തിരുവനന്തപുരം : നേമം രണ്ടാം ടെര്‍മിനല്‍ പദ്ധതിയുടെ തറക്കല്ലിടല്‍ കര്‍മ്മം മാര്‍ച്ച് വ്യാഴാഴ്ച ഉച്ചക്ക് 12.30 നു ബഹു. കേന്ദ്ര റെയില്‍വേ മന്ത്രി ശ്രീ. പീയുഷ് ഗോയല്‍ നിര്‍വഹിക്കും. തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ തിരക്ക് ഗണ്യമായി കുറയ്ക്കാന്‍ നേമം രണ്ടാം ടെര്‍മിനല്‍ യാഥാര്‍ത്ഥ്യം ആകുന്നതോടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍.
മുന്‍ ബിജെപി അധ്യക്ഷനും ഇപ്പോള്‍ മിസോറാം ഗവര്‍ണറുമായ കുമ്മനം രാജശേഖരന്, ഓ. രാജഗോപാല്‍ എംഎല്‍എ എന്നിവരുട നേതൃത്വത്തിലാണ് ഈ പദ്ധതിക്ക് വേണ്ടിയുള്ള ആവശ്യങ്ങള്‍ ഉന്നയിക്കുന്നത്. കൂടാതെ രാജ്യസഭ അംഗങ്ങളായ സുരേഷ് ഗോപി, റിച്ചാര്‍ഡ് ഹേ എന്നിവര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: