ന്യൂദല്‍ഹി: ആന്ധ്രാ പ്രദേശില്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനിന് തീപിടിച്ചു. യശ്വന്ത്പുര്‍-ടാറ്റാ നഗര്‍ സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസിനാണ് തീപിടിച്ചത്. ആന്ധ്രപ്രദേശിലെ ഈസ്റ്റ് ഗോധാവരി ജില്ലയില്‍ വെച്ചാണ് സംഭവം നടന്നത്. ട്രെയിനിന്റെ പാന്ട്രികാറിന് ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ടുമണിയോടെ തീപിടിക്കുകയായിരുന്നു.
തീപിടിത്തം ശ്രദ്ധയില്‍പെട്ട ഒരു ജീവനക്കാരന് പെട്ടന്നുതന്നെ പാന്‍ട്രികാര്‍ കോച്ച് വിഭജിച്ചതോടെ മറ്റുകോച്ചുകളിലേക്ക് തീപടരുന്നത് തടയാനായി. പാന്‍ട്രികാര്‍ പൂര്‍ണ്ണമായും കത്തിയെരിഞ്ഞിട്ടുണ്ട്. ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഝാര്‍ഖണ്ഡ് തലസ്ഥാനമായ ജംഷെഡ്പുറിലേക്ക് പോകുകയായിരുന്നു ട്രെയിന്‍. തീപ്പിടിത്തത്തെ തുടര്‍ന്ന് ഇതുവഴിയുള്ള നിരവധി ട്രെയിനുകള്‍ പലയിടങ്ങളിലായി മണിക്കൂറുകളോളം പിടിച്ചിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: