Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

അയ്യനെ തൊഴുത് അങ്കപ്പുറപ്പാട്; തഴവ സഹദേവന്‍ പ്രചരണം തുടങ്ങി

ബിജു സോപാനംbyബിജു സോപാനം
Mar 29, 2019, 11:06 am IST
inLocal News

കുന്നത്തൂര്‍: ശാസ്താംകോട്ട ധര്‍മ്മശാസ്താവിനെ വണങ്ങി മാവേലിക്കര ലോക്‌സഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി തഴവ സഹദേവന്റെ പ്രചരണത്തിന് കുന്നത്തൂര്‍ മണ്ഡലത്തില്‍ തുടക്കം. ഇന്നലെ രാവിലെ ശാസ്താംകോട്ടയിലെത്തിയ സ്ഥാനാര്‍ത്ഥിയെ ബിജെപി മണ്ഡലം പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ പിള്ളയുടെ നേതൃത്വത്തില്‍ നേതാക്കളും പ്രവര്‍ത്തകരും ചേര്‍ന്ന് സ്വീകരിച്ചു. തുടര്‍ന്ന് ക്ഷേത്രത്തിലെത്തി തൊഴുത് പ്രസാദവും സ്വീകരിച്ച് പുറത്തിറങ്ങിയപ്പോഴേക്കും ചൂട് കനത്ത് തുടങ്ങിയിരുന്നു. 

പോരാട്ടച്ചൂടിലേക്ക് ആവേശം നിറച്ചെത്തിയ എന്‍ഡിഎ സാരഥി വോട്ടര്‍മാരെ നേരില്‍ കാണാനായി ആദ്യം താലൂക്ക് ആശുപത്രിയിലേക്കാണ് ചെന്നത്. രോഗികളോടും കൂട്ടിരിപ്പുകാരോടും സുഖവിവരങ്ങള്‍ ചോദിച്ചറിഞ്ഞ അദ്ദേഹം ആശുപത്രിയുടെ ശോച്യാവസ്ഥ നേരില്‍ കണ്ടു. 

ടൗണിലെ വ്യാപാരികള്‍, ഓട്ടോ, ടാക്‌സി ഡ്രൈവര്‍മാര്‍, യാത്രക്കാര്‍….. ഓരോരുത്തരോടും കുശലാന്വേഷണവും വോട്ടഭ്യര്‍ത്ഥനയും. ശേഷം കാരാളിമുക്കില്‍. അവിടെ നിന്നും മൈനാഗപ്പള്ളിയിലേക്ക്. മൈനാഗപ്പള്ളിയിലെ കശുവണ്ടി ഫാക്ടറികളില്‍ തൊഴിലാളികളെ സന്ദര്‍ശിച്ച ശേഷം ആഞ്ഞിലിമൂട്ടിലെ മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരികളോടും നാട്ടുകാരോടും വോട്ടഭ്യര്‍ത്ഥന. അപ്പോഴേക്കും ചൂട് അതിന്റെ ഉച്ചസ്ഥായിലെത്തിയിരുന്നു. 

ഇതിനിടെ ചില മരണ വീടുകളും സ്ഥാനാര്‍ത്ഥി സന്ദര്‍ശിച്ചു. മണ്‍ട്രോതുരുത്തിലെത്തി അവിടെയൊരു പ്രവര്‍ത്തകന്റെ വീട്ടില്‍ ഉച്ചയൂണ്. വൈകിട്ടോടെ കുന്നത്തൂര്‍ പഞ്ചായത്തിന്റെ ചില ഭാഗങ്ങളില്‍ വോട്ടര്‍മാരെ നേരില്‍ കണ്ട് വോട്ടുറപ്പിച്ച സ്ഥാനാര്‍ത്ഥി രാത്രി വൈകിയും പ്രചരണ രംഗത്ത് സജീവമായി.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കുന്നത്തൂരില്‍ നിന്നും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച തഴവ സഹദേവന്‍ 21742 വോട്ട് നേടി മികച്ച മുന്നേറ്റം നടത്തിയിരുന്നു.

ഈ അനുഭവസമ്പത്തുമായാണ് സിനിമാ-സീരിയല്‍ താരം കൂടിയായ സഹദേവന്‍ പോരാട്ടത്തിനിറങ്ങിയത്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കന്നിക്കാരനാണെങ്കിലും മണ്ഡലത്തിലെ ജനങ്ങള്‍ക്ക് സുപരിചിതനായി മാറിയ തഴവ സഹദേവന്റെ സൗമ്യമായ പെരുമാറ്റവും നര്‍മ്മം കലര്‍ന്ന സംഭാഷണവും ഏതൊരാളെയും ആകര്‍ഷിക്കുന്നതാണ്. ഇടതു വലതു മുന്നണികള്‍ ജയിച്ചിട്ടുള്ള മണ്ഡലത്തിന്റെ വികസന മുരടിപ്പ് ചൂണ്ടിക്കാണിച്ചാണ് അദ്ദേഹം വോട്ടര്‍മാരി ലേക്കെത്തുന്നത്.

ബിജെപി സംസ്ഥാന സെക്രട്ടറി രാജിപ്രസാദ്, മണ്ഡലം പ്രസിഡന്റ് ആര്‍. രാജേന്ദ്രന്‍ പിള്ള, ബൈജു ചെറുപൊയ്‌ക, സി. കൃഷ്ണന്‍കുട്ടി, ഗോകുലം തുളസി, നളിനി ശങ്കരമംഗലം, പി.എന്‍. മുരളീധരന്‍ പിള്ള, ഡി. സുരേഷ്, മുതുപിലാക്കാട് രാജേന്ദ്രന്‍, മണ്ഡലം ഭാരവാഹികള്‍, വിവിധ മോര്‍ച്ചകളുടെ നേതാക്കള്‍ തുടങ്ങിയവര്‍ മണ്ഡലത്തിലെ വിവിധ ഇടങ്ങളിലെ പര്യട നങ്ങള്‍ക്ക് സ്ഥാനാര്‍ത്ഥിക്കൊപ്പം ഉണ്ടായിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ദുബായ് മിറക്കിൾ ഗാർഡൻ ഒക്ടോബർ 8-ന് തുറക്കും

Gulf

മാധ്യമ പ്രവർത്തകർക്ക് ഔദ്യോഗിക ലൈസൻസ് നിർബന്ധമാണെന്ന് ഒമാൻ

Ernakulam

ഓപ്പറേഷൻ പി.ഹണ്ട് : പിറവം സ്വദേശിയായ യുവാവ് പിടിയിൽ 

India

കോട്ദ്വാറിലെ പള്ളികളിൽ പ്രവർത്തിച്ചിരുന്ന രണ്ട് അനധികൃത മദ്രസകൾ പൂട്ടി ധാമി സർക്കാർ : റെയ്ഡിൽ 43 കുട്ടികളെ കണ്ടെത്തി

Special Article

വായനമുറി: ഒരു ഗ്രാമത്തിന്റെ ആത്മാവിലൂടെയുള്ള തീർത്ഥയാത്ര (ശങ്കരനാരായണൻ ചേർത്തലയുടെ ഗ്രാമസ്മരണഗ്രന്ഥങ്ങൾ)

പുതിയ വാര്‍ത്തകള്‍

ഇസ്ലാമാബാദിനെ നിലയ്‌ക്ക് നിർത്തണം : കശ്മീരിൽ പാകിസ്ഥാനൊപ്പം വിഷം വമിപ്പിച്ച ഇസ്ലാമിക് രാജ്യങ്ങളുടെ സംഘടനയ്‌ക്ക് മറുപടി നൽകി ഇന്ത്യ

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.