Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താടകയ്‌ക്ക് ശാപമോക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2019, 03:14 am IST
in Samskriti

സുന്ദനെ ഭസ്മാവശേഷനാക്കിയ വിവരമറിഞ്ഞ് പകരം വീട്ടാനെത്തിയ താടകയെയും പുത്രന്മാരേയും അഗസ്ത്യന്‍ ശപിച്ച് രാക്ഷസരാക്കി. പിന്നീടവര്‍ രാക്ഷസവംശത്തിന്റെ പിതാവായ സുമാലിയോടൊന്നിച്ച് പാതാളത്തിലും രാക്ഷസചക്രവര്‍ത്തിയായിരുന്ന രാവണനൊന്നിച്ച്  ലങ്കയിലും താമസിച്ചു. പിന്നീട്  താടകയും മക്കളും പാലവനത്തില്‍ സ്ഥിരതാമസമാക്കി. 

വനദേവതകളും മനുഷ്യരും പാലവനത്തിലെത്താറില്ല. മേഘമോ സൂര്യനോ ഇതിനു മീതേക്കൂടി കടന്നു പോകാറില്ല. മാരീചനും സുബാഹുവും തന്റെ യാഗം മുടക്കാന്‍ ചെയ്യുന്ന ദുഷ്പ്രവൃത്തികള്‍ വിവരിച്ചുകൊണ്ട് രാമലക്ഷ്മണന്മാരോട് വിശ്വാമിത്രന്‍ പറഞ്ഞു നിര്‍ത്തി.

പെട്ടെന്ന് താടകാഗിരിയോട് ചേര്‍ന്നുള്ള വനത്തില്‍ നിന്ന്  താടക ശൂലവുമായി അവര്‍ക്കു നേരെ പാഞ്ഞടുത്തു. താടകയെ ചൂണ്ടി ഇതാണ് ആ ദുഷ്ടരാക്ഷസിയെന്ന് വിശ്വാമിത്രന്‍ പറഞ്ഞു. ഇവള്‍ ഭയങ്കരിയാണെങ്കിലും സ്ത്രീയായതു കൊണ്ട് കൊല്ലുന്നത് പാതകമല്ലേയെന്ന് ചോദിച്ച രാമനോട് സ്ത്രീഹത്യ പാപമല്ലെന്ന് ഉദാഹരണങ്ങള്‍ നിരത്തി വിശ്വാമിത്രന്‍ വിശദീകരിച്ചു.

കുമുതിയെന്ന നീചസ്ത്രീയെ ഇന്ദ്രന്‍ നിഗ്രഹിച്ചതും ഭൃഗുരാമന്‍ അമ്മയായ രേണുകയെ വധിച്ചതും രാമന് പറഞ്ഞു കൊടുത്തു. ദുഷ്ടരെ നിഗ്രഹിച്ച് സജ്ജനങ്ങളെ രക്ഷിക്കുകയാണ് രാജധര്‍മമെന്ന് ഉദ്‌ബോധിപ്പിക്കുകയും ചെയ്തു. അപ്പോഴേക്കും താടക അവര്‍ക്ക് അരികിലേക്ക് എത്തിയിരുന്നു. രാമനെ നോക്കി അട്ടഹസിച്ച ശേഷം ഒരു വലിയ പാറക്കല്ലെടുത്ത് വിശ്വാമിത്രന് നേരെ എറിഞ്ഞു. ഉടനെ രാമന്‍ ബാണത്താല്‍ ആ വലിയ പാറ പൊടിച്ചു കളഞ്ഞു.

ക്ഷുഭിതയായ താടക വായും പിളര്‍ത്തി രാമനു നേരെ പാഞ്ഞടുത്തു. രാമന്റെ  അസ്ത്രമേറ്റ് താടകയുടെ വക്ഷസ്സു പിളര്‍ന്ന് കാടാകെ രക്തത്താല്‍ മുങ്ങി. ഒരു വന്‍മല പോലെ അവള്‍ നിലം പതിച്ചു. വൈകാതെ  അവളൊരു ഗന്ധര്‍വ സുന്ദരിയായി പരിണമിച്ചു. ശാപമോചനം നേടിയ താടക, രാമനെ വന്ദിച്ച് ഗന്ധര്‍വലോകത്തേക്ക് മടങ്ങി. അവിടെ നിന്ന് യാത്ര പുനരാരംഭിച്ച വിശ്വാമിത്രനും രാമലക്ഷ്മണന്‍മാരും സരയൂ, ഗോമതി നദികളുടെ സംഗമസ്ഥലത്തെത്തി. ഗോമതീനദിയുടെ കഥയും വിശ്വാമിത്രന്‍ രാജകുമാരന്മാരെ പറഞ്ഞുകേള്‍പ്പിച്ചു. 

ബ്രഹ്മപുത്രന്റെ മകനായിരുന്നു കുശനാഭന്‍. സുന്ദരികളായ കുറേ പുത്രിമാരുണ്ടായിരുന്നു കുശനാഭന്. വായുഭഗവാന്‍ ഈ തരുണീമണികളെ കണ്ടു മോഹിച്ചു. തന്റെ ഭാര്യമാരാകാന്‍ വായു ഭഗവാന്‍ അവരോട് ആവശ്യപ്പെട്ടെങ്കിലും ആ കന്യകമാര്‍ വിസമ്മതിച്ചു. വായു അവരെ ശപിച്ച് വിരൂപികളാക്കി. ഒടുവില്‍ കുശനാഭന്‍ തന്റെ പുത്രിമാരെ ബ്രഹ്മദത്തമുനിക്ക് വിവാഹം ചെയ്തു നല്‍കി. മുനി തന്റെ ദിവ്യത്വം കൊണ്ട്  അവരെ വീണ്ടും സുന്ദരികളാക്കി. 

പുത്രന്മാര്‍ ഇല്ലാതിരുന്ന കുശനാഭന് യാഗം നടത്തിയതിന്റെ ഫലമായി ഒരു പുത്രന്‍ പിറന്നു. ഗാഥിയെന്നാണ് അവന് പേരു നല്‍കിയത്. കഥപറയുന്നതിനിടയില്‍ ഗാഥി തന്റെ പിതാവാണെന്നും വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരെ അറിയിച്ചു. കൗശികയെന്നൊരു സഹോദരിയുമുണ്ടായിരുന്നു വിശ്വാമിത്രന്. ഭൃഗുപുത്രനായ ഋചീകനായിരുന്നു കൗശികയുടെ പതി. ഒരിക്കല്‍ ബ്രഹ്മാവിനെ കാണാന്‍ ഋചീകന്‍ പുറപ്പെട്ടു. വിരഹദുഃഖം സഹിക്കവയ്യാതെ ഭര്‍ത്താവിനെ അനുഗമിച്ച കൗശികയെ ഋചീകന്‍ ശപിച്ച് നദിയാക്കി മാറ്റി.    അങ്ങനെ കൗശിക പുണ്യനദിയായ ഗോമതിയായിത്തീര്‍ന്നു. 

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.