Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സെന്‍കുമാറിനെ കുടുക്കാനുള്ള നീക്കം തിരിച്ചടിച്ചു, പാര്‍ട്ടിയിലും പോലീസിലും പ്രതിഷേധം

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Feb 14, 2019, 07:15 am IST
inKerala

തൃശൂര്‍: മുന്‍ ഡിജിപി ടി.പി. സെന്‍കുമാറിനെ കുടുക്കാന്‍ സര്‍ക്കാര്‍ നടത്തിയ നീക്കം തിരിച്ചടിക്കുന്നു. പഴയ കേസുകളില്‍ ചിലത് പൊടിതട്ടിയെടുക്കാനുള്ള ശ്രമം പോലീസില്‍ കലാപക്കൊടി ഉയര്‍ത്തുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള പ്രത്യേക നിര്‍ദേശപ്രകാരമാണ് സെന്‍കുമാറിനെതിരായ നീക്കം തുടങ്ങിയത്. എന്നാലിപ്പോള്‍ ഈ നീക്കം തിരിച്ചടിയായി. 

സെന്‍കുമാര്‍ ഇന്റലിജന്‍സ് ഡിജിപി ആയിരിക്കെ പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് പൂഴ്‌ത്തിയെന്ന ആരോപണമാണ് അന്വേഷിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നിര്‍ദേശിച്ചത്.  പോലീസ് അസോസിയേഷനിലെ സിപിഎം ഫ്രാക്ഷനിലെ ചിലരായിരുന്നു പരാതിക്കാര്‍. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ മുതല്‍ പോലീസുകാര്‍ വരെ പ്രതികളായ വിവിധ കേസുകളില്‍ സ്‌പെഷല്‍ ബ്രാഞ്ച് നല്‍കിയ റിപ്പോര്‍ട്ട് ഇന്റലിജന്‍സ് മേധാവി ഫയലാക്കാതെ മുക്കിയെന്നാണ് പരാതിക്കാര്‍ പറയുന്നത്. 2013ലാണ് സംഭവം. തൃശൂര്‍ റേഞ്ച് ഐജിയുടെ മേല്‍നോട്ടത്തില്‍ റൂറല്‍ ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. 

 എന്നാല്‍ അന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ ഫയലുകള്‍ കൂടുതല്‍ അന്വേഷണത്തിനായി സെന്‍കുമാര്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറിയതായി വ്യക്തമായിട്ടുണ്ട്. ഇതോടെ സെന്‍കുമാറിനെ പൂട്ടാനുള്ള നീക്കം പാളി. മാത്രമല്ല സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടുകളില്‍ തുടരന്വേഷണം ഊര്‍ജിതമായതോടെ സിപിഎമ്മിന് വേണ്ടപ്പെട്ട പല പോലീസുദ്യോഗസ്ഥരും പ്രതികളാകുമെന്ന നിലയിലായി. ഇതോടെ പാര്‍ട്ടിയിലും പോലീസിലും കേസന്വേഷണം മതിയാക്കണമെന്ന സമ്മര്‍ദമുയരുകയാണ്. ഡിവൈഎസ്പിമാര്‍ മുതല്‍ സാദാ പോലീസുകാര്‍ വരെ പ്രതിസ്ഥാനത്ത് വരുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് സ്‌പെഷല്‍ ബ്രാഞ്ച് സമര്‍പ്പിച്ചിട്ടുള്ളത്.  ആരോപണവിധേയരായ ഉദ്യോഗസ്ഥര്‍ മന്ത്രി എ.സി. മൊയ്തീനെ നേരില്‍ക്കണ്ട്  അന്വേഷണം നിര്‍ത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.  സെന്‍കുമാറിന് നല്‍കിയ ഫയലിലെ ആരോപണവിധേയരാണ് തിങ്കളാഴ്ച തൃശൂരിലെ പൊലീസ് ആസ്ഥാനത്ത് ഇദ്ദേഹവുമായി സംസാരിച്ചത്. 

 യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് എംഎല്‍എ ആയിരുന്ന കോണ്‍ഗ്രസ് നേതാവ് അന്നത്തെ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ സ്വാധീനിച്ച് അന്വേഷണം അട്ടിമറിക്കുകയായിരുന്നുവെന്നാണ് വിവരം. സിപിഐയുടെ ഒരു പ്രാദേശിക നേതാവും അന്വേഷണം അട്ടിമറിക്കാന്‍ കൂട്ടുനിന്നു. ഇതിനായി ചിലര്‍ക്ക് പണം നല്‍കിയെന്നും ആരോപണ വിധേയരായ പോലീസുകാരോടടുത്ത വൃത്തങ്ങള്‍ പറയുന്നു. 

അതിഗുരുതരമായ ആരോപണങ്ങളാണ് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ടിലുള്ളത്. പോലീസുകാരും മണല്‍ മാഫിയയുമായുള്ള ബന്ധം, ബലാല്‍സംഗക്കേസ് ഒതുക്കാന്‍ സഹായിച്ചത്, സമന്‍സ് നല്‍കാന്‍ പോയ വീട്ടില്‍ വീട്ടമ്മയെ കയറിപ്പിടിച്ചത് തുടങ്ങി ഗുരുതരമായ നിരവധി കേസുകളാണ് റിപ്പോര്‍ട്ടിലുള്ളത്. പൂഴ്‌ത്തിയ ഫയല്‍ വീണ്ടും അന്വേഷിച്ചാല്‍ പ്രതിക്കൂട്ടിലാവുക സര്‍വീസിലുള്ള പല പ്രമുഖരുമാണ്. ഇതാണ് അന്വേഷണം തടയാനുള്ള നീക്കത്തിന് പിന്നിലെന്ന് പറയുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് നല്‍കിയ നിര്‍ദേശമായതിനാല്‍ അന്വേഷണം നിര്‍ത്തണമെങ്കില്‍ മുഖ്യമന്ത്രി തന്നെ പറയണമെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പുഴ റീലുകളിലൂടെ വൈറല്‍; ടി.കെ. നഗറില്‍ മുന്നറിയിപ്പ് ബോര്‍ഡുകളില്ല: പ്രദേശവാസികളുടെ വാക്കുകളും അവഗണിച്ചു

Kerala

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

Kerala

സെപ്റ്റംബർ 28 മുതൽ 30 വരെ ബാങ്ക് പണിമുടക്ക്: ഇടപാടുകൾ മുൻകൂട്ടി തീർക്കാൻ എസ്‌ബിഐ നിർദേശം

Kerala

എല്‍എന്‍ജി പൈപ്പ് ലൈന്‍ യാഥാര്‍ത്ഥ്യത്തിലേക്ക്; ഐഒസി അംഗീകാരം, 2448.7 കോടിയുടെ പദ്ധതി കൊച്ചി പ്ലാന്റിന് കുതിപ്പേകും

Sports

പിറന്നാള്‍ ദിനത്തില്‍ ഹിമാന്‍ഷുവിന്റെ ഇരട്ട വെള്ളിത്തിളക്കം

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: സുചിക തരിയാല്‍ വെങ്കലത്തില്‍ ഒതുങ്ങി; വിനയായ വിചിത്ര നിയമം

ആദ്യ സ്വര്‍ണം തേടി ഹര്‍മന്‍പ്രീതും സംഘവും; വനിതാ ഏഷ്യന്‍ ഗെയിംസ് ക്രിക്കറ്റില്‍ ഇന്ന് ഭാരതം-ശ്രീലങ്ക സ്വര്‍ണമെഡല്‍ പോരാട്ടം

ഇറ്റലിയിലെ സ്‌കൂളുകളില്‍ ബുര്‍ഖയും നിഖാബും വിലക്കാന്‍ കാരണം എന്ത്? ഈ പദ്ധതികൊണ്ട് മെലോണി ഉദ്ദേശിക്കുന്നത്

കേരളത്തില്‍ വീണ്ടും മിന്നല്‍ പ്രളയ സാധ്യത; ജാഗ്രത പാലിക്കണം, 25 വരെയുള്ള ദിവസങ്ങളിൽ മഴയ്‌ക്ക് സാധ്യത

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.