Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎം ശ്രീയിലെ പിന്മാറ്റം: വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക ബാധ്യതയില്‍; യൂണിഫോമും അദ്ധ്യാപക പരിശീലനവും മെയ്ന്റനന്‍സ് ഗ്രാന്റുകളും മുടങ്ങി

1.08 ലക്ഷം ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്കുള്ള തെറാപ്പി സൗകര്യങ്ങളും ഒഴിവാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2026, 07:54 am IST
in Kerala

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ പുതിയ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സ്‌കൂളുകളുടെ ഉന്നമനത്തിനു നടപ്പാക്കുന്ന പിഎം ശ്രീ പദ്ധതിയില്‍ ഫണ്ട് ലഭിക്കാന്‍ സംസ്ഥാനം ഒപ്പിടുകയും പിന്നീട് രാഷ്‌ട്രീയ മുതലെടുപ്പിനായി പിന്‍മാറുകയും ചെയ്തതോടെ വിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍. കഴിഞ്ഞ ഒക്‌ടോബര്‍ അവസാനമാണ് പദ്ധതിയില്‍ ഒപ്പിടുകയും ആദ്യഗഡുവായി 91. 41 കോടി വാങ്ങുകയും ചെയ്തത്.

പിന്നീട് പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കേന്ദ്രത്തെ അറിയിച്ചു. അതിനാല്‍ തുടര്‍സഹായം കേന്ദ്രത്തില്‍ നിന്നുണ്ടായില്ല. തെരഞ്ഞെടുപ്പടുത്ത സാഹചര്യത്തില്‍ ചില പ്രത്യേക വിഭാഗങ്ങളെ പ്രീണിപ്പിക്കാനായിരുന്നു പിന്മാറ്റം. ഇതേ ലക്ഷ്യം വച്ചുതന്നെയാണ് മുന്നണിയിലെ ഘടക കക്ഷിയായ സിപിഐ ശക്തമായ എതിര്‍പ്പുന്നയിച്ചതും. ഫലത്തില്‍ കേരളത്തിന്റെ വിദ്യാഭ്യാസ മേഖലക്ക് ലഭിക്കുമായിരുന്ന കോടികളുടെ സാമ്പത്തിക സഹായം ഇല്ലാതാക്കി.

പിഎം ശ്രീ പദ്ധതിയില്‍ നിന്ന് ഏകപക്ഷീയമായി പിന്മാറിയതോടെ വിദ്യാഭ്യാസ നിലവാരം വര്‍ധിപ്പിക്കാനുള്ള 1500 കോടിയിലധികം രൂപയാണ് നഷ്ടമാക്കിയത്. ഖജനാവ് കാലിയായതിനാല്‍ കുട്ടികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ഉള്‍പ്പെടെ നടക്കുന്നില്ല. സൗജന്യ പാഠപുസ്തകങ്ങള്‍. പ്രീപ്രൈമറി, ഭിന്നശേഷി കുട്ടികള്‍ക്കുള്ള പ്രത്യേക സഹായം എന്നിവ മുടങ്ങി. സമഗ്ര ശിക്ഷാ പദ്ധതിക്ക് കീഴില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ ശമ്പളം മാസങ്ങളോളം കുടിശികയാണ്. പ്രതിമാസം നടന്നിരുന്ന അദ്ധ്യാപക പരിശീലനവും ഒരു വര്‍ഷമായി മുടങ്ങി.

പദ്ധതി നടപ്പാക്കത്തത് 40ലക്ഷത്തോളം വിദ്യാര്‍ത്ഥികളെ നേരിട്ട് ബാധിച്ചു. സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ലഭിക്കേണ്ട സൗജന്യ യൂണിഫോമും പാഠപുസ്തകങ്ങളും ലഭിക്കാതായി. 1.08 ലക്ഷം ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് ലഭിക്കേണ്ട തെറാപ്പി സൗകര്യങ്ങള്‍, സഹായ ഉപകരണങ്ങള്‍ എന്നിവയും ലഭിക്കാതായി. എസ്‌സി/എസ്ടി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട സ്‌കോളര്‍ഷിപ്പുകളും സാമ്പത്തിക ആനുകൂല്യങ്ങളും മുടങ്ങി. പെണ്‍കുട്ടികള്‍ക്കുള്ള അലവന്‍സുകള്‍, പ്രീപ്രൈമറി വിദ്യാഭ്യാസത്തിനുള്ള സഹായങ്ങളും ലഭിക്കാതെയായി.

2020ല്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സപ്തം. 7ന് അവതരിപ്പിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സ്‌കൂള്‍ ഫോര്‍ റൈസിങ് ഇന്ത്യ അഥവാ പിഎം ശ്രീ. ഈ പദ്ധതിയില്‍ പ്രവേശിക്കാന്‍ സ്‌കൂളുകള്‍ക്ക് മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഓരോ ബ്ലോക്കിലും രണ്ട് സ്‌കൂളുകളാണ് തെരഞ്ഞെടുക്കുന്നത്. നഗരപ്രദേശങ്ങളില്‍ 70 ശതമാനവും ഗ്രാമപ്രദേശങ്ങളില്‍ 60 ശതമാനവും സ്‌കോര്‍ ലഭിച്ചാല്‍ പദ്ധതിക്ക് അപേക്ഷിക്കാം. പിഎംശ്രീയില്‍ ചേരണമെങ്കില്‍ വിദ്യാഭ്യാസ മന്ത്രാലയവുമായി ധാരണാപത്രത്തില്‍ ഒപ്പുവെക്കേണ്ടതുണ്ട്.

