മുംബൈ: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് എംഎല്‍എ പാര്‍ട്ടി ഓഫീസിലെ 300 കസേരകള്‍ എടുത്തുകൊണ്ടുപോയി. സെന്‍ട്രല്‍ മഹാരാഷ്‌ട്രയിലെ പ്രാദേശിക പാര്‍ട്ടി ഓഫീസില്‍ നിന്നും സില്ലോദ് എംഎല്‍എയായ അബ്ദുള്‍ സത്താറാണ് കസേരകള്‍ എടുത്തുകൊണ്ടു പോയത്.
ഷാഗഞ്ചിലെ ഗാന്ധി ഭവനില്‍ കോണ്‍ഗ്രസിന്റേയും സഖ്യകക്ഷായിയ എന്‍സിപിയുടേയും സംയുക്ത യോഗം ആരംഭിക്കുന്നതിന് മിനുട്ടുകള്‍ മാത്രം ശേഷിക്കെയാണ് സത്താര്‍ കസേരകള്‍ എടുത്തുകൊണ്ടുപോയത്. എന്നാല്‍ ഈ കസേരകളെല്ലാം തന്റേതാണെന്നും പാര്‍ട്ടി വിടുകയാണെന്നും സത്താര്‍ പ്രതികരിച്ചു.
സ്ഥാനാര്‍ത്ഥിത്വം ലഭിച്ചയാള്‍ പ്രചാരണത്തിന് വേണ്ടിയുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും സത്താര്‍ പറഞ്ഞു. കസേരകള്‍ ഇല്ലത്തതിനാല്‍ എന്‍സിപി ഓഫീസിലാണ് സംയുക്ത യോഗം ചേര്‍ന്നത്. ഔറംഗാബാദ് മണ്ഡലത്തില്‍ സീറ്റ് നല്‍കണമെന്ന് സത്താര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സുഭാഷ് ഷംബാദിനാണ് സീറ്റ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ചാണ് സത്താറിന്റെ ഈ നടപടി.
















