Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

മനോനിയന്ത്രണം ശീലിക്കുക

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2019, 03:35 am IST
inSamskriti

മക്കളെ, 

ചെറുപ്പം മുതല്‍ സ്വന്തം വികാരവിചാരങ്ങളെ നിയന്ത്രിക്കാന്‍ ശീലിച്ചവരാണ് പില്‍ക്കാലത്ത് വിവിധ രംഗങ്ങളില്‍ വ്യക്തിമുദ്ര പതിപ്പിക്കുന്നത്. എങ്ങനെയാണ് ദുര്‍വിചാരങ്ങളും ദുരാഗ്രഹങ്ങളും നമ്മളെ കീഴ്‌പ്പെടുത്തുന്നത്? ദുര്‍വികാരങ്ങള്‍ പൊടുന്നനെ വളരുകയല്ല ചെയ്യുന്നത്. ആദ്യം ഒരു ചിന്ത വരുന്നു. തുടര്‍ന്ന് അത്തരം ചിന്തകളുടെ തുടര്‍പ്രവാഹമുണ്ടാകുന്നു. ക്രമേണ അതു ശക്തമായ ആഗ്രഹമായും വികാരമായും പരിണമിച്ച് മനസ്സിനെ ഗ്രസിക്കുന്നു. മരം വെട്ടുന്നയാള്‍ കോടാലികൊണ്ട് ആദ്യം ഒരിടത്തു വെട്ടുന്നു. പിന്നീട് അതേ മുറിവില്‍ വീണ്ടും വീണ്ടും വെട്ടുന്നു. ഇതുപോലെ തന്നെയാണ് ദുര്‍വിചാരങ്ങള്‍ മനസ്സില്‍ ആഴത്തില്‍ പതിയുന്നത്. എന്നാല്‍ തുടക്കത്തിലേ

ചിന്തയെത്തന്നെ നീക്കം ചെയ്യാന്‍ സാധിച്ചാല്‍ ഇത്തരം വികാരങ്ങളെ നമുക്ക് വേഗം കീഴ്‌പ്പെടുത്താം. കാട്ടുതീ തുടക്കത്തില്‍ത്തന്നെ കണ്ടെത്തിയാല്‍ അതെളുപ്പം അണയ്‌ക്കാന്‍ കഴിയും. വൈകിപ്പോയാല്‍ പ്രയാസകരമാണ്. അതുപോലെയാണ് ചീത്തവികാരങ്ങളുടെയും ആഗ്രഹങ്ങളുടെയും കാര്യം. അവയെ ജയിക്കാന്‍ നമ്മുടെയുള്ളില്‍ ബോധത്തെ കൊണ്ടുവരണം. ബോധമെന്നാല്‍ വിവേകത്തോടുകൂടിയ ജാഗ്രതയാണ്.      

ഒരു പ്രഷര്‍രോഗിയുടെ ഉദാഹരണം എടുക്കാം. ആരെങ്കിലും വറുത്തപലഹാരങ്ങള്‍ അയാള്‍ക്ക് നേരെ നീട്ടിയാല്‍ എന്തായിരിക്കും ആദ്യം അയാളുടെ മനസ്സില്‍ തോന്നുക. ‘ഹാ, എന്തൊരു മണം. കഴിക്കാന്‍ നല്ല രുചിയുണ്ടാവും.’ ആദ്യനിമിഷത്തില്‍ തന്നെ ഇങ്ങനെയൊക്കെയുള്ള ചിന്തകള്‍ വരാതെ നോക്കാന്‍ എളുപ്പമല്ല. എന്നാല്‍ അടുത്ത നിമിഷം അയാള്‍ക്ക് തന്റെ രോഗത്തെക്കുറിച്ചുള്ള ഓര്‍മ്മ വരുന്നു. ‘ഇത് ഞാനിപ്പോള്‍ കഴിച്ചാല്‍ പ്രഷര്‍ കൂടി തലകറങ്ങിവീണെന്നു വരാം. തലച്ചോറിലെ വല്ല ഞരമ്പും പൊട്ടിയെന്നു വരാം. ഒരുവശം തളര്‍ന്നുകിടന്നു പോയെന്നു വരാം.’    ഇതൊക്കെ ഓര്‍ക്കുമ്പോള്‍ ആ പലഹാരം തിന്നാനുള്ള കൊതി അയാള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നു. ഇഷ്ടഭക്ഷണം കഴിക്കണമെന്നുള്ള സങ്കല്പം വിവേകംകൊണ്ട് മാറ്റുന്നു. 

