തിരുവനന്തപുരം: വനം വകുപ്പിന്‍റെ എതിര്‍പ്പ് മറികടന്ന് ശബരിമല മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കാന്‍ ദേവസ്വം ബോര്‍ഡ് യോഗത്തില്‍ തീരുമാനം. വനം വകുപ്പുമായി ചേര്‍ന്ന് നടത്തിയ സംയുക്ത സര്‍വേയില്‍ കണ്ടെത്തിയ 94 ഏക്കറിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് രൂപ രേഖ തയ്യാറാക്കാന്‍ ഹൈക്കോടതി നിയോഗിച്ച ഹൈപവര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനമായത്.
എന്നാല്‍ ശബരിമല മാസ്റ്റര്‍ പ്ലാന് കൂടുതല്‍ ഭൂമി അനുവദിക്കാന്‍ കേന്ദ്ര വനനിയമം അനുവദിക്കുന്നില്ലെന്ന നിലപാടില്‍ ഉറച്ച് നല്‍ക്കുകയാണ് വനം വകുപ്പ്. ശബരിമലയില്‍ മാസ്റ്റര്‍ പ്ലാന്‍ അനുസരിച്ച് മാത്രമേ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്താവൂവെന്ന് സുപ്രീംകോടതി ഉത്തരവ് നിലനില്‍ക്കെയാണ് മാസ്റ്റര്‍ പ്ലാന്‍ പരിഷ്‌കരിക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.
നിലവിലെ മാസ്റ്റര്‍ പ്ലാന്‍ കര്‍ശനമായി പാലിച്ചുകൊണ്ട് അറ്റകുറ്റപ്പണി നടത്താനാണ് കോടതി അനുമതി നല്‍കിയിട്ടുളളത്. അനധികൃത നിര്‍മാണം കണ്ടെത്തിയാല്‍ പൊളിച്ച് നീക്കണമെന്നാണ് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
















