ലണ്ടന്‍: അവസാന നിമിഷം ടോട്ടനത്തിന്റെ പ്രതിരോധനിരക്കാരന്‍ ദാനം നല്കിയ ഗോളില്‍ ലിവര്‍പൂളിന് വിജയം. പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ടോട്ടനത്തെ തോല്‍പ്പിച്ചു. തൊണ്ണൂറാം മിനിറ്റിലാണ് ടോബി സെല്‍ഫ് ഗോള്‍ അടിച്ചത്.
ലിവര്‍പൂള്‍ സ്ട്രൈക്കര്‍ മുഹമ്മദ് സാലയുടെ ഹെഡര്‍ പിടിക്കാനായി ടോട്ടനത്തിന്റെ കീപ്പര്‍ ഹ്യൂഗോ കാത്ത് നില്‍ക്കെ പന്ത് ടോബിയുടെ ദേഹത്ത് തട്ടി വലയിലേക്ക് കയറി.ഈ വിജയത്തോടെ ലിവര്‍പൂള്‍ 79 പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. 77 പോയിന്റുമായി മാഞ്ചസ്റ്റര്‍ സിറ്റിയാണ് രണ്ടാം സ്ഥാനത്ത്.
പതിനാറാം മിനിറ്റില്‍ റോബര്‍ട്ടോ ഫിര്‍മിനോയുടെ ഗോളില്‍ ലിവര്‍പൂള്‍ ലീഡ് നേടി. ആന്‍ഡി റോബര്‍ട്ട്സണ്‍ ഹെഡ്ഡറിലൂടെ മറിച്ചുകൊടുത്ത് പന്ത് ഫിര്‍മിനോ അനായാസം വലയിലേക്ക് കടത്തിവിട്ടു. തൊട്ടടുത്ത നിമിഷം തന്നെ ലീഡ് ഉയര്‍ത്താന്‍ ലിവര്‍പൂളിന് അവസരം ലഭിച്ചെങ്കിലും ഗോള്‍ പിറന്നില്ല.
ഇടവേളയ്ക്ക്് ശേഷം പൊരുതിക്കളിച്ച ടോട്ടനം ഗോള്‍ മടക്കി. ക്രിസ്റ്റ്യന്‍ എറിക്സന് നീട്ടികൊടുത്ത പാസ് ലുകാസ് മൗറ ഗോളിലേക്ക് തിരിച്ചുവിട്ടു. മത്സരം സമനിലയിലേക്ക് നിങ്ങവെയാണ് അവസാന നിമിഷത്തില്‍ ടോബിയുടെ സെല്‍ഫ് ഗോള്‍ പിറന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: