Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹീറോസ് സൂപ്പര്‍

ബി. ശ്രീഹരിbyബി. ശ്രീഹരി
Feb 10, 2019, 04:30 am IST
inSports

കൊച്ചി: കൊച്ചിയും കോഴിക്കോടും നേര്‍ക്കുനേര്‍വന്ന പ്രോ വോളി ലീഗിലെ നാട്ടങ്കത്തില്‍  ചെമ്പടയ്‌ക്ക് മിന്നുന്ന ജയം. സര്‍വ മേഖലയിലും മികച്ചുനിന്ന കാലിക്കട്ട് ഹീറോസ് കൊച്ചി ബ്ലൂ സ്‌പൈക്കേഴ്‌സിനെ തുടര്‍ച്ചയായ അഞ്ച്് സെറ്റിലും കീഴ്‌പ്പെടുത്തി സമ്പൂര്‍ണ വിജയം ആഘോഷിച്ചു. ലീഗില്‍ ഇതാദ്യമായാണ് ഒരു ടീം അഞ്ചു സെറ്റും നേടി വിജയിക്കുന്നത്.

ഹീറോസിന് ബോണസ് പോയിന്റടക്കം മൂന്ന് പോയിന്റ് ലഭിച്ചു.  സ്‌കോര്‍: 15-11 , 15-9, 15-14, 15-13, 15-10 . . ആദ്യ സെറ്റിന്റെ ആദ്യ പകുതി ശ്രദ്ധയോടെ കളച്ചു ഇരു ടീമുകളും. കോഗോ താരത്തിന്റെ മികച്ച പ്രതിരോധം തുണയായപ്പോള്‍ ഇടവേളയ്‌ക്ക് പിരിയുമുമ്പ് ഹീറോസിന് 8-4ന്റെ നിര്‍ണായക ലീഡ്. പോയിന്റുകള്‍ വാരിക്കൂട്ടി മുന്നോട്ടുകുതിച്ച ഹീറോസിനെ പലപ്പോഴും തടഞ്ഞുനിര്‍ത്തി ഡേവിഡ് ലീയുടെയും പ്രഭാകരന്റെയും മിന്നുന്ന ഫോം. കോഴിക്കോട്ട് നിന്നും കൊച്ചിയുടെ അങ്കതട്ടില്‍ ഹീറോസിന്റെ കളികാണാനെത്തിയ ചെമ്പടയെ സാക്ഷിയാക്കി ആദ്യസെറ്റ് ഹീറോസ്‌ന് സ്വന്തം. 

രണ്ടാം സെറ്റിന്റെ തുടക്കത്തില്‍ ഹീറോസ് നടത്തിയത് അവിശ്വസനീയ കുതിപ്പ്. നായകന്‍ ജെറോം വിനീത് പലപ്പോഴും അതിര്‍കോര്‍ട്ടില്‍ ആഞ്ഞടിച്ചപ്പോള്‍ ഹീറോസിന് 5-0ത്തിന്റെ മിന്നുന്ന ലീഡും സ്വന്തം. ആദ്യ മത്സരത്തിലെ ഹീറോ അജിത് ലാല്‍ ഇടയ്‌ക്കിടെ തൊടുത്ത  കനത്ത സ്മാഷുകള്‍ ഗ്യാലറിയെ ഇളക്കിമറിച്ചു. ആദ്യ മത്സരങ്ങളില്‍നിന്നും വ്യത്യസ്തമായി ഉക്രപാണ്ഡ്യനും സംഘവും തീര്‍ത്തും നിറംമങ്ങിയ രണ്ടാം സെറ്റ് ഹീറോസ് സ്വന്തമാക്കിയത് 15-9ന്. ആദ്യ രണ്ട് സെറ്റും സ്വന്തമാക്കിയ ഹീറോസ് മത്സരത്തില്‍ 20ത്തിന് മുന്നിലും. 

നിര്‍ണായകമായ മൂന്നാം സെറ്റിന്റെ തുടക്കവും കാലിക്കട്ട് ആഘോഷമാക്കി. നായകന്‍ ജെറോം വിനീത് ഉഗ്രരൂപം പൂണ്ട സെറ്റിന്റെ തുടക്കം ഹീറോസിന് സമ്മാനിച്ചത് 4-0ത്തിന്റെ ലീഡ്. മറുവശത്ത് അറ്റാക്കര്‍ പ്രഭാകരന്‍ ഇടയ്‌ക്കിടെ നടത്തിയ തിളക്കമാര്‍ന്ന മുന്നേറ്റങ്ങള്‍ കൊച്ചിയെ കളിയില്‍ പിടിച്ചുനിര്‍ത്തി. ആദ്യ രണ്ട് സെറ്റിലും തീര്‍ത്തും നിറമങ്ങിയ ഡേവിഡ് ലീ മൂന്നാം സെറ്റില്‍ കഴുകനെന്നപോല്‍ ആര്‍ത്തിരമ്പിയപ്പോള്‍ രാജീവ് ഗാന്ധി സ്‌റ്റേഡിയം സാക്ഷിയായത് കടുത്ത പോരാട്ടത്തിന്. സെറ്റിന്റെ അവസാന നിമിഷങ്ങളില്‍ വിജയത്തിനായി വീര്യത്തോടെ പോരാടിയെങ്കിലും ചെമ്പടയുടെ മെയ്‌കരുത്തിന് മുന്നില്‍ തലത്താഴ്‌ത്തി. 

 മത്സരത്തിലാദ്യമായി നാലാം സെറ്റില്‍ തുടക്കം മുതലേ പോരാടിയ കൊച്ചി നീണ്ട റാലികള്‍ തീര്‍ത്തു. ചില മികച്ച നിമിഷങ്ങള്‍ സൃഷ്ടിച്ച് പ്രതീക്ഷ നല്‍കിയെങ്കിലും സെറ്റിന്റെ അവസാന സമയങ്ങളില്‍ കൊച്ചി ടീം വീണ്ടും കളി മറന്നതോടെ തുടര്‍ച്ചയായ നാലാം സെറ്റ് കൈപ്പിടിയിലാക്കി ഹീറോസ്.  

 നാലാം സെറ്റിലെന്നപ്പോലെ അവസാന സെറ്റിലും ഇരുടീമും കരുത്തുകാട്ടി. മാനം കാക്കാനിറങ്ങിയ കൊച്ചിയുടെ നായകന്മാര്‍ക്ക് അഞ്ചാം സെറ്റിന്റെ അവസാന നിമിഷങ്ങളില്‍ അടിതെറ്റിയപ്പോള്‍ ഹീറോസിന്റെ വിജയം സമ്പൂര്‍ണ്ണം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ ആ ഒറ്റക്കുത്ത് ഫസീലയുടെ ഹൃദയം തുളഞ്ഞു കയറി , എന്റെ മക്കളെ ഞാൻ തന്നെ അനാഥമാക്കി ‘

Kerala

എറണാകുളത്ത് സ്ഥിരമായി മയക്കുമരുന്ന് വിൽപ്പന നടത്തിയ നൗഫലും , കൂട്ടാളി സഫീറും പിടിയിൽ : കണ്ടെത്തിയത് രാസലഹരി

പുതിയ ചെമ്മീന്‍ ഇനങ്ങളായ ആല്‍ഫിയസ് ഹരി, ആല്‍ഫിയസ് വെമ്പനാടി. ഡോ. ദീപക് ജോസ്, ഡോ. സമീറ ഷംസുദ്ദീന്‍, ഡോ. അക്ഷയ് ഉണ്ണികൃഷ്ണന്‍, കൈമകുളങ്ങര വിഷ്ണു
Kerala

കൊച്ചി കായലില്‍ പുതിയ രണ്ട് തോക്ക് ചെമ്മീന്‍ ഇനങ്ങളെ കണ്ടെത്തി

Kerala

കേരള സര്‍വകലാശാലയുടെ പേരില്‍ വ്യാജ വെബ്സൈറ്റിലൂടെ പണം തട്ടിപ്പ്; വഞ്ചിതരാകരുതെന്ന് വൈസ് ചാന്‍സലറുടെ മുന്നറിയിപ്പ്

Kerala

ശ്രീഹരിയെ പുറത്താക്കിയെന്ന് കെഎസ് യു ; സഹപാഠികളുടെയും അധ്യാപകരുടെയും മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ വിറ്റത് പണം വാങ്ങി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കോട്ടയം മെഡിക്കൽ കോളേജിന്റെ ഗുരുതര പിഴവ്!; ഒരു വയസ് പ്രായമുള്ള കുട്ടിയുടെ ശരീരത്തിൽ നിന്ന് സൂചി കണ്ടെത്തി

‘കഥയ്‌ക്കൊപ്പം ഉറച്ചുനിൽക്കുന്നു, ഓപ്പറേഷൻ ത്രാൾ’ ഒരു രാഷ്‌ട്രീയ പ്രചാരണ സിനിമയല്ല’; വിവാദത്തിന് പ്രതികരണവുമായി ടീം

സ്വർണ വിലയില്‍ ഇന്നും വർധനവ് !

അന്തരിച്ച പ്രശസ്ത കവി അനിൽ പനച്ചൂരാന്റെ മകൾ മൈത്രേയി പനച്ചൂരാന് കേരള സർവകലാശാലയിൽ മൂന്നാം റാങ്ക്

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.