൊട്ടുസൂചി വ്യവസായമോ ഒരു കിലോമീറ്റര്‍ ദേശീയപാതയോ കേരളത്തിന് നല്‍കിയില്ല. മോദി വന്നപ്പോഴാണ് നല്ലരീതിയില്‍ എല്ലാരംഗത്തും പുരോഗതി നല്‍കുന്ന പ്രവര്‍ത്തനങ്ങള്‍ നടന്നത്. കൊല്ലം പുറ്റിങ്ങല്‍ വെടിക്കെട്ട് അപകടം നടന്നപ്പോള്‍ ആദ്യം പറന്നെത്തിയത് നരേന്ദ്രമോദിയാണ്. വന്നത് വെറുംകയ്യോടെയല്ല, ദല്‍ഹി എയിംസിലെ വിദഗ്ധരായ എട്ട് ഡോക്ടര്‍മാരെ പ്രധാനമന്ത്രിയുടെ വിമാനത്തില്‍കയറ്റി കൊല്ലത്തെത്തിച്ചു. ഓഖി ദുരന്തം സംഭവിച്ചപ്പോഴും അത് ആവര്‍ത്തിച്ചു. ദുഃഖിതരായ മത്സ്യത്തൊഴിലാളികളെ ആശ്വസിപ്പിച്ചു. അവര്‍ക്ക് സഹായം ലഭ്യമാക്കുമെന്ന് ഉറപ്പുവരുത്തി.

പ്രളയമാണല്ലൊ ഒടുവിലത്തെ ദുരന്തം. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മറ്റ് മന്ത്രിമാരും ദുരന്തമേഖലയിലെത്തി. രക്ഷാപ്രവര്‍ത്തനത്തിന് സര്‍വസജ്ജീകരണങ്ങളും നല്‍കാന്‍ നിര്‍ദ്ദേശിച്ചു. ഇതാണോ രാഹുല്‍ അവഗണന? ഏതെങ്കിലും ഒരു കോണ്‍ഗ്രസ് പ്രധാനമന്ത്രി ഇത്രയെങ്കിലും ചെയ്തിട്ടുണ്ടോ? ദക്ഷിണേന്ത്യയില്‍ ബിജെപി ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ഗീയത പരത്തുന്നുവെന്നും രാഹുല്‍ ആക്ഷേപിച്ചിരിക്കുന്നു. രാഹുലിന് വയനാട് ഉള്‍ക്കൊള്ളുന്ന പ്രദേശങ്ങളെക്കുറിച്ചും മലബാറിനെക്കുറിച്ചും ഒരു ചുക്കും അറിയില്ല എന്നുവേണം കരുതാന്‍. അറിയാമോ ഏറനാട് ഉള്‍പ്പെട്ട മലപ്പുറം ജില്ലയുടെ പഴയകാല ചരിത്രം? ഒന്നര വര്‍ഷം കഴിഞ്ഞാല്‍ വലിയൊരു വംശീയ കലാപത്തിന് നൂറ് വര്‍ഷം തികയുകയാണ്. 1921ലെ മാപ്പിള ലഹള. ഈ ലഹളയെക്കുറിച്ച് മഹാകവി കുമാരനാശാനും മുന്‍ കെപിസിസി പ്രസിഡന്റ് കെ. മാധവന്‍ നായരും വിവരിച്ച വസ്തുതകള്‍ ആരോടെങ്കിലും ചോദിച്ചറിയണം. വയനാട് മണ്ഡലത്തില്‍ ഒരിടത്തെങ്കിലും ബിജെപി വര്‍ഗീയ പ്രചാരണം നടത്തിയത് ചൂണ്ടിക്കാട്ടാമോ?

രാഹുലിനറിയാമോ മാറാട് കൂട്ടക്കുരുതി? എട്ട് മത്സ്യത്തൊഴിലാളികളെ ഭീകരവാദികള്‍ വാഴവെട്ടുംപോലെ വെട്ടിനുറുക്കി കൊന്നു. സ്ത്രീകളടക്കം നിരവധി പേര്‍ക്ക് വെട്ടേറ്റു. അങ്ങയുടെ ഏറ്റവും നല്ല അടുപ്പക്കാരന്‍ ആന്റണിയായിരുന്നല്ലൊ മുഖ്യമന്ത്രി. എന്തുംചെയ്യാന്‍ കരുത്തുള്ളവരാണ് മത്സ്യത്തൊഴിലാളികള്‍. വരമ്പത്ത് കൂലികൊടുക്കാന്‍ അവര്‍ തയ്യാറായതാണ്. അതില്‍നിന്നും പിന്‍തിരിച്ചത് ബിജെപിയും ആര്‍എസ്എസും ഇപ്പോള്‍ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരനുമാണ്. അവസാനം ആന്റണിയുടെ സാന്നിധ്യത്തില്‍ ഒത്തുതീര്‍പ്പായപ്പോള്‍ ആന്റണിയുടെ സന്തോഷം അളക്കനായില്ല. ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയും ബിജെപിയുടെ സഹിഷ്ണുതയെ പുകഴ്‌ത്തിയതാണ്.അന്ന് കെപിസിസി പ്രസിഡന്റായിരുന്ന ഇന്നത്തെ വടകര സ്ഥാനാര്‍ത്ഥി  കെ.മുരളീധരനും സിപിഎം സെക്രട്ടറി പിണറായിയും ഭീകരെ ന്യായീകരിക്കുകയും കരാറിനെ തള്ളിപ്പറയുകയുമാണ് ചെയ്തത്.

 അങ്ങനെയുള്ള സ്ഥലത്ത് കാശ്മീരിലെന്നപോലെ വിദ്വേഷവും പ്രാദേശിക വികാരവും ഇളക്കിവിടാന്‍ ശ്രമിക്കുന്ന രാഹുല്‍ കോണ്‍ഗ്രസ് പ്രസിഡന്റായിരിക്കുന്നതാണ് ബിജെപിക്ക് മറ്റെന്തിനെക്കാളും തുണയാകുന്നത്.

വയനാട് കോണ്‍ഗ്രസിന്റെ ഗതികേട്

 
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.