ഷില്ലോങ് : മേഘാലയ ജയന്തിയ ഹില്‍സിലെ കല്‍ക്കരി ഖനിയില്‍ അകപ്പെട്ട ഒരാളുടെ മൃതദേഹം കൂടി കണ്ടെടുത്തു. ഖനിയില്‍ നിന്ന് കണ്ടെത്തുന്ന രണ്ടാമത്തെയാളുടെ മൃതദേഹം ആണിത്.
13 പേര്‍ അകപ്പെട്ട ഖനിയില്‍ നിന്നും മാസങ്ങള്‍ നീണ്ട തെരച്ചിലിന് ഒടുവിലാണ് മൃതദേഹം കണ്ടെത്തിയത്. ഡിസംബര്‍ 13നാണ് തൊഴിലാളികള്‍ ഖനിയില്‍ അകപ്പെടുന്നത്. ഇതിനെ തുടര്‍ന്ന് ഒരുമാസത്തോളം നടത്തിയ തെരച്ചിലിലാണ് ജനുവരി 17നാണ് നാവികസേന ഖനിയില്‍ നിന്നും ആദ്യ മൃതദേഹം കണ്ടെടുത്തത്.
ഖനിക്ക് സമീപത്തുള്ള നദിയില്‍ നിന്നും വെള്ളം കയറിയതിനെ തുടര്‍ന്നാണ് തൊഴിലാളികള്‍ ഇതിനുള്ളില്‍ കുടുങ്ങിയത്. ദേശീയ ദുരന്ത നിവാരണസേനയും പോലീസും മറ്റ് സംഘങ്ങളും സംയുക്തമായാണ് ഇവിടെ രക്ഷാ പ്രവര്‍ത്തനം നടത്തി വരുന്നത്.
















