തിരുവനന്തപുരം : സംസ്ഥാനത്തെ സാമ്പത്തിക സംവരണം വേഗത്തിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കമ്മീഷനെ നിയോഗിച്ചു. റിട്ട. ജസ്റ്റിസ് കെ. ശശിധരന്‍ നായരും അഡ്വ. കെ. രാജഗോപാലന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് മൂന്നു മാസത്തിനുള്ളില്‍ സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. മൂന്നു മാസത്തിനകം റിപ്പോര്‍ട്ട് ലഭ്യമാക്കി സാമ്പത്തിക സംവരണം വേഗത്തില്‍ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നിലവിലെ സ്ഥിതിഗതികള്‍ കണക്കിലെടുത്ത് മുന്നാക്ക വിഭാഗത്തിലെ പാവപ്പെട്ടവര്‍ക്കുതന്നെ സംവരണം ഉറപ്പുവരുത്തുന്ന തരത്തില്‍ വ്യവസ്ഥകള്‍ ക്രമീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
