അദ്ധ്യാപകരെയും സ്‌കൂളുകളെയും ബാധിച്ചു

പിഎം ശ്രിയില്‍ മുഖം തിരിച്ചതോടെ സമഗ്ര ശിക്ഷാ കേരളയുടെ(എസ്എസ്‌കെ) കീഴില്‍ ജോലി ചെയ്യുന്ന 7,000 ത്തിലധികം അദ്ധ്യാപകരുടെയും ഇതര ജീവനക്കാരുടെയും ശമ്പളം മുടങ്ങുന്ന അവസ്ഥയിലായി. അദ്ധ്യാപകര്‍ക്കായി നടത്താറുള്ള വിവിധ പരിശീലന പരിപാടികളും അക്കാദമിക് വര്‍ക്ക്‌ഷോപ്പുകളും നടത്താന്‍ പണമില്ല.

സുപ്രീം കോടിതിവിധി അനുകൂലമായിട്ടും ശമ്പളം നല്‍കാന്‍ പണം ഇല്ലാത്തതിനാല്‍ ആയിരത്തിലേറെ ഭിന്നശേഷി അദ്ധ്യാപകരെ സ്ഥിരപ്പെടുത്താന്‍ സാധിച്ചിട്ടില്ല. എന്നാല്‍ താത്കാലിക തസ്തികയില്‍ തുടരുന്ന വരുടെ ശമ്പളം പോലും നല്‍കാന്‍ സാധിക്കുന്നില്ല.

സ്‌കൂളുകള്‍ക്ക് ലഭിക്കേണ്ട വാര്‍ഷിക ഗ്രാന്റുകളും മെയ്ന്റനന്‍സ് ഗ്രാന്റുകളും ഒരു വര്‍ഷമായി നല്‍കുന്നില്ല. പഠനോപകരണങ്ങള്‍ വാങ്ങാനായി നല്‍കുന്ന ടീച്ചേഴ്‌സ് ഗ്രാന്റും മുടങ്ങി. ലൈബ്രറി ഗ്രാന്റും ലാബ് ഗ്രാന്റും മുടങ്ങിയതോടെ പുതിയ പുസ്തകങ്ങളോ ലാബ് ഉപകരണങ്ങളും ലഭിക്കുന്നില്ല.

Tags: Kerala education sector#PM SRIFinancial liabilitymaintenance grants suspendeddifferently abled student
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

‘കേരളാമോഡല്‍’ എന്ന ഉന്നതവിദ്യാഭ്യാസ യജ്ഞം!

Kerala

പിഎംശ്രീ വേണ്ട എന്ന് ചിന്തിക്കുന്നത് മുഗളന്മാരുടെ ഭരണ പരിഷ്കാരങ്ങൾ നഷ്ടപ്പെടുമോ എന്ന പേടിയിൽ ; സന്തോഷ് പണ്ഡിറ്റ്

Kerala

പിഎം ശ്രീ വരും, പലയിടത്തും പിടിവീഴും, വിദ്യാഭ്യാസ വകുപ്പും സർക്കാരും പ്രതിക്കൂട്ടിലാകും

Vicharam

പിഎം ശ്രീ: വിദ്യാഭ്യാസ വികസനത്തിന്റെ മുഖശ്രീ

പുതിയ വാര്‍ത്തകള്‍

ഷിഗെല്ല : വൃത്തിഹീനമായ തട്ടുകടകള്‍ പൂട്ടിക്കും, ഹോട്ടലുകളിലും പരിശോധന, ആരോഗ്യമന്ത്രി നാളെ വയനാട്ടിലേയ്‌ക്ക്

കുട്ടിക്കുരങ്ങാ ജി സുധാകരാ, നിങ്ങടെ കട്ടിത്തൊലിയോര്‍ത്ത് കാണ്ടാമൃഗവും ലജ്ജിക്കും-ജി സുധാകരനെതിരെ ജനാധിപത്യ മഹിളാ അസോസിയേഷന്‍

മകള്‍ക്ക് മാസം എട്ട് ലക്ഷം വരെ നേടിക്കൊടുക്കാന്‍ ഒത്താശ ചെയ്യുന്ന പിണറായി വിജയന് ഗ്യാസിന് 29 രൂപ കൂടിയതില്‍ അമര്‍ഷം, സാധാരണക്കാര്‍ക്ക് ദുരിതമായെന്ന്

വി. മുരളീധരന്‍ എം എല്‍ എയ്‌ക്ക് ഷാളുകള്‍ക്ക് പകരം പഠനോപകരണങ്ങള്‍ സമ്മാനിച്ച് ഗവര്‍ണര്‍

കേന്ദ്രത്തില്‍ കോണ്‍ഗ്രസിനൊപ്പമെന്ന് ഉറപ്പിച്ച് സിപിഎം, ബേബിക്കു പകരം യോഗത്തില്‍ പങ്കെടുത്ത് ബ്രിട്ടാസ്

ഒമാന്‍ തീരത്ത് ആക്രമണത്തില്‍ ഇന്ത്യന്‍ ഇന്ധന ടാങ്കറിന് തീപ്പിടിച്ചു,ആശങ്ക രേഖപ്പെടുത്തി ഇന്ത്യ

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.