ഹൈദരാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ഓപ്പണര്‍മാരായ ജോണി ബെയര്‍സ്റ്റോയ്ക്കും ഡേവിഡ് വാര്‍ണര്‍ക്കും റെക്കോഡുകളുടെ പെരുമഴ. ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ ഒന്നിനു പിറകെ ഒന്നായി ഇരുവരും സെഞ്ചുറി നേടിയതോടെയാണ് പുത്തന്‍ റെക്കോഡുകള്‍ പിറന്നത്.
ആദ്യ വിക്കറ്റില്‍ ഇരുവരും 185 റണ്‍സ് കൂട്ടിചേര്‍ത്തതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റും വലിയ ഓപ്പണിങ്ങ് കൂട്ടുകെട്ടായി മാറി. ബാറ്റിങ്ങില്‍ സണ്‍റൈസേഴ്സ് ടീം നേടുന്ന ഏറ്റവും വലിയ കൂട്ടുകെട്ടും ഇതുതന്നെ. തുടര്‍ച്ചയായ മൂന്ന് മത്സരങ്ങളില്‍ സെഞ്ചുറി കൂട്ടുകെട്ട് സൃഷ്ടിക്കുന്ന ആദ്യ ഓപ്പണിങ്ങ് സഖ്യമായും ഇരുവരും മാറി. ആദ്യ രണ്ട് മത്സരങ്ങളിലും വാര്‍ണര്‍-ബെയര്‍സ്റ്റോ സഖ്യം നൂറ് കടന്നിരുന്നു.
ഇതാദ്യമായാണ് രണ്ട് ഓപ്പണര്‍മാര്‍ ഒരേ മത്സരത്തില്‍ സെഞ്ചുറി നേടുന്നത്. നേരത്തെ വിരാട് കോഹ്ലിയും ഡിവില്ലിയേഴ്സും ഒരേ മത്സരത്തില്‍ സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ഇരുവരും ഓപ്പണര്‍മാര്‍ അല്ലായിരുന്നു. ബെംഗളൂരുവിനെ 118 റണ്‍സിന് തകര്‍ത്തതോടെ സണ്‍റൈസേഴ്സിന്റെ എക്കാലത്തെയും വലിയ വിജയമായും ഇത് മാറി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: