ലോസ് ആഞ്ചലസ്: ഗ്രാമി പുരസ്കാരത്തിനു നാമനിര്‍ദേശം ചെയ്യപ്പെട്ട റാപ് ഗായകന് നിപ്സി ഹസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു.
അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ തന്റെ വസ്ത്ര വ്യാപാരശാലയ്ക്കു പുറത്തുവച്ചാണ് ഹസിലിനു വെടിയേറ്റതെന്നു മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വെടിവയ്പില്‍ മറ്റു രണ്ടുപേര്‍ക്കുകൂടി പരിക്കേറ്റു. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.
കൗമാരകാലത്ത് തെരുവ് സംഘങ്ങളില്‍ അംഗമായിരുന്നു താനെന്ന് ഹസില്‍ പറഞ്ഞിട്ടുണ്ട്. പിന്നീടാണ് അദ്ദേഹം റാപ് ഗാനങ്ങളിലേക്കു തിരിയുന്നത്. അദ്ദേഹത്തിന്റെ ആദ്യ സ്റ്റുഡിയോ ആല്‍ബമായിരുന്നു വിക്ടറി ലാപ്പ്. ഇതിന് ബെസ്റ്റ് റാപ് ആല്‍ബം വിഭാഗത്തിലാണ് ഗ്രാമി നോമിനേഷന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: