തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജിവനക്കാര്‍ക്ക് മുടങ്ങിയ ശമ്പളം വിതരണം ചെയ്‌തെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍. ജീവനക്കാര്‍ക്ക് വെള്ളിയാഴ്ച രാത്രിയോടെ ശമ്പളം നല്‍കിക്കഴിഞ്ഞെന്നും മന്ത്രി അറിയിച്ചു.
ശമ്പള വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ ട്രഷറി അക്കൗണ്ടില്‍ എത്തിയതോടെയൊണ് വിതരണം നടന്നത്. കഴിഞ്ഞ 10 മാസത്തിനിടെ ഇതാദ്യമായാണ് കെഎസ്ആര്‍ടിസിയില്‍ ശമ്പളം വിതരണം ചെയ്യാന്‍ വൈകുന്നത്.
എന്നാല്‍ 93 ഡിപ്പോകളില്‍ 46 എണ്ണത്തില്‍ മാത്രമാണ് ഫെബ്രുവരി മാസത്തെ ശമ്പളം പൂര്‍ണമായും വിതരണം ചെയ്യാന്‍ കഴിഞ്ഞത്. ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കും വര്‍ക്ക് ഷോപ്പുകളിലും ചീഫ് ഓഫീസിലും വരെ അവസാന പ്രവര്‍ത്തി ദിവസത്തില്‍ ശമ്പളം വിതരണം ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. കെഎസ്ആര്‍ടിസി എംഡിയായി ടോമിന്‍ ജെ. തച്ചങ്കരി ചുമതലയേറ്റതിനുശേഷം കെഎസ്ആര്‍ടിസിയുടെ വരുമാനത്തില്‍ വര്‍ധനവ് ഉണ്ടായിരുന്നു.
















