മുംബൈ: ട്രാന്‍സ്ജെന്‍ഡര്‍ ആക്ടിവിസ്റ്റ് ഗൗരി സാവന്തിനെ മഹാരാഷ്‌ട്രയിലെ തെരഞ്ഞെടുപ്പ് അംബാസിഡറായി തെരഞ്ഞെടുത്തു. ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി മഹാരാഷ്‌ട്രയില്‍ വോട്ടര്‍മാര്‍ക്കിടയില്‍ ബോധവത്കരണം നടത്തുക, വോട്ടിങ് ശതമാനം ഉയര്‍ത്താനുള്ള പ്രചാരണം നടത്തുക തുടങ്ങിയവയാണ് ഗൗരിയുടെ ചുമതലകള്‍.
രാജ്യത്തെ ഏക ട്രാന്‍സ്ജെന്‍ഡര്‍ പോള്‍ അംബാസിഡര്‍ എന്ന ബഹുമതിയാണ് ഇതിലൂടെ 38കാരിയായ ഗൗരിയ്‌ക്ക് ലഭിച്ചത്. ലൈംഗികത്തൊഴിലാളികള്‍ക്കിടയിലും വീട്ടമ്മമാര്‍ക്കിടയിലുമായിരിക്കും താന്‍ ആദ്യം ബോധവത്കരണ പരിപാടി നടത്തുകയെന്ന് ഗൗരി അറിയിച്ചു.
ഒരു രാഷ്‌ട്രീയ പാര്‍ട്ടിയും ലൈംഗികത്തൊഴിലാളികളേയോ അവരുടെ ക്ഷേമത്തെയോ പരിഗണിക്കാറില്ല. അതുകൊണ്ടുതന്നെ വോട്ട് ചെയ്യുന്നതിനെക്കുറിച്ച് അവരും ചിന്തിക്കാറില്ല. എന്നാല്‍, ഇത്തവണ അങ്ങനെയാകില്ലെന്നു ഗൗരി കൂട്ടിച്ചേര്‍ത്തു.
















