Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

കാല്‍പ്പന്തിലെ കാവ്യനീതി

വിനോദ് ദാമോദരന്‍ by വിനോദ് ദാമോദരന്‍
Mar 19, 2019, 01:50 am IST
in Sports

ഐഎസ്എല്‍ അഞ്ചാം  സീസണ് കൊടിയിറങ്ങി.  കാല്‍പ്പന്തുകളിയിലെ കാവ്യനീതിപോലെ അരങ്ങേറി രണ്ടാം സീസണില്‍ തന്നെ കിരീടം ചൂടി ബെംഗളൂരു എഫ്‌സി പറന്നു. സുനില്‍ ഛേത്രിയുടെയും ഉദാന്ത സിങ്ങിന്റെയും വെനസ്വേലന്‍ താരം മികുവിന്റെയും കരുത്തിലാണ് കിരീടം നേടിയത്. മുംബൈ ഫുട്‌ബോള്‍ അരീനയില്‍ നടന്ന ഐഎസ്എല്‍ കലാശപ്പോരാട്ടത്തില്‍ എഫ്‌സി ഗോവയെ കീഴടക്കി. അധികസമയത്തേക്ക് നീണ്ട ഫൈനലില്‍ പ്രതിരോധനിരക്കാരന്‍ രാഹുല്‍ ബെക്കെയുടെ ഹെഡ്ഡര്‍ ഗോളാണ് ബെംഗളൂരു എഫ്‌സിക്ക് കിരീടം സമ്മാനിച്ചത്. ഐഎസ്എലിന്റെ ചരിത്രത്തില്‍ ഒരു ടീമും തുടര്‍ച്ചയായി രണ്ട് തവണ ഫൈനല്‍ കളിച്ചിട്ടില്ല. ആ ബഹുമതിയും ഇനി ബെംഗളൂരു എഫ്‌സിക്ക് സ്വന്തം.

കഴിഞ്ഞ സീസണിലും ഫൈനലില്‍ കളിച്ചെങ്കിലും കലാശപ്പോരാട്ടത്തില്‍ ചെന്നൈയിന്‍ എഫ്‌സിയോട് കാലിടറി. ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ബെംഗളൂരുവിലെ ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലാണ് അവര്‍ തോല്‍വി വഴങ്ങിയത്. അതേസമയം ഗോവയ്‌ക്ക് രണ്ടാം ഫൈനലിലും റണ്ണറപ്പാവാനായിരുന്നു വിധി. 2015-ലാണ് ഗോവ ആദ്യ ഫൈനല്‍ കളിച്ചത്. ഗോവയിലെ ഫട്ടോര്‍ദ സ്‌റ്റേഡിയത്തില്‍ അന്ന് ചെന്നൈയിന്‍ എഫ്‌സിയോട് 3-2ന് തോറ്റു. 

ക്ലബ്ബ് രൂപം കൊണ്ട് ആറ് വര്‍ഷത്തിനിടെ സമാനതകളില്ലാത്ത നേട്ടങ്ങളാണ് ബെംഗളൂരു എഫ്‌സി  ഇന്ത്യന്‍ കാല്‍പ്പന്തുകളി ലോകത്ത് സ്വന്തമാക്കിയത്.  രണ്ട് ഐ ലീഗ്, മൂന്ന് ഫെഡറേഷന്‍കപ്പ്, ഒരു ഐഎസ്എല്‍, ഒരു സൂപ്പര്‍ കപ്പ് കിരീടം എന്നിവ  സ്വന്തമാക്കി. 2013 ജൂലൈയിലാണ് ബെംഗളൂരു എഫ്‌സി രൂപം കൊണ്ടത്. ആ സീസണില്‍ തന്നെ ഐ ലീഗില്‍ കളിച്ച് കിരീടം നേടി അവര്‍ വരവറിയിച്ചു. കൊല്‍ക്കത്തന്‍ ടീമുകളായ മോഹന്‍ബഗാനും ഈസ്റ്റ് ബംഗാളും ഗോവന്‍ ക്ലബ്ബുകളായ ഡെംപോയും ചര്‍ച്ചില്‍ ബ്രദേഴ്‌സും സാല്‍ഗോക്കറും ഇന്ത്യന്‍ ഫുട്‌ബോള്‍ അടക്കി വാഴുമ്പോള്‍ ബെംഗളൂരുവിന്റെ വരവ് അത്ര സുഖകരമാവുമെന്ന് ആരും വിചാരിച്ചിരുന്നില്ല. എന്നാല്‍ ആ സീസണില്‍ വിഖ്യാത ഇന്ത്യന്‍ സ്‌ട്രൈക്കര്‍ സുനില്‍ ഛേത്രിയുടെ കരുത്തില്‍ ഐ ലീഗ് കിരീടം നേടി. 

2014-15 സീസണില്‍ കിരീടം കൈവിട്ടെങ്കിലും രണ്ടാം സ്ഥാനക്കാരായി. ഒപ്പം ഫെഡറേഷന്‍ കപ്പില്‍ ആദ്യ കിരീടവും നേടി. 2015-16-ല്‍ ഐ ലീഗില്‍ വീണ്ടും ബെംഗളൂരുവിന്റെ കിരീടധാരണം.  ഒപ്പം എഎഫ്‌സി കപ്പ് ഫുട്‌ബോളില്‍ ഫൈനലില്‍ കളിച്ചെങ്കിലും ഇറാഖ് ക്ലബ്ബ് അല്‍ ഖ്വാവിയ അല്‍ ജാവിയ ടീമിനോട് പരാജയപ്പെട്ട് റണ്ണറപ്പായി. എങ്കിലും ടൂര്‍ണമെന്റിന്റെ ഫൈനല്‍ കളിക്കുന്ന ആദ്യ ഇന്ത്യന്‍ ക്ലബ്ബെന്ന റെക്കോഡും ബെംഗളൂരുവിന് സ്വന്തമായി. 2016-17 ഐ ലീഗ് സീസണില്‍ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടെങ്കിലും ഫെഡറേഷന്‍ കപ്പ് രണ്ടാം തവണയും സ്വന്തമാക്കാനായി. 2017-18- ഐ ലീഗില്‍ നിന്ന് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായി ബെംഗളൂരു എഫ്‌സി മാറി. ആ വര്‍ഷത്തെ ഫെഡറേഷന്‍ കപ്പും ബെംഗളൂരുവിന് സ്വന്തം. കളിച്ച അഞ്ച് സീസണുകളില്‍ മൂന്ന് ഫെഡറേഷന്‍ കപ്പ് കിരീടമാണ് ബെംഗളൂരു നേടിയത്.

ഐഎസ്എല്‍ അഞ്ചാം സീസണില്‍ തകര്‍പ്പന്‍ പ്രകടനമാണ്  ബെംഗളൂരുവും എഫ്‌സി ഗോവയും കാഴ്ചവെച്ചത്. പ്രാഥമിക ഘട്ടത്തില്‍ രണ്ട് ടീമുകളും 18 കളികളില്‍ നിന്ന് 10 ജയവും നാല് സമനിലയും നാല് തോല്‍വികളുമായി 34 പോയിന്റ് നേടി ഒന്നും രണ്ടും സ്ഥാനത്തെത്തി. സെമിയില്‍ ബെംഗളൂരു നോര്‍ത്ത് ഈസ്റ്റിനെ പരാജയപ്പെടുത്തിയപ്പോള്‍ ഗോവ മുംബൈ സിറ്റി എഫ്‌സിയെയാണ് തകര്‍ത്തത്. ആദ്യ പാദ സെമിയില്‍ ബെംഗളൂരു 2-1ന് തോറ്റെങ്കിലും ശ്രീകണ്ഠീരവ സ്‌റ്റേഡിയത്തിലെ രണ്ടാം പാദത്തില്‍ 3-0ന്റെ തകര്‍പ്പന്‍ വിജയത്തോടെയാണ് ഫൈനലിലേക്ക് കുതിച്ചത്. ഗോവയാകട്ടെ ആദ്യപാദത്തില്‍ നേടിയ 5-1ന്റെ വിജയക്കരുത്തിലും. ഗോവയില്‍ നടന്ന രണ്ടാം പാദത്തില്‍ 1-0ന് മുംബൈയോട് എഫ്‌സി ഗോവ തോറ്റെങ്കിലും ഇരുപാദങ്ങളിലുമായി 5-2ന്റെ വിജയമാണ് ഗോവ നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ ഗോളടിച്ച ടീം എഫ്‌സി ഗോവയാണ്. 21 കളികളില്‍ നിന്ന് 41 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ വഴങ്ങിയത് 23 എണ്ണം മാത്രം. 20 കളികളില്‍ നിന്ന് 16 ഗോളുകളുമായി ടോപ്‌സ്‌കോറര്‍ക്കുള്ള സ്വര്‍ണ്ണപാദുകവും ഗോവയുടെ കൊറോമിനാസ് നേടി. ടൂര്‍ണമെന്റിന്റെ താരവും കൊറോമിനാസാണ്.  മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള സ്വര്‍ണ്ണ ഗ്ലൗ നേടിയത് ബെംഗളൂരുവിന്റെ ഗുര്‍പ്രീത് സിങ് സന്ധുവാണ്. സീസണില്‍ ഏറെ നിരാശ സമ്മാനിച്ച കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ സഹല്‍ അബ്ദുള്‍ സമദിനാണ് എമര്‍ജിങ് പ്ലെയര്‍ക്കുള്ള അവാര്‍ഡ്.

