Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പശ്ചാത്താപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2019, 05:21 am IST
inSamskriti

മക്കളെ, 

ജീവിതത്തില്‍ അറിഞ്ഞോ അറിയാതെയോ തെറ്റു ചെയ്യാത്തവരും തെറ്റുപറ്റാത്തവരുമായി ആരും ഉണ്ടാവില്ല. ചെയ്തുപോയ തെറ്റുകളെക്കുറിച്ച് വീണ്ടും വീണ്ടും ചിന്തിച്ച് വിഷമിക്കുന്നവര്‍ ധാരാളമുണ്ടാകും. എന്നാല്‍ കഴിഞ്ഞുപോയതിനെക്കുറിച്ചോര്‍ത്തു വിഷമിച്ചിരിക്കുന്നതുകൊണ്ട് പ്രയോജനമില്ല. കഴിഞ്ഞതു കഴിഞ്ഞു. ഇനിയും അവയെക്കുറിച്ചു ചിന്തിച്ചു വിഷമിക്കുവാന്‍ തുടങ്ങിയാല്‍ ഉള്ള ശക്തികൂടി നഷ്ടമാകും.

അതിനാല്‍ തെറ്റു തിരുത്താനും ഇനി തെറ്റു ചെയ്യാതിരിക്കാനുമുള്ള പരിശ്രമമാണ് വേണ്ടത്. ഇനി ചെയ്യുന്നത് നല്ല കര്‍മ്മങ്ങളായാല്‍ അതു മനസ്സിനെ ശുദ്ധീകരിക്കും.  അതാണു വേണ്ടത്. നല്ലതു ചിന്തിക്കാനും പ്രവര്‍ത്തിക്കാനുമുള്ള ആഗ്രഹവും അതിനുവേണ്ടിയുള്ള ശ്രമവും മനസ്സിന്റെ ശുദ്ധിയെയാണു കാണിക്കുന്നത്. 

തെറ്റു ചെയ്തുപോയിട്ടുണ്ടെങ്കില്‍ അതിനെ ഓര്‍ത്തിരുന്നു വിലപിച്ചു സമയം നഷ്ടമാക്കുകയല്ല വേണ്ടത്. പശ്ചാത്താപത്തില്‍നിന്നും ഊറിവരുന്ന കണ്ണുനീരിന് കഴുകിക്കളയുവാനാവാത്ത പാപങ്ങളില്ല. എന്നാല്‍ ശരിയേതെന്ന് അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ തെറ്റാവര്‍ത്തിക്കുവാന്‍ പാടില്ല. ശരിയായ മാര്‍ഗ്ഗത്തിലൂടെ സഞ്ചരിക്കാന്‍ വേണ്ട ശക്തി മനസ്സിനു പകരണം. 

ഒരു ചെറിയ കുട്ടി പന്തെടുത്ത് അമ്മയെ എറിഞ്ഞാലും അമ്മ അതെടുത്തു ചിരിച്ചുകൊണ്ടു നില്ക്കും. കുട്ടിയെ എടുത്ത് ഉമ്മ വയ്‌ക്കും. എന്നാല്‍ കുട്ടി വളര്‍ന്നതിനു ശേഷമാണ് ഇങ്ങനെ ചെയ്യുന്നതെങ്കില്‍ അമ്മ പൊറുക്കുകയില്ല. അതുപോലെ നാം ഇതുവരെ ധാരാളം തെറ്റുകള്‍ അറിയാതെ ചെയ്തുപോയിട്ടുണ്ട്. കഴിഞ്ഞ നിമിഷംവരെ നാം എങ്ങനെ ജീവിച്ചുവെന്നതിനെ കുറിച്ച് ഓര്‍ത്തു ദുഃഖിക്കേണ്ട ആവശ്യമില്ല. അതു ‘ക്യാന്‍സല്‍ഡ് ചെക്കാണ്’. പെന്‍സിലും അതിനടുത്തു റബ്ബറുമുണ്ട്. എഴുതിയാലുടനെ മായ്‌ക്കുകയും ചെയ്യാം. പക്ഷേ ഒന്നുരണ്ടുതവണയേ മായ്‌ക്കുവാന്‍ കഴിയൂ. കൂടെക്കൂടെ മായ്‌ക്കാന്‍ ശ്രമിച്ചാല്‍ പേപ്പറു കീറും. അറിവില്ലാതെ ചെയ്യുന്ന തെറ്റുകള്‍ അവിടുന്നു ക്ഷമിക്കും. എന്നാല്‍ തെറ്റാണെന്നറിഞ്ഞുകഴിഞ്ഞിട്ട്, വീണ്ടും ആവര്‍ത്തിക്കുന്നതാണ് ഏറ്റവും വലിയ തെറ്റ്. അതു പാടില്ല.

‘ഇത്രയും നാള്‍ ഞാന്‍ ധാരാളം തെറ്റുകള്‍ ചെയ്താണു ജീവിച്ചത്. പ്രാര്‍ത്ഥിക്കാന്‍ തക്ക ശുദ്ധി എന്റെ മനസ്സിനില്ല. അതിനാല്‍ മനസ്സ് നന്നായതിനുശേഷം പ്രാര്‍ത്ഥിക്കാം’ എന്നു ചിന്തിക്കരുത്. കടലിലെ തിരയടങ്ങിയിട്ടു കുളിക്കാമെന്നു വിചാരിച്ചാല്‍ കുളിക്കാന്‍ പറ്റില്ല. ഡോക്ടര്‍ രോഗിയോട്, രോഗം ഭേദമായിട്ട് തന്റെയടുത്തു വന്നാല്‍ മതിയെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകും? രോഗം മാറാനാണു ഡോക്ടറെ സമീപിക്കുന്നത്. അതുപോലെ മനസ്സ് ശുദ്ധമാക്കിത്തരേണ്ടത് ഈശ്വരനാണ്. അതിനുവേണ്ടിയാണ് നാം അവിടുത്തെ ആശ്രയിക്കുന്നത്. ഈശ്വരനെ ആശ്രയിക്കുന്നതിലൂടെ മാത്രമേ മനസ്സിനെ ശുദ്ധീകരിക്കുവാന്‍ കഴിയൂ.

സ്വന്തം തെറ്റുകളെയും പരാജയങ്ങളെയും കുറിച്ചോര്‍ത്തു നാം വിലപിച്ചിരിക്കരുത്. ജീവിതമാകുന്ന വലിയ മൂലധനം ഇപ്പോഴും നമ്മുടെ മുന്‍പിലുണ്ട്. അതുകൊണ്ടു നേടാന്‍ കഴിയുന്ന വലിയ ലാഭത്തെക്കുറിച്ചു നാം ചിന്തിക്കണം. ദുഃഖങ്ങളുടെ നടുവിലും ജീവിതത്തിനു ചൈതന്യം പകരുന്നതു ശുഭാപ്തിവിശ്വാസമാണ്. ആ ശുഭാപ്തിവിശ്വാസം നാം ഒരിക്കലും കൈ വെടിയരുത്. ഒരിക്കല്‍ കുറെ ഒച്ചുകള്‍ ഇഴഞ്ഞുപോവുകയായിരുന്നു.

എതിരെ കുറെ പക്ഷികള്‍ പറന്നുവരുന്നു. പക്ഷികള്‍ ഒച്ചുകളോടു ചോദിച്ചു, ”നിങ്ങളെങ്ങോട്ടു പോവുകയാണ്?” ”ഇന്നയിടത്തൊരു കാടുണ്ട്. അവിടേക്കു പോവുകയാണ്.” അപ്പോള്‍ പക്ഷികള്‍ പറഞ്ഞു, ”ഞങ്ങള്‍ അവിടെ നിന്നാണു വരുന്നത്. ആ കാട്ടിലൊരു പഴവുമില്ല, ഒരു ഇലയുമില്ല, ആകെ ഉണങ്ങി നില്ക്കുകയാണ്. എന്തിനാണു വെറുതെ അങ്ങോട്ടു പോകുന്നത്?” ഒച്ചുകള്‍ പറഞ്ഞു, ”ഇല്ലില്ല. ഞങ്ങളവിടെ എത്തുമ്പോഴേയ്‌ക്കും അവിടുത്തെ വൃക്ഷങ്ങള്‍ തളിരിടാന്‍ തുടങ്ങും.” 

നോക്കുക. അവര്‍ ഒന്നും മുന്നില്‍ കാണുന്നില്ലെങ്കിലും ആത്മവിശ്വാസം കളയുന്നില്ല. അതുപോലെ മക്കള്‍ തളരാതെ  മുന്നോട്ടു പോകണം. ഒരു തെറ്റു ചെയ്തുപോയാല്‍ തെറ്റില്‍ പശ്ചാത്തപിക്കുക, തെറ്റ് ആവര്‍ത്തിക്കില്ലന്ന് ദൃഢനിശ്ചയം ചെയ്യുക, സത്കര്‍മ്മങ്ങള്‍ അനുഷ്ഠിക്കുക, ഈശ്വരനെ ഉപാസിക്കുക തുടങ്ങിയവ പാപം ക്ഷയിക്കാനുംശരിയായ ദിശയില്‍ മുന്നോട്ടു പോകാനും സഹായിക്കും. കൃപ നമ്മെ തീര്‍ച്ചയായും രക്ഷിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

India

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

Kerala

75-ാം പിറന്നാൾ ആഘോഷിക്കുന്ന മമ്മൂട്ടിക്ക് ആശംസകൾ നേർന്ന് ദുൽഖർ;’ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥല’മെന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ച് ദുല്‍ഖര്‍

Spiritual

അഭീഷ്ടസിദ്ദിക്കായി ശയനപ്രദക്ഷിണം ; ഈ ദിവസം നടത്തിയാൽ നാലിരട്ടി ഫലം!

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റെയിൽവേയും ആനയും തമ്മിലുള്ള ബന്ധം എന്താണ്?

സിഇഒ ആയത് ആഘോഷിക്കാൻ ജിതേന്ദ്ര മിശ്ര മദ്യപിച്ച് നൃത്തം ചെയ്തു ; വ്യാജ വീഡിയോയുമായി കോൺഗ്രസ് ; വീഡിയോ മറ്റൊരാളുടേത് , പുറത്തിറങ്ങിയത് 2025 ൽ

പ്രസവത്തെത്തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി ഡി എം ഒ

ഇറാനിലെ ഭരണത്തിന്റെ അന്ത്യമടുത്തുവെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു

റെയില്‍വേ വെയിറ്റിംഗ് റൂമില്‍നിന്ന് യാത്രക്കാരിയുടെ സ്വര്‍ണ്ണമോതിരം മോഷ്ടിച്ച അസം സ്വദേശിനി പിടിയില്‍

1.1 ലക്ഷം കോടി രൂപയുടെ പ്രതിരോധ ഇടപാടുകൾക്ക് അംഗീകാരം നൽകി കേന്ദ്രം; ഇതില്‍ 98 ശതമാനം ആയുധങ്ങളും സംഭരിക്കുക ഇന്ത്യന്‍ കമ്പനികളില്‍ നിന്ന്

12 വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കളരിഗുരുവിന് 17 വര്‍ഷം കഠിനതടവ്

ചെക്ക് കേസില്‍ വാറണ്ട് ഒഴിവായി, അപ്പീല്‍ നല്‍കാന്‍ മാണി സി കാപ്പന് ഒരു മാസത്തെ സാവകാശം

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

യു എസ് എണ്ണ-വാതക കമ്പനികള്‍ക്കെതിരെ ആക്രമണം നടത്തും : ഭീഷണി തുടർന്ന് ഇറാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.