Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇമാമിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍; കേസ് അന്വേഷണം മരവിപ്പിച്ച നിലയില്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Feb 26, 2019, 08:57 am IST
inKerala

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പോപ്പുലര്‍ ഫ്രണ്ട് സഹയാത്രികനും മതപ്രഭാഷകനുമായ ഷഫീഖ് അല്‍ ഖാസിമിയെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രതിയെ അറസ്റ്റ് ചെയ്യാതെ പോലീസ് ഉരുണ്ടു കളിക്കുന്നതെന്ന് ആക്ഷേപം.

സംഭവം നടന്ന് രണ്ടാഴ്ച കഴിഞ്ഞിട്ടും ഇമാമിനെ പിടികൂടാന്‍ പോലീസിനായിട്ടില്ല. തെരഞ്ഞെടുപ്പായതിനാല്‍ രാഷ്‌ട്രീയ സമ്മര്‍ദം പോലീസിനുണ്ട്. ഖാസിമിയെ തിരക്കുപിടിച്ച് അറസ്റ്റ് ചെയ്യേണ്ടെന്ന് സര്‍ക്കാരില്‍ നിന്നും അനൗദ്യോഗികമായി പോലീസിന് നിര്‍ദേശം ലഭിച്ചതായാണ് വിവരം.

ഇമാമിനെ ഒളിവില്‍ പോകാന്‍ സഹായിച്ചവരെയും സാമ്പത്തിക സഹായം നല്‍കിയവരെയും അറസ്റ്റ് ചെയ്യാന്‍ ഇതുവരെ പോലീസ് തയാറായിട്ടില്ല. ഖാസിമിയെ രക്ഷിക്കാന്‍ ശ്രമിച്ചു എന്ന പേരില്‍ തുടക്കത്തില്‍ മൂന്നു പേരെ ചോദ്യം ചെയ്‌തെങ്കിലും തുടര്‍നടപടികള്‍ കാര്യക്ഷമമായി നടന്നില്ല.

ഇമാം ഷെഫീക്ക് അല്‍ ഖാസ്മി എറണാകുളത്തും ഈരാറ്റുപേട്ടയിലുമായി ഒളിവിലാണെന്ന വിവരം അന്വേഷണ സംഘത്തിനുണ്ട്. ഇമാമിന്റെ സഹോദരനായ നൗഷാദിന്റെയും ചില എസ്ഡിപിഐ പ്രവര്‍ത്തരുടെ സഹായം കിട്ടുന്നുണ്ടെന്ന വിവരവും പോലീസ് ശേഖരിച്ചു. നെടുമങ്ങാട് ഡിവൈഎസ്പി നേതൃത്വത്തിലുള്ള അന്വേഷണ സംഘം സംശയമുള്ള സ്ഥലങ്ങളില്‍ ഇമാമിനായുള്ള തെരച്ചില്‍ മരവിപ്പിച്ചു. അന്വേഷണം ഏകദേശം അവസാനിപ്പിച്ച നിലയിലാണ്.

തൊളിക്കോടുള്ള രണ്ട് എസ്ഡിപിഐ പ്രവര്‍ത്തകര്‍ ഒളിവിലുണ്ടായിരുന്ന ഇമാമിന് രണ്ട് ലക്ഷം രൂപ നല്‍കിയെന്ന് ഇമാമിന്റെ സഹോദരനായ അല്‍-അമീന്‍ മൊഴി നല്‍കിയിരുന്നു. പക്ഷെ പണം നല്‍കിയവരെ കസ്റ്റഡിയിലെടുക്കുകയോ അറസ്റ്റ് രേഖപ്പെടുത്തുകയോ ചെയ്തില്ല. ഇമാം ഒളിവില്‍ പോകാന്‍ സഹായിച്ചതിന് അല്‍-അമീന് വ്യക്തമായ പങ്കുണ്ടെന്ന കണ്ടെത്തിയിട്ടും ഇയാളെ അറസ്റ്റ് ചെയ്യാനും പോലീസിനായിട്ടില്ല.

ഇമാമിനെ അറസ്റ്റ് ചെയ്താല്‍ എസ്ഡിപിഐ ഉള്‍പ്പടെയുള്ള മുസ്ലിം സംഘടനകളും ഇടതുപക്ഷത്തിന് എതിരാകുമെന്ന ഭയമാണ് അന്വേഷണം മരവിപ്പിക്കാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തിനു പിന്നില്‍.  പെണ്‍കുട്ടിയുടെ മൊഴി അട്ടിമറിക്കാന്‍ അമ്മയും ബന്ധുക്കളും ശ്രമിച്ചുവെന്ന് നെടുമങ്ങാട് ഡിവൈഎസ്പി ഡി. അശോകന്‍ മുമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെ ചുറ്റിപ്പറ്റി അന്വേഷണമുണ്ടായില്ല. 

ബന്ധുക്കള്‍ക്കൊപ്പം വിടുന്നത് സുരക്ഷിതല്ലെന്ന് ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കമ്മിറ്റിയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പെണ്‍കുട്ടിയെ ഇപ്പോഴും സുരക്ഷിത കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടിയെ കാണണമെന്ന് രക്ഷിതാക്കള്‍ക്കും ബന്ധുക്കളും നല്‍കിയ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ ഹൈക്കോടതി അനുമതി നല്‍കിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ന്യൂദല്‍ഹി ആകാശവാണി വളപ്പില്‍ പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്ക വാദ്ര, രാഹുല്‍ ഗാന്ധി, കെ.സി. വേണുഗോപാല്‍, പവന്‍ ഖേര എന്നിവര്‍
Vicharam

ആ സ്വപ്നം നടക്കില്ല

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

പുതിയ വാര്‍ത്തകള്‍

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.