കോഴിക്കോട് : മലപ്പുറം എടവണ്ണയില്‍ യുവാവിന് സൂര്യാഘാതമേറ്റു. എടവണ്ണ പിസി കോളനിയിലെ ഏലം കുളവന്‍ അബ്ബാസിനാണ് സൂര്യാഘാതമേറ്റത്.
അതിനിടെ സംസ്ഥാനത്ത് മൂന്ന് ദിവസം ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജീല്ലകളിലാണ് ചൂട് ഏറ്റവും കൂടുതല്‍ അനുഭവപ്പടാനുള്ള സാധ്യത.
തൃശൂര്‍ മുതല്‍ കണ്ണൂര്‍ വരെയുള്ള ജില്ലകളിലുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിര്‍ദ്ദേശമുണ്ട്. സൂര്യാഘാതം അടക്കമുള്ള അടിയന്തര സാഹചര്യം നേരിടാന്‍ ആശുപത്രികളെ സജ്ജമാക്കിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രി അറിയിച്ചു.
















