കൊച്ചി: അഭിനന്ദന്‍ വര്‍ത്തമാന്റെ മീശയും ഹെയര്‍ സ്റ്റൈലും ധീരതയുടെ പുതിയ മുഖമാകുന്നു. അതിര്‍ത്തി കടന്നെത്തിയ പാക് സൈനിക വിമാനങ്ങളെ നേരിടുന്നതിനിടെ തകര്‍ന്ന മിഗ്-21ന്റെ പൈലറ്റ് വിങ് കമാന്‍ഡര്‍ അഭിനന്ദന്റെ മീശയാണിപ്പോള്‍ പുതിയ ട്രെന്റ്.
നീട്ടി വളര്‍ത്തിയ താടിക്കും ചുരുളന്‍ മുടിക്കും പിറകെ പോയ യുവതലമുറയ്‌ക്ക് അഭിനന്ദന്റെ കൂര്‍ത്ത മീശയോടാണിപ്പോള്‍ ഹരം.
പാക് സൈന്യത്തിന് മുന്നില്‍ മുട്ടുമടക്കാത്ത അഭിനന്ദന്റെ ധീരതയില്‍ ഇന്ത്യ അഭിമാനം കൊള്ളുമ്പോള്‍ ആ മീശയെ ചെറുത്ത് നില്‍പ്പിന്റെ പ്രതിരൂപമാക്കുകയാണ് യുവാക്കള്‍. അഭിനന്ദന്റെ മീശയെ സാമൂഹികമാധ്യമങ്ങള്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്.
















