ബ്രറ്റിസ്ലാവ: സ്ലൊവാക്യയുടെ ആദ്യ വനിത പ്രസിഡന്റായി സുസാന കപ്പുറ്റോവ തെരഞ്ഞെടുക്കപ്പെട്ടു. അഴിമതിവിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച സുസാന നയതന്ത്രജ്ഞന് മാറോസ് സെഫ്കോവികിനെ പരാജയപ്പെടുത്തി.
പാര്‍ലമെന്റില്‍ ഇതുവരെ സീറ്റില്ലാത്ത ലിബറല്‍ പ്രൊഗ്രസീവ് സ്ലൊവാക്യ പാര്‍ട്ടി അംഗമാണ് സുസാന. ഭരണകക്ഷിയായ സ്മേര് എസ്ഡി പാര്‍ട്ടി അംഗവും യൂറോപ്യന്‍ യൂണിയന്റെ വൈസ് പ്രസിഡന്റുമാണ് സുസാനയുടെ എതിര് സ്ഥാനാര്‍ഥിയായിരുന്ന സെഫ്കോവിക്.
മാധ്യമപ്രവര്‍ത്തകനായ ജാന്‍ കുസിയാക്ക് വെടിയേറ്റ് കൊല്ലപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ പ്രക്ഷോഭങ്ങളാണ് സ്ലൊവാക്യയെ തെരഞ്ഞെടുപ്പിലെത്തിച്ചത്. കുസിയാക്കിന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ രാഷ്ട്രീയസാഹചര്യങ്ങളാണ് സുസാനയെ മത്സരരംഗത്തെത്തിച്ചത്. 45 വയസുള്ള സുസാന രാജ്യത്തെ പ്രശസ്തയായ വക്കീലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: