Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അവര്‍ക്ക് വേണ്ടത് സഹായമോ അതോ മുടിയോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2019, 03:40 am IST
in Vicharam

പെണ്‍കുട്ടികള്‍ക്ക് നീണ്ടമുടി അഴകാണ്. മലയാളിയുടെ സൗന്ദര്യ സങ്കല്‍പത്തില്‍ മുടിക്ക് പ്രത്യേക സ്ഥാനമുണ്ടുതാനും. ശാലീനതയുടെ ഭാഗമാണത്. നീണ്ടിരുണ്ട് ഇടതൂര്‍ന്ന കാര്‍കൂന്തല്‍ കവികളുടെ സൗന്ദര്യ വര്‍ണനകളില്‍ നിറഞ്ഞു നിന്നിരുന്നു. എന്നാല്‍ അടുത്ത കാലത്ത് തുടങ്ങിയ ട്രെന്‍ഡാണ് മുടി മുറിക്കലും പിന്നെ സ്‌ട്രെയ്റ്റ് ചെയ്യലും. പിന്നെപ്പിന്നെ ‘കേശദാനം’ വന്നു. നീളത്തിലുള്ള മുടി മുറിച്ച് ക്യാന്‍സര്‍ രോഗികള്‍ക്ക് ദാനം ചെയ്യുന്നു എന്ന പേരില്‍ വാര്‍ത്താമാധ്യമങ്ങള്‍ നിറഞ്ഞുനില്‍ക്കുകയാണ് പുതുതലമുറയിലെ യുവതികളില്‍ പലരും. സ്‌കൂളുകളും കോളേജുകളും കേന്ദ്രീകരിച്ച് പെണ്‍കുട്ടികളുടെ മുടി മുറിച്ച് ശേഖരിച്ച് വിഗ് ഉണ്ടാക്കി ക്യാന്‍സര്‍ രോഗികള്‍ക്ക് നല്‍കുന്നുവെന്നാണ് പ്രചാരണം. സെലിബ്രിറ്റി വനിതകള്‍ കേശദാനം ചെയ്താല്‍ വാര്‍ത്താപ്രാധാന്യം ഏറും. പ്രശസ്തിക്കുവേണ്ടി മാത്രമാണ് ഇത്തരത്തിലുള്ള പ്രവൃത്തി. ഇവ ക്യാന്‍സര്‍ രോഗികളില്‍ എത്തുന്നുണ്ടോ, ഉണ്ടെങ്കില്‍ അത് സൗജന്യമായാണോ? ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അന്വേഷിച്ചിട്ടുണ്ടോ?

നീളം കുറഞ്ഞ മുടിയോടുള്ള ഭ്രമം വര്‍ദ്ധിച്ചതോടെ, അത് മുതലെടുക്കാനായി ചില ഏജന്‍സികള്‍ കച്ചവട താല്‍പ്പര്യത്തോടെ, എത്തിയതാണ് ക്യാന്‍സര്‍ രോഗികള്‍ക്കായി കേശദാനം എന്നതില്‍ തട്ടിപ്പ് കടന്നുകൂടിയത്. ക്യാന്‍സര്‍ രോഗകള്‍ക്കായി കേശദാനം എന്ന പേരില്‍ സഹായിക്കാനുള്ള സംരംഭത്തെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ, ഓരോ ക്യാന്‍സര്‍ രോഗിയും കഷ്ടപ്പെടുന്നത്, മുടി ഇല്ലാഞ്ഞിട്ടല്ലെന്ന് ആര്‍ക്കാണറിയാത്തത്. അവര്‍ക്ക് ആവശ്യം മരുന്നും സന്തോഷവും സമാധാനവും ജീവിതത്തിലേയ്‌ക്ക് മടങ്ങിയെത്തുമെന്ന പ്രതീക്ഷയുമാണ്. നൂറില്‍ ഒരുശതമാനം മാത്രമാണ് ക്യാന്‍സര്‍ ചികിത്സയുടെ ഭാഗമായി മുടി നഷ്ടപ്പെട്ടുവെന്ന് കരുതി സങ്കടപ്പെട്ട് വിഗ് തിരഞ്ഞെടുക്കുന്നത്. പല വിദേശ രാജ്യങ്ങളിലും ക്യാന്‍സര്‍ ചികിത്സയില്‍ മുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് സൗജന്യമായി വിഗ് ഉണ്ടാക്കി നല്‍കുന്ന സംഘടനകളുണ്ട്. ഇന്ത്യയില്‍ അത്തരത്തിലുള്ള ഒരു സംഘടന ഉള്ളതായി കേട്ടിട്ടില്ല.  

ക്യാന്‍സര്‍ രോഗികളെ സഹായിക്കണമെന്ന് മനസ്സുള്ളവര്‍ ചെയ്യേണ്ടത് ഒരു നേരത്തെ മരുന്ന് വാങ്ങാനുള്ള പണം നല്‍കുകയാണ്. ഇപ്പറയുന്നവരില്‍ എത്രപേര്‍ അത്തരം സഹായം നല്‍കിയിട്ടുണ്ട്? ആയിരത്തില്‍ ഒന്ന് മാത്രമായിരിക്കും. 

കീമോതെറാപ്പി ചെയ്യുന്ന സമയത്ത് മാത്രമാണ് മുടികൊഴിച്ചില്‍ ഉണ്ടാകുന്നത്. ഇതിനുശേഷം മുടി വളരുകയും ചെയ്യും. പുരുഷന്മാര്‍ തൊപ്പിയും സ്ത്രീകള്‍ കറുത്ത തുണിയുമാണ് ഇക്കാലയളവില്‍ ഉപയോഗിക്കാറ്. ഏകദേശം 30 മുതല്‍ 40 സെന്റീമീറ്റര്‍ വരെ നീളമുള്ള മുടി ഉപയോഗിച്ച് മാത്രമേ വിഗ്ഗ് ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്. അതില്‍ താഴെ നീളമുള്ളവ പ്രച്ഛന്നവേഷത്തിനൊക്കെ വിഗ് ഉണ്ടാക്കുന്നതിനായി മാറ്റുകയാണ് പതിവ്. നീളംകുറഞ്ഞ മുടി ദാനം ചെയ്താല്‍ ഫലത്തില്‍ അത് പാഴായി പോകുകയാണ്.  

ദിനംപ്രതി വില വര്‍ദ്ധിക്കുന്ന മരുന്നുകള്‍ക്ക് പുറമേ, കീമോതെറാപ്പി കഴിഞ്ഞ് മുടി നഷ്ടപ്പെട്ടവര്‍ 20,000 മുതല്‍ 30,000 രൂപ വരെ വില നല്‍കിയാണ് വിഗ്ഗ് വാങ്ങേണ്ടത്. അതായത് നിങ്ങള്‍ ദാനമായി നല്‍കുന്ന മുടി ഇവരുടെ കൈകളില്‍ എത്താന്‍ അവര്‍ മുടക്കേണ്ട തുകയാണിതെന്ന് ഓര്‍ക്കണം. ഒറിജിനല്‍ മുടിയെങ്കില്‍ കൂടുതല്‍ വിലയും  മുടിപോലെ തോന്നുന്ന മറ്റ് പദാര്‍ത്ഥങ്ങള്‍ കൊണ്ടുള്ള വിഗ്ഗെങ്കില്‍ കുറഞ്ഞവിലയുമാണ് കണക്ക്. ലക്ഷങ്ങള്‍ ചികിത്സയ്‌ക്കായി ചെലവഴിക്കുന്നതിനിടയ്‌ക്ക്, ഇത്രയും രൂപ വിഗ്ഗ് വാങ്ങി വെറുതെ കളയാന്‍ ആരും തയ്യാറാകില്ല. ഇക്കഴിഞ്ഞ ഫെബ്രുവരി 4ന് ലോക ക്യാന്‍സര്‍ ദിനത്തില്‍ ഹെയര്‍ ഫോര്‍ ക്യാന്‍സര്‍ പേഷ്യന്റ്‌സ് എന്ന ടൈറ്റലില്‍ സമൂഹമാധ്യമങ്ങളില്‍ വന്ന ചിത്രങ്ങള്‍ക്കു പരിധിയില്ലായിരുന്നു. ചിലര്‍ ഇതിന്റെ ദൂഷ്യവശങ്ങളെക്കുറിച്ചും വാതോരാതെ സംസാരിച്ചു. 

ക്യാന്‍സര്‍ രോഗികളുടെയെണ്ണം ദൈനംദിനം വര്‍ദ്ധിച്ചുവരുന്ന നാടാണു നമ്മുടേത്. അതിനൊപ്പം, കേശദാനത്തിലൂടെ മുടി സ്വീകരിക്കുന്ന ഏജന്‍സികളുടെ എണ്ണവും കൂടിവരുന്നു. ഇക്കൂട്ടര്‍ക്കു വന്‍ ലാഭം ഉണ്ടാക്കിക്കൊടുക്കുക മാത്രമാണ് ഓരോ ദാതാവും ചെയ്യുന്നത്. ഇങ്ങനെ ലഭിക്കുന്നവയില്‍ വലിയൊരു ശതമാനവും ഹെയര്‍ സ്‌റ്റൈല്‍ സെറ്റ് ചെയ്ത് ഫാന്‍സി സ്റ്റോറുകളില്‍ വില്‍പ്പനയ്‌ക്ക് എത്തിക്കുന്നവരുമുണ്ട്. നമ്മള്‍ ദാനം ചെയ്യുന്നത് അര്‍ഹമായ കരങ്ങളില്‍ എത്തുന്നുണ്ടോയെന്ന് ചിന്തിക്കേണ്ട ബാധ്യതകൂടി നമുക്കില്ലേ?  

ദൃശ്യ ഉത്തമന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

Kerala

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

Entertainment

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

Kerala

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്, ഭാഗ്യവാനെ തെരയുന്നു

India

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

പുതിയ വാര്‍ത്തകള്‍

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

പൗരത്വം: നാടുകടത്തിയവരെ തിരികെ കൊണ്ടുവന്ന് വീണ്ടും പരിശോധിക്കുമെന്ന് കേന്ദ്രം കോടതിയിൽ

ബ്രെസ്റ്റ് കാൻസർ സെക്കന്റ് സ്റ്റേജ്, ദുബായിൽ വെച്ചുള്ള ചെക്കപ്പിൽ കണ്ടെത്തി, ഇനിയെങ്കിലും പേക്കൂത്ത് നിർത്തൂ

അമേരിക്കൻ ആഭ്യന്തരമന്ത്രിയും ഭാര്യയും നാലു ദിവസത്തേക്ക് ഭാരതത്തിലെത്തി; പ്രധാനമന്ത്രി മോദിയെ കാണും

ചൈനയിലെ കൽക്കരി ഖനിയിൽ സ്‌ഫോടനം, 82 പേർ കൊല്ലപ്പെട്ടു, കാണാതയവർക്കായി തിരച്ചിൽ തുടരുന്നു

നാലുവർഷത്തിനുള്ളിൽ 13 ലക്ഷത്തിലേറെ പേർക്ക് കേന്ദ്ര മന്ത്രാലയങ്ങൾ- വകുപ്പുകളിൽ ജോലി; ഇന്ന് അരലക്ഷം പേർക്ക്

ക്ഷേത്രഭൂമികൾക്ക് വരെ അവകാശമുന്നയിച്ച വഖഫ് ബോർഡിന് തിരിച്ചടി ; യുപിയിൽ 31,000-ത്തിലധികം വഖഫ് സ്വത്തുക്കളുടെ രജിസ്ട്രേഷൻ റദ്ദാക്കി

വായനമുറി: ഹിന്ദുരാഷ്‌ട്രത്തിലെ ഹിന്ദുക്കൾ എട്ടാംകിട പൗരന്മാരോ?

പിണറായി വിജയൻ എംഎൽഎ സ്ഥാനം രാജിവയ്‌ക്കണം; ‘കാരണഭൂതൻ’ പാട്ട് അവതരിപ്പിച്ച പാറശാല ഏരിയ കമ്മിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.