Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

ദുഷ്ടനിഗ്രഹസ്മരണയില്‍ ദീപോത്സവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 18, 2019, 03:06 am IST
inSamskriti

പ്രാഗ്ജ്യോതിഷത്തിലെ ( അസം) രാജാവായിരുന്ന നരകാസുരനെ ശ്രീകൃഷ്ണഭഗവാന്‍ നിഗ്രഹിച്ചതിന്റെ ഓര്‍മ്മപുതുക്കത്രേ ദീപാവലി. ചെരാതുകള്‍ നിറയെ ദീപംതെളിച്ച്, മധുരംവിളമ്പി, ആഹ്ളാദത്തിമിര്‍പ്പോടെ മനുഷ്യരും ദേവകളും ക്രൂരനായ നരകാസുരന്റെ മരണം ആഘോഷിച്ചു. വനവാസം കഴിഞ്ഞ് ഭഗവാന്‍  ശ്രീരാമന്‍ അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ആഘോഷമാണെന്ന മറ്റൊരു ഐതിഹ്യവും ദീപാവലിക്കുണ്ട്. 

ഉത്തരേന്ത്യയില്‍ അഞ്ചുനാള്‍ നീളുന്ന ആഘോഷമാണ് ദീപാവലി. കാര്‍ത്തികമാസത്തിലെ പതിമൂന്നാംനാളില്‍ തുടക്കം. അന്ന് ധന്‍തേരാസ് എന്ന ധന്വന്തരി ത്രയോദശി. രണ്ടാംനാള്‍  നാരകചതുര്‍ത്ഥി. എല്ലാ വര്‍ണ ഘോഷങ്ങളോടുംകൂടി ദീപാവലി ആഘോഷിക്കുന്നത് മൂന്നാമത്തെ ദിവസമാണ്. അന്നാണ് ലക്ഷ്മീപൂജ. അതിനടുത്ത നാള്‍ ഗോവര്‍ധനപൂജ. അതുകഴിഞ്ഞ് ഉത്സവസമാപനത്തിനു  വീട്ടിലെ പെണ്‍കുട്ടികള്‍ക്കുള്ള  ഭായ്ധൂജ് പൂജ.

ഇന്ത്യയില്‍ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണം വാങ്ങുന്ന ദിവസംകൂടിയാണു ധന്‍തേരാസ്. ധന്‍തേരാസിന് ഒരുതരി പൊന്നെങ്കിലും വാങ്ങാത്തവര്‍ ഉത്തരേന്ത്യയില്‍ വിരളമായിരിക്കും. സ്വര്‍ണം മാത്രമല്ല വേണ്ടത്ര വീട്ടുപകരണങ്ങളും വാങ്ങുന്ന സുദിനം. നരകാസുരനെ ഭഗവാന്‍ കൃഷ്ണന്‍ വധിച്ചത് ആഘോഷിക്കുന്ന ദിവസമാണു നരകചതുര്‍ത്ഥി. ദീപാവലിനാളിലാകട്ടെ പ്രധാനം സര്‍വൈശ്വര്യങ്ങള്‍ക്കുമായുള്ള ലക്ഷ്മീപൂജയയ്‌ക്കാണ്. ഒപ്പം വീടൊരുക്കല്‍, രംഗോലിയിടല്‍, മധുരപലഹാരവിതരണം, പുതുവസ്ത്രങ്ങളണിയല്‍, ദീപാലങ്കാരമൊരുക്കല്‍, പടക്കം, പൂത്തിരി… ആഘോഷമേളം! 

സൂര്യോദയത്തിനു മുമ്പുള്ള എണ്ണതേച്ചു കുളിയോടെയാണ് ദീപാവലി ചടങ്ങുകള്‍ തുടങ്ങുക. എണ്ണയില്‍  കുങ്കുമവും മഞ്ഞളും ചേര്‍ത്ത് ദേഹത്ത് പുരട്ടിയാണ് കുളി.നരകാസുര നിഗ്രഹത്തിന്റെ  പ്രതീതിയില്‍ കയ്‌പുള്ള കായ്ഫലങ്ങള്‍  ചവിട്ടി ഞെരിച്ച്, രക്തവര്‍ണത്തില്‍ തിലകം ധരിച്ച ശേഷമാണ് വ്രതനിഷ്ഠകളോടെ കുളിക്കുന്നത്. 

 പ്രഭാത സ്നാനത്തിന് അന്ന് ഏറെ പ്രാധാന്യമുണ്ട്. ആ ദിവസം മഹാലക്ഷ്മി എണ്ണയിലും ഗംഗാദേവി ജലത്തിലുമുണ്ടാകും എന്നാണ് വിശ്വാസം. കുളി കഴിയുമ്പോള്‍ അപമൃത്യുവും  അകാലമൃത്യുവും അകന്നു പോകുമെന്നും വിശ്വാസമുണ്ട്. കുളിച്ചതിനു ശേഷം  ക്ഷേത്രദര്‍ശനം. അതുകഴിഞ്ഞ് കുടുംബാംഗങ്ങള്‍ക്ക് ഒപ്പമിരുന്ന് പ്രാതല്‍. വിവിധങ്ങളായ മധുരപലഹാരങ്ങള്‍ പ്രാതലിന് തയ്യാറാക്കും. 

 ഇന്ദ്രന്റെ കോപം മഹാമാരിയായി പെയ്തപ്പോള്‍ ശ്രീകൃഷ്ണ ഭഗവാന്‍ ഗോവര്‍ധനപര്‍വ്വതമുയര്‍ത്തി മനുഷ്യര്‍ക്ക് അഭയംനല്‍കിയതിന്റെ ഓര്‍മ്മപ്പെടുത്തലാണ് തൊട്ടടുത്ത നാളിലുള്ള ഗോവര്‍ധനപൂജയെന്നാണു വിശ്വാസം. അവസാന ദിവസം വീട്ടിലെ പെണ്‍കുട്ടികളുടെ ആയുരാരോഗ്യസൗഖ്യത്തിനായി സഹോദരന്മാര്‍ നടത്തുന്ന  ഭായ്ധൂജ് പൂജ നടത്തും. അതോടെ ദീപാവലി ആഘോഷത്തിനു കൊടിയിറങ്ങും.

അമാവാസിലെ ഇരുട്ടില്‍ തെളിച്ചു വെക്കുന്ന ദീപങ്ങളുടെ ആവലിക്ക് അര്‍ഥങ്ങള്‍ പലതാണ്. അജ്ഞത, സ്വാര്‍ഥത, വൈരാഗ്യം, അസൂയ, കോപം, എന്നീ തമോഗുണങ്ങളകറ്റി, മനുഷ്യമനസ്സില്‍ അറിവിന്റെ സ്നേഹത്തിന്റെ സൗഹൃദത്തിന്റെ , സമാധാനത്തിന്റെ, കാരുണ്യത്തിന്റെയെല്ലാം  വെളിച്ചം നിറയ്‌ക്കുകയാണ് ദീപാവലി. 

ദീപാവലി ദിനത്തില്‍ ഒമ്പതു തിരിയിട്ട നിലവിളക്ക് തെളിച്ച് മീനാക്ഷി പഞ്ചരത്നവും ഭവാനീ അഷ്ടകവും ജപിക്കുന്നത് അഭീഷ്ട സിദ്ധിക്ക് നല്ലതാണ്. അയല്‍സംസ്ഥാനങ്ങളോടു ചേര്‍ന്നുള്ള ജില്ലകളിലൊഴികെ കേരളത്തില്‍ ദീപാവലി വലിയ ആഘോഷമല്ലെങ്കിലും മധുരംവിളമ്പല്‍ മലയാളിക്കുമുണ്ട്.

ഭാരതത്തില്‍ മാത്രമല്ല, ഭാരതീയസംസ്‌കാരം നിലനില്‍ക്കുന്ന രാജ്യങ്ങളിലെല്ലാം ദീപാവലി കെങ്കേമമായി ആഘോഷിക്കപ്പെടുന്നു. ഭാരതീയരേക്കാള്‍ ആവേശത്തോടെയാണു നേപ്പാളി ജനത ദീപാവലിയെ വരവേല്‍ക്കുന്നത്. തിഹാര്‍ എന്ന പേരില്‍ അറിയപ്പെടുന്ന ആഘോഷം അവിടെ ദേശീയോത്സവത്തിനു സമം. മലേഷ്യ, സിംഗപ്പൂര്‍,സിംഗപ്പൂര്‍ തുടങ്ങി പല രാജ്യങ്ങളിലും ദീപാവലിക്കു പെരുമയുണ്ട്. ദേശീയ അവധിദിനമാണ് ഈ രാഷ്‌ട്രങ്ങളിലൊക്കെ ദീപാവലി നാള്‍. ന്യൂസിലാന്റില്‍ ഔദ്യോഗിക അനുമതികളോടെയാണ് ദീപാവലി മേളം നടക്കുക. ഇന്തോ ഫിജിയന്‍ സമൂഹത്തിന്റെ ആഘോഷങ്ങളില്‍ തദ്ദേശീയരും പങ്കാളികളാകുമെന്ന സവിശേഷതയുമുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.