Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എസ്എഫ്‌ഐക്കാര്‍ ആക്രമിച്ച പോലീസുകാരനെതിരെ പ്രതികാര നടപടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:00 am IST
inKerala

തിരുവനന്തപുരം: നഗരമധ്യത്തില്‍ എസ്എഫ്‌ഐക്കാരുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായ പോലീസുകാരനെതിരെ പ്രതികാര നടപടിയുമായി സിപിഎമ്മും ആഭ്യന്തര വകുപ്പും. 

തിരുവനന്തപുരം സെപഷ്യല്‍ ആംഡ് പോലീസിലെ ശരത് എസ്.എസ്സിനെതിരെയാണ് സര്‍ക്കാര്‍ പ്രതികാര നടപടി സ്വീകരിച്ചത്. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് വാട്‌സാപ് ഗ്രൂപ്പില്‍ പോസ്റ്റിട്ടെന്ന വ്യാജ പരാതിയിലാണ് ശരത്തിനെതിരെ അച്ചടക്കനടപടി സ്വീകരിച്ചത്. 

കൊല്ലം കടയ്‌ക്കല്‍ കിഴക്കമ്പലം സ്വദേശിയായ ശരത്  ആ പ്രദേശത്തെ ‘പിറവൂര്‍ ബോയിസ്’ എന്ന വാട്‌സാപ് ഗ്രൂപ്പില്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടുവെന്നാണ് പരാതി. ആംഡ് പോലീസ് കമാന്‍ഡന്‍ഡ് ആണ് അച്ചടക്കലംഘനം കാട്ടിയതിന് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. എന്നാല്‍ അഞ്ച് മാസങ്ങള്‍ക്ക് മുമ്പ് ശരത് ഗ്രൂപ്പില്‍ നിന്ന് സ്വയം പുറത്ത് പോയിരുന്നുവെന്നും  എസ്എഫ്‌ഐക്കാര്‍ക്കെതിരെയുള്ള പരാതി പിന്‍വിലിക്കാത്തതിനാലാണ് വ്യാജ പരാതി നല്‍കിയതെന്നും ആരോപണം ഉയരുന്നുണ്ട്.

ശരത്തിനെക്കൊണ്ട് പരാതി പിന്‍വലിപ്പിക്കാന്‍ പ്രാദേശിക പാര്‍ട്ടി തലത്തില്‍ സമ്മര്‍ദ്ദമുണ്ടായി. ശരത് വഴങ്ങാതെ വന്നതോടെ വ്യാജപോസ്റ്റുണ്ടാക്കി പരാതി നല്‍കുകയായിരുന്നു. ശരത്തിന്റെ പേരും ഫോട്ടോയും ഉപയോഗിച്ച് മറ്റൊരാളുടെ നമ്പരില്‍ വാട്‌സാപ് അക്കൗണ്ട് തുടങ്ങി പിറവൂര്‍ ബോയിസ് ഗ്രൂപ്പില്‍ അംഗമാക്കി. അതിനുശേഷം ആ അക്കൗണ്ടില്‍ നിന്ന് മുഖ്യമന്ത്രിയ അധിക്ഷേപിച്ച് പോസ്റ്റിട്ടു. അതിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത ശേഷം ആ ഗ്രൂപ്പ് തന്നെ ഡിലീറ്റ് ചെയ്തു. അക്കൗണ്ട് ഡിലീറ്റ് ചെയ്തതിനാല്‍ ഗ്രൂപ്പില്‍ നിന്നുള്ള വിവരങ്ങള്‍ ലഭ്യമാകില്ല. 2017 ഡിസംബര്‍ 27ന് ആണ് സ്‌ക്രീന്‍ഷോട്ട് സഹിതം ശരത്തിന് എതിരെ പരാതി നല്‍കുന്നത്. 

ഡിസംബര്‍ 12 ന് ആണ് എസ്എഫ്‌ഐക്കാര്‍ ശരത് അടങ്ങുന്ന പോലീസ് സംഘത്തെ മര്‍ദ്ദിക്കുന്നത്. വൈകിട്ട് ആറരയോടെ പാളയം പള്ളിക്ക് സമീപം ബൈക്കിലെത്തിയ എസ്എഫ്‌ഐക്കാര്‍ വണ്‍വേയില്‍ യൂടേണ്‍ എടുക്കുന്നത് ഡ്യൂട്ടിയിലുണ്ടായിരുന്ന ശരത് അടങ്ങിയ സംഘം തടഞ്ഞു. ഇതോടെ എസ്എഫ്‌ഐക്കാര്‍ പോലീസുകാരെ ആക്രമിച്ചു. ശരത് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേല്‍കുകയും ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്‍കുകയും ചെയ്തു.

ഈ കേസിലെ പ്രതിയായ എസ്എഫ്‌ഐ ജില്ലാ നേതാവ് നസീം ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നത് വിവാദമായി.  പ്രധാനപ്രതികള്‍ ഒളിവിലാണെന്നാണ് പോലീസ് പറഞ്ഞിരുന്നത്. 

എന്നാല്‍ ജനുവരി 30 ന് യൂണിവേഴ്‌സിറ്റി കോളേജില്‍ നടന്ന പരിപാടിയില്‍ മന്ത്രി എ.കെ. ബാലനും കെ.ടി. ജലീലിനുമൊപ്പം നസീം പങ്കെടുത്ത വീഡിയോ പുറത്ത് വന്നതോടെ പോലീസും സിപിഎം ജില്ലാ നേത്യത്വവും വെട്ടിലായി. ഒടുവില്‍ പോലീസിനു മുന്നില്‍ കീഴടങ്ങി. ഇത് പാര്‍ട്ടിക്കും സര്‍ക്കാരിനും ക്ഷീണമുണ്ടാക്കി. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം ശരത്തിനെ സസ്‌പെന്‍ഡ് ചെയ്യുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.