ഇനി ബ്ലാസ്‌റ്റേഴ്‌സിനെക്കുറിച്ച് അല്പം. അഞ്ച് വര്‍ഷത്തെ ഐഎസ്എല്‍ സീസണില്‍ രണ്ട് തവണ ഫൈനല്‍ കളിച്ചവരാണ് കേരള ബ്ലാസ്‌റ്റേഴ്‌സ്. എന്നാല്‍ രണ്ട് തവണയും എടികെയ്‌ക്ക് മുന്നില്‍ തോറ്റു. ഇൗ സീസണിലും തുടക്കം ഉജ്ജ്വലമായിരുന്നു. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ എടികെയെ 2-0ന് തോല്‍പ്പിച്ച് തകര്‍പ്പന്‍ തുടക്കം. ആ നിലവാരം തുടര്‍ന്നുള്ള മത്സരങ്ങളില്‍ നിലനിര്‍ത്താനായില്ല. കോച്ച് ഡേവിഡ് ജെയിംസിന് മികച്ചൊരു വിന്നിങ്ങ് ഇലവനെ കണ്ടെത്താനായില്ലെന്നു മാത്രമല്ല കളിക്കാരുമായി നല്ല സൗഹൃദം സ്ഥാപിക്കാനും കഴിഞ്ഞില്ല. 18 മത്സരങ്ങളില്‍ രണ്ട് വിജയവും 9 സമനിലയും ഏഴ് തോല്‍വിയുമടക്കം 15 പോയിന്റുമായി ഒമ്പതാം സ്ഥാനത്താണ് എത്തിയത്. ഇടയ്‌ക്ക് ഡേവിഡ് ജെയിംസിനെ പുറത്താക്കി നെലോ വിന്‍ഗാദയെ പരിശീലക കുപ്പായം ഏല്‍പ്പിച്ചെങ്കിലും തകര്‍ച്ചയില്‍ നിന്ന് കരകയറ്റാന്‍ കഴിഞ്ഞില്ല. ടീമിലെ പടലപിണക്കവും ബ്ലാസ്‌റ്റേഴ്‌സിന് തിരിച്ചടിയായി. വിനീത് ഉള്‍പ്പെടെയുള്ള ചില താരങ്ങള്‍ ക്ലബ് വിടുകയും ചെയ്തു. സൂപ്പര്‍ കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ത്യന്‍ ആരോസിനോട് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോറ്റാണ് ബ്ലാസ്‌റ്റേഴ്‌സ് സീസണ്‍ അവസാനിപ്പിച്ചത്. ഈ സീസണില്‍ ഏറ്റവും പിന്നില്‍ കഴിഞ്ഞ തവണത്തെ ചാമ്പ്യന്മാരായ ചെന്നൈയിന്‍ എഫ്‌സി. 

ഇന്ത്യന്‍ ഫുട്ബോളില്‍ യഥാര്‍ത്ഥ പ്രൊഫഷണലിസം കണ്ടുതുടങ്ങിയത് ബെംഗളൂര്‍ എഫ്‌സിയിലൂടെയാണ്. ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ബെംഗളൂരുവിനായി ആര്‍ത്തുവിളിക്കാനെത്തുന്ന വെസ്റ്റ് ബ്ലോക്ക് ബ്ലൂസ് എന്ന ആരാധകക്കൂട്ടത്തെ നിരാശപ്പെടുത്താതെ, അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്ന് കിരീടം നേടാനായി.  എന്നാല്‍ ബ്ലാസ്‌റ്റേഴ്‌സ്, മഞ്ഞപ്പടയെന്ന ആരാധകക്കൂട്ടായ്‌മയുടെ പിന്തുണയുണ്ടായിട്ടും മൈതാനത്ത് കളി മറക്കുന്നവരായി മാറി. ബ്ലാസ്‌റ്റേഴ്‌സ് അടക്കമുള്ള ഐഎസ്എല്ലിലെ മറ്റു ടീമുകള്‍ക്ക് എങ്ങനെയാണ് ഒരു പ്രൊഫഷണല്‍ ക്ലബ്ബ് നടത്തേണ്ടെതെന്ന് പഠിക്കാനുള്ള നല്ലൊരു പാഠപുസ്തകം കൂടിയാണ് ബെംഗളൂരു എഫ്‌സി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഉമീദ് പോർട്ടലിന്റെ അവസാന തീയതി നാളെ : ഇതുവരെ രജിസ്റ്റർ ചെയ്തത് 5.87 ലക്ഷം വഖഫ് സ്വത്തുക്കൾ

Kerala

തിരുവനന്തപുരം കോർപ്പറേഷൻ യോഗത്തിൽ സംഘർഷം സൃഷ്ടിച്ച് ഇൻഡി സഖ്യം; അവിശ്വാസ പ്രമേയ നീക്കം പരാജയപ്പെട്ടു

Kerala

ഉത്തരം മൂല്യനിർണ്ണയം ചെയ്യാത്ത സംഭവം: പിഴവ് ആഭ്യന്തര വിജിലൻസ് അന്വേഷിക്കുമെന്ന് പിഎസ്‌സി , റാങ്ക് പട്ടിക പരിഷ്‌കരിക്കും

Kerala

യുവതിയുടെ മൊഴിപുറത്ത്; ഉറക്കം വരാതിരിക്കാന്‍ എംഡിഎംഎ, അനസ്തീസിയ ടെക്നീഷ്യന്‍ നൽകിയ മൊഴി ഞെട്ടിക്കുന്നത്

World

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

പുതിയ വാര്‍ത്തകള്‍

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

അന്ന് അങ്ങനെ സംഭവിച്ചിരുന്നു എങ്കിൽ രാജമൗലി തെരുവിലിറങ്ങേണ്ടി വന്നേനേ: പ്രഭാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.