ഒരു ചിന്ത ആഗ്രഹമായും വികാരമായും വളര്‍ന്നു കഴിഞ്ഞാല്‍ പിന്നെ അതിനെ നിയന്ത്രിക്കാന്‍ വലിയ പ്രയാസമാണ്. ഒരു വാഹനം സ്പീഡ് എടുത്തു കഴിഞ്ഞാല്‍ അതിനെ ഉടന്‍ നിര്‍ത്താനാവില്ല. എന്നാല്‍ അതിനുമുമ്പാണെങ്കില്‍ എളുപ്പം സാധിക്കും. 

ഒരാള്‍ തന്റെ ഏറ്റവും അടുത്ത കൂട്ടുകാരനെ കാണാനായി അയാളുടെ വീട്ടില്‍ പോയി. കൂട്ടുകാരന്‍ വീട്ടിലില്ലായിരുന്നു. ആ വീട്ടിലെ നിത്യസന്ദര്‍ശകനായതുകൊണ്ട് കൂട്ടുകാരന്റെ ഭാര്യ അയാളെ വീട്ടിനകത്തു കയറ്റിയിരുത്തി. കൂട്ടുകാരന്‍ വരുന്നതും കാത്ത് അയാള്‍ അവിടെയിരുന്നു. ആ സമയത്ത് കൂട്ടുകാരന്റെ ഭാര്യ കുളികഴിഞ്ഞ് ഈറന്‍ തുണിയുടുത്ത്  കുളിമുറിയില്‍നിന്നും പുറത്തേയ്‌ക്കു വന്നു.  പെട്ടെന്ന് അയാളുടെ ശ്രദ്ധ കൂട്ടുകാരന്റെ ഭാര്യയില്‍ പതിഞ്ഞു. അവരോട് അതിയായ ആകര്‍ഷണം തോന്നി. വികാരം അടക്കുക പ്രയാസമായി അനുഭവപ്പെട്ടു. എന്നാല്‍ അതേസമയം അയാളുടെ വിവേകബുദ്ധി അയാളെ ഉപദേശിച്ചു, ‘നിന്റെ ഉറ്റ സുഹൃത്തിന്റെ ഭാര്യയാണ് ഈ സ്ത്രീ. ഇപ്പോള്‍ തെറ്റു ചെയ്താല്‍ അത് കൂട്ടുകാരനോടു ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാകും. രണ്ടു പേരുടെയും കുടുംബങ്ങള്‍ ഇക്കാരണംകൊണ്ട് തകര്‍ന്നുപോയെന്നുവരാം. അതുകൊണ്ട് എത്ര പ്രയാസപ്പെട്ടാണെങ്കിലും മനസ്സിനെ നിയന്ത്രിക്കുകതന്നെ ചെയ്യൂ.’ അങ്ങനെ ബോധം ഉണര്‍ന്നതോടെ അയാള്‍ക്ക് മനസ്സിനെ നിയന്ത്രിക്കാനുള്ള ശക്തി ലഭിച്ചു. 

ഇതുകൊണ്ടാണ് ബോധം വളര്‍ത്തിയെടുക്കണമെന്ന് അമ്മ എപ്പോഴും പറയുന്നത്. ഒരു കെട്ടിടത്തില്‍ അഗ്‌നിബാധയുണ്ടായെന്നിരിക്കട്ടെ. അതില്‍ ഫയര്‍ അലാറം ഉണ്ടെങ്കില്‍, അതില്‍ പുക തട്ടിയാലുടനെ അലാറം അടിക്കും, അഗ്‌നിശമനസേന ഉടനെ എത്തുകയുംചെയ്യും. ഇത്തരത്തിലുള്ള അലാറം ഉപയോഗിക്കുന്നതിലൂടെ അഗ്‌നിബാധ മൂലമുണ്ടാകുന്ന നാശനഷ്ടങ്ങള്‍ ഒഴിവാക്കാന്‍ കഴിയുന്നു. അതുപോലെ വിവേകം അല്പമെങ്കിലും മനസ്സിലുണ്ടെങ്കില്‍ തെറ്റായ ചിന്തകള്‍ ഉദിക്കുമ്പോള്‍ത്തന്നെ അവയെ തിരിച്ചറിഞ്ഞ് ഉന്മൂലനം ചെയ്യാന്‍ കഴിയും. 

ഇന്നു നമ്മുടെ മനസ്സ് നമ്മുടെ കൈയിലല്ല. അത് ഒരു പഴയ വണ്ടി പോലെയാണ്. ബ്രേക്കിട്ടാലും,  ഇടിച്ചിട്ടേ നില്‍ക്കുകയുള്ളൂ. ടിവി കാണുന്നയാള്‍ കൈയിലെ റിമോട്ട് കണ്ട്രോള്‍ ഉപയോഗിച്ച് ടിവി ചാനലുകളെ നിയന്ത്രിക്കുന്നതുപോലെ, നമ്മുടെ മനസ്സിന്റെ നിയന്ത്രണവും നമ്മുടെ കൈയില്‍ കൊണ്ടുവരണം. അതിനു നിരന്തരപ്രയത്‌നം ആവശ്യമാണ്. 

ദുശ്ചിന്തകളെ തുടക്കത്തില്‍ത്തന്നെ നിയന്ത്രിക്കുവാന്‍ സാധിക്കണമെങ്കില്‍ അതിനുതക്ക ആദ്ധ്യാത്മികസാധനകള്‍ നേരത്തെതന്നെ തുടങ്ങിയിരിക്കണം. പൂര്‍വ്വസംസ്‌കാരത്തില്‍ നിന്നാണ് ആഗ്രഹങ്ങളും വികാരങ്ങളുമൊക്കെ ഉണ്ടാകുന്നതെന്നതിനാല്‍ നല്ല സംസ്‌കാരം വളര്‍ത്തിയെടുക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം നമ്മുടെ ഭാഗത്തുനിന്നുണ്ടാകണം. ഉപ്പുവെള്ളത്തില്‍ തുടര്‍ച്ചയായി ശുദ്ധജലം ഒഴിച്ചുകൊണ്ടിരുന്നാല്‍ ഉപ്പിന്റെ കാഠിന്യം കുറയുന്നതുപോലെ അനുകൂല സംസ്‌കാരം വളര്‍ത്തി ചീത്തസംസ്‌കാരത്തെ ജയിക്കുക. നല്ല സംസര്‍ഗ്ഗവും ആദ്ധ്യാത്മികചിന്തകളും അതിനു സഹായിക്കും. ജാഗ്രതയോടെ പ്രവര്‍ത്തിച്ചാല്‍ ഏതു വിപരീതചിന്തയെയും അമര്‍ത്തുംവിധം നമ്മളിലെ ബോധം ശക്തിപ്രാപിക്കും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

Astrology

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

സൗദി അറേബ്യയിൽ ഐസ്ക്രീം കടകൾക്ക് പുതിയ ഭക്ഷ്യസുരക്ഷാ ചട്ടങ്ങൾ ബാധകമാക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.