ലക്നൗ : അയോധ്യ വഴിപാട് തട്ടിപ്പിൽ എസ് പി നേതാവ് അഖിലേഷ് യാദവിന് പങ്കുണ്ടെന്ന് വാർത്തകൾ പുറത്ത് വന്നിരുന്നു. അതിനു പിന്നാലെ ബിജെപി നേതാവ് നിഷികാന്ത് ദുബെയും ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റും പങ്ക് വച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് സമാജ്‌വാദി പാർട്ടി.
നിഷികാന്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റ് ഷെയർ ചെയ്തവർ പരസ്യമായി ക്ഷമാപണം നടത്തണമെന്നും അല്ലെങ്കിൽ നിയമനടപടി നേരിടേണ്ടിവരുമെന്നും സമാജ്‌വാദി പാർട്ടി ഭീഷണിപ്പെടുത്തി.എസ്പി സംസ്ഥാന പ്രസിഡന്റ് കെ കെ പാൽ ദുബെയ്‌ക്ക് നിയമപരമായ മാനനഷ്ട നോട്ടീസ് അയക്കുകയും ചെയ്തു.
എന്നാൽ കേസിൽ അഖിലേഷ് യാദവിന് പങ്കില്ലെങ്കിൽ വക്കീൽ നോട്ടീസ് അയക്കേണ്ടിയിരുന്നത് അദ്ദേഹം തന്നെയായിരുന്നുവെന്നും, പാർട്ടി ആയിരുന്നില്ലെന്നും നിഷികാന്ത് ദുബെ പറയുന്നു. മാനനഷ്ട നിയമം തയ്യാറാക്കിയ കമ്മിറ്റിയിലെ അംഗമെന്ന നിലയിൽ തനിക്ക് ഇതിനെക്കുറിച്ച് വ്യക്തമായി തന്നെ അറിയാമെന്നും നിഷികാന്ത് ദുബെ പറഞ്ഞു. “എന്തൊരു കുഴപ്പമാണ് നിങ്ങൾ കാണിക്കുന്നത്! നിങ്ങൾ എന്തെങ്കിലും കഴിക്കൂ? കുറഞ്ഞത് ഒരു വിക്സ് ടാബ്‌ലെറ്റ് എങ്കിലും എടുക്കൂ” എന്നും നിഷികാന്ത് ദുബെ പരിഹസിച്ചു